കൊവിഡ് പ്രതിസന്ധി: കുടുംബത്തെ പിന്തുണയ്‌ക്കാന്‍ ഐപിഎല്ലില്‍ നിന്ന് ഇടവേളയെടുത്ത് അശ്വിന്‍

Published : Apr 26, 2021, 08:30 AM ISTUpdated : Apr 26, 2021, 08:34 AM IST
കൊവിഡ് പ്രതിസന്ധി: കുടുംബത്തെ പിന്തുണയ്‌ക്കാന്‍ ഐപിഎല്ലില്‍ നിന്ന് ഇടവേളയെടുത്ത് അശ്വിന്‍

Synopsis

കൊവിഡിനെതിരെ പൊരുതുന്ന കുടുംബത്തിന് പിന്തുണ നല്‍കാനാണ് ഇടവേളയെടുക്കുന്നത് എന്നാണ് അശ്വിന്‍റെ ട്വീറ്റ്. 

ചെന്നൈ: ഐപിഎല്‍ പതിനാലാം സീസണില്‍ നിന്ന് ഇടവേളയെടുത്ത് ഡല്‍ഹി ക്യാപിറ്റല്‍സ് സ്‌പിന്നര്‍ രവിചന്ദ്ര അശ്വിന്‍. ഹോം ടൗണായ ചെന്നൈയിലെ ചെപ്പോക്കില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ക്യാപിറ്റല്‍സ് പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് അശ്വിന്‍റെ പ്രഖ്യാപനം. കൊവിഡിനെതിരെ പൊരുതുന്ന കുടുംബത്തിന് പിന്തുണ നല്‍കാനാണ് പിന്‍മാറ്റം എന്നാണ് അശ്വിന്‍റെ ട്വീറ്റ്. 

'ഈ വര്‍ഷത്തെ ഐപിഎല്ലില്‍ നിന്ന് നാളെ മുതല്‍ ഇടവേളയെടുക്കുകയാണ്. എന്‍റെ കുടുംബം കൊവിഡിനെതിരായ പോരാട്ടത്തിലാണ്. ഈ ദുര്‍ഘട ഘട്ടത്തില്‍ എനിക്ക് അവരെ പിന്തുണയ്‌ക്കേണ്ടതുണ്ട്. കാര്യങ്ങള്‍ ശരിയായ ദിശയിലായാല്‍ ഐപിഎല്ലില്‍ തിരിച്ചെത്താമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സിന് നന്ദി'- അശ്വിന്‍ ട്വീറ്റ് ചെയ്തു. 

സീസണിലെ ആദ്യ സൂപ്പര്‍ ഓവറില്‍ ഡല്‍ഹി കാപിറ്റല്‍സ് അവസാന പന്തിലാണ് ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് അക്‌സര്‍ പട്ടേലിന്റെ ഓവറില്‍ നേടാനായത് ഏഴ് റണ്‍സ് മാത്രം. ഡേവിഡ് വാര്‍ണര്‍- കെയ്ന്‍ വില്യംസണ്‍ സഖ്യമായിരുന്നു ക്രീസില്‍. മറുപടി ബാറ്റിംഗില്‍ ഡല്‍ഹിയുടെ ശിഖര്‍ ധവാനും റിഷഭ് പന്തും റഷീദ് ഖാന്റെ അവസാന പന്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. 

വില്ല്യംസണിന്റെ പോരാട്ടം പാഴായി; സീസണിലെ ആദ്യ സൂപ്പര്‍ ഓവറില്‍ ഹൈദരാബാദിനെതിരെ ഡല്‍ഹിക്ക് ജയം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍