ടീമിനൊപ്പം ചേരാമോയെന്ന് പോണ്ടിംഗ്; വരാമെന്ന സൂചന നല്‍കി ശ്രേയസ് അയ്യര്‍

Published : Apr 12, 2021, 04:59 PM IST
ടീമിനൊപ്പം ചേരാമോയെന്ന് പോണ്ടിംഗ്; വരാമെന്ന സൂചന നല്‍കി ശ്രേയസ് അയ്യര്‍

Synopsis

പരിക്കിനെ തുടര്‍ന്ന് സ്ഥിരം ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്ക് സീസണ്‍ നഷ്ടമായിരുന്നു. എങ്കിലും ഡല്‍ഹി ഏഴ് വിക്കറ്റിന്റെ ജയം സ്വന്തമാക്കി.  

മുംബൈ: ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തോല്‍പ്പിച്ച് ഡല്‍ഹി കാപിറ്റല്‍സ് ഈ സീസണിലെ ഐപിഎല്‍ സീസണ്‍ ആരംഭിച്ചു. റിഷഭ് പന്തിന്റെ നേതൃത്വത്തിലാണ് ഇത്തവണ ഡല്‍ഹി ഇറങ്ങിയത്. പരിക്കിനെ തുടര്‍ന്ന് സ്ഥിരം ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്ക് സീസണ്‍ നഷ്ടമായിരുന്നു. എങ്കിലും ഡല്‍ഹി ഏഴ് വിക്കറ്റിന്റെ ജയം സ്വന്തമാക്കി. ജയത്തിലും അയ്യര്‍ ടീമിനൊപ്പമുണ്ടായിരുന്നു. വിജയത്തിന് ശേഷമുള്ള ടീം വീഡിയോ കാളിലാണ് അയ്യരെത്തിയത്. 

പോണ്ടിംഗ് അയ്യരുമായി സംസാരിക്കുകയും ചെയ്തു. ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയാല്‍ ശ്രേയസിന് ടീമിനൊപ്പം ചേരാമെന്നാണ് പോണ്ടിംഗ് പറഞ്ഞത്. ''ടീം ശ്രേയസിനെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. ഡല്‍ഹി ടീമിന് ഒരു പന്ത്രണ്ടാമനെ വേണം. ക്വാറന്റൈന്‍ പൂര്‍ത്തിയായാല്‍ ടീമിനൊപ്പം ചേരണം.'' പന്ത്രണ്ടാമനാവാന്‍ താല്‍പര്യമുണ്ടോയെന്ന് തമാശരൂപത്തിലാണ് പോണ്ടിംഗ് ചോദിച്ചത്. ടീമിനൊപ്പം കളി കാണാന്‍ എത്തുമെന്ന സൂചനയും അയ്യര്‍ നല്‍കുന്നുണ്ട്.

അതേസമയം ശസ്ത്രക്രിയക്ക് ശേഷം കുറച്ച് കുറവുണ്ടെന്ന് താരം അറിയിച്ചു. ഇന്നലെയാണ് അയ്യര്‍ ആശുപത്രിയില്‍ നിന്ന് ശസ്ത്രക്രിയ കഴിഞ്ഞ് തിരിച്ചെത്തിയത്. കൈയ്യില്‍ പ്ലാസ്റ്റര്‍ ഇട്ടാണ് താരം വീഡിയോയില്‍ നില്‍ക്കുന്നത്. നാല് മാസത്തെ വിശ്രമമാണ് അയ്യര്‍ക്ക് നിര്‍ദേശിച്ചിരിക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍