ഹൈദരാബാദിനെതിരെ ഡല്‍ഹിക്ക് ടോസ്; ഇരു ടീമിലും സര്‍പ്രൈസ് മാറ്റങ്ങള്‍

Published : Apr 25, 2021, 07:08 PM IST
ഹൈദരാബാദിനെതിരെ ഡല്‍ഹിക്ക് ടോസ്; ഇരു ടീമിലും സര്‍പ്രൈസ് മാറ്റങ്ങള്‍

Synopsis

ഡല്‍ഹി ഒരു മാറ്റം വരുത്തിയാണ് ഇറങ്ങുന്നത്. ലളിത് യാദവിന് പകരം അക്‌സര്‍ പട്ടേല്‍ ടീമിലെത്തി. കൊവിഡ് മുക്തനായ ശേഷം അക്‌സറിന്റെ ആദ്യ മത്സരമാണിത്.  

ചെന്നൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഡല്‍ഹി കാപിറ്റല്‍സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ റിഷഭ് പന്ത് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഡല്‍ഹി ഒരു മാറ്റം വരുത്തിയാണ് ഇറങ്ങുന്നത്. ലളിത് യാദവിന് പകരം അക്‌സര്‍ പട്ടേല്‍ ടീമിലെത്തി. കൊവിഡ് മുക്തനായ ശേഷം അക്‌സറിന്റെ ആദ്യ മത്സരമാണിത്. ഹൈദരാബാദ് നിരയില്‍ ഭുവനേശ്വര്‍ കുമാറില്ല. ജഗദീഷ സുജിത് ടീമിലെത്തി. 

അവസാന മത്സരത്തില്‍ ഹൈദരാബാദ്, മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചിരുന്നു. ഡല്‍ഹിയും മുംബൈയെ തോല്‍പ്പിച്ചാണ് ഇന്നിറങ്ങുന്നത്. പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ഹൈദരാബാദ്. നാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഒരു ജയം മാത്രമാണ് ഹൈദരാബാദിനുള്ളത്. ഡര്‍ഹി മൂന്നാം സ്ഥാനത്താണ്. നാലില്‍ മൂന്ന് മത്സരങ്ങളും അവര്‍ ജയിച്ചിരുന്നു. 

ഡല്‍ഹി കാപിറ്റല്‍സ്: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, സ്റ്റീവ് സ്മിത്ത്, റിഷഭ് പന്ത്, മാര്‍കസ് സ്റ്റോയിനിസ്, ഷിംറോണ്‍ ഹെറ്റ്മയേര്‍, ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, കഗിസോ റബാദ, അമിത് മിശ്ര, ആവേശ് ഖാന്‍.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്‌റ്റോ, കെയ്ന്‍ വില്ല്യംസണ്‍, വിരാട് സിംഗ്, വിജയ് ശങ്കര്‍, കേദാര്‍ ജാദവ്, അഭിഷേക് ശര്‍മ, റാഷിദ് ഖാന്‍, ജഗദീഷ സുജിത്, ഖലീല്‍ അഹമ്മദ്, സിദ്ദാര്‍ത്ഥ് കൗള്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ചെന്നൈയെ സഞ്‌ജു നയിക്കട്ടെ, ക്യാപ്‌റ്റന്‍സി സച്ചിന്റെ ബാറ്റിംഗ്‌ ഫോമിനെയും ബാധിച്ചിരുന്നു, ഒരു മാറ്റം ഗുണം ചെയ്യും'- മുന്‍ ഇന്ത്യന്‍ താരങ്ങള്‍
ധോണിക്ക്‌ 3300 കോടിരൂപയുടെ ഓഹരി ചെന്നൈ നല്‍കുമോ? ഇതൊക്കെ എങ്ങനെ വിശ്വസിക്കും