
അഹമ്മദാബാദ്: ഐപിഎല്ലില്‍ വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ പിടിച്ചുകെട്ടി കെ എല്‍ രാഹുലിന്‍റെ പഞ്ചാബ് കിംഗ്സ് വിജയവഴിയില്‍ തിരിച്ചെത്തിയപ്പോള്‍ അതില്‍ നിര്‍ണായകമായത് വെറ്ററന്‍ താരം ക്രിസ് ഗെയ്‌ലിന്‍റെ വെടിക്കെട്ട് ബാറ്റിംഗായിരുന്നു. തുടക്കത്തില്‍ ഇഴഞ്ഞു നീങ്ങിയ പഞ്ചാബ് ഇന്നിംഗ്സിന് ഗതിവേഗം നല്‍കിയത് 24 പന്തില്‍ 46 റണ്‍സെടുത്ത ക്രിസ് ഗെയ്‌ലാണ്.
രാഹുലുമൊത്ത് രണ്ടാം വിക്കറ്റില്‍ 80 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയശേഷമാണ് ഗെയ്ല്‍ പുറത്തായത്. ബാംഗ്ലൂരിന്‍റെ മുന്‍ താരം കൂടിയായ ഗെയ്‌ല്‍ തന്‍റെ പഴയ ടീമിനെതിരെ പുറത്തെടുത്ത പ്രകടനമൊന്നും കളിക്കാര്‍ തമ്മിലുള്ള അടുത്ത സൗഹൃദത്തിന് യാതൊരു കോട്ടവും വരുത്തിയിട്ടില്ലെന്നതിന്‍റെ ഉദാഹരണമായി ഒരു ചിത്രം ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. മറ്റാരുടേതുമല്ല, യൂണിവേഴ്സല്‍ ബോസായ സാക്ഷാല്‍ ക്രിസ് ഗെയ്‌ലിന്‍റെയും ബംഗ്ലൂര്‍ ടീമിലെ എല്ലാമെല്ലാമായ യുസ്‌വേന്ദ്ര ചാഹലിന്‍റെയും.
സമയം കിട്ടുമ്പോഴൊക്കെ സഹതാരങ്ങളുടെ അഭിമുഖമെടുത്തും അവരെ ട്രോളിയും നടക്കുന്ന ചാഹല്‍ ഇന്നലെ മത്സരശേഷം ക്രിസ് ഗെയ്‌ലിനൊപ്പം ജേഴ്സിയൂരി ചിത്രത്തിന് പോസ് ചെയ്യാന്‍ കാണിച്ച ധൈര്യത്തിന് കൈയടിക്കുകയാണ് ഇപ്പോള്‍ ആരാധകര്‍. ഇത്രയും ധൈര്യം ഞാനെന്‍റെ ചാള്‍സ് ശോഭരാജില്‍ മാത്രമെ കണ്ടിട്ടുള്ളു, എവിടുന്ന് കിട്ടി കുട്ടീ നിനക്ക് ഇത്രയ്ക്ക് ധൈര്യം എന്ന തിലകന്‍റെ മാസ്റ്റര്‍ പീസ് ഡയലോഗാണ് ആരാധകര്‍ ചിത്രം കണ്ടശേഷം തമാശയായി പങ്കുവെക്കുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!