ഐപിഎല്‍ 2021: ഷാര്‍ജയില്‍ മരണപ്പോരാട്ടം, എലിമിനേറ്ററില്‍ ബാംഗ്ലൂര്‍ ഇന്ന് കൊല്‍ക്കത്തയ്‌ക്കെതിരെ

Published : Oct 11, 2021, 09:55 AM IST
ഐപിഎല്‍ 2021: ഷാര്‍ജയില്‍ മരണപ്പോരാട്ടം, എലിമിനേറ്ററില്‍ ബാംഗ്ലൂര്‍ ഇന്ന് കൊല്‍ക്കത്തയ്‌ക്കെതിരെ

Synopsis

ഈ സീസണോടെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്ന വിരാട് കോലിക്കായി (Virat Kohli) ബാംഗ്ലൂരിന് (RCB) ജയിച്ചേ തീരൂ. കൊല്‍ക്കത്തയ്ക്ക് (KKR) കിരീടത്തിളക്കത്തില്‍ തിരിച്ചെത്തണം.

ഷാര്‍ജ: ഐപിഎല്‍ 2021 (IPL 2021) എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (Royal Challengers Bangalore) ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ (Kolkata Knight Riders) നേരിടും. ഷാര്‍ജയില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. ജയിക്കുന്നവര്‍ രണ്ടാം ക്വാളിഫയറിലേക്ക് യോഗ്യത നേടും. തോല്‍ക്കുന്നവര്‍ നാട്ടിലേക്ക്. 

ഈ സീസണോടെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്ന വിരാട് കോലിക്കായി (Virat Kohli) ബാംഗ്ലൂരിന് (RCB) ജയിച്ചേ തീരൂ. കൊല്‍ക്കത്തയ്ക്ക് (KKR) കിരീടത്തിളക്കത്തില്‍ തിരിച്ചെത്തണം. കോലിയും ദേവ്ദത്ത് പടിക്കലും (Devdutt Padikkal) നല്‍കുന്ന തുടക്കത്തിനൊപ്പം ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ (Glenn Maxwell) മോഹിപ്പിക്കുന്ന റണ്‍വേട്ടയും ബാംഗ്ലൂരിന് പ്രതീക്ഷ. എ ബി ഡിവിലിയേഴ്‌സും (AB De Villiers) റണ്‍കണ്ടെത്തിയാല്‍ സ്‌കോര്‍ബോര്‍ഡിനെക്കുറിച്ച് ആശങ്കവേണ്ട. പന്തെടുക്കുമ്പോള്‍ ഹര്‍ഷല്‍ പട്ടേലും (Harshal Patel) യുസ്‌വേന്ദ്ര ചഹലും (Yuzvendra Chahal) നിര്‍ണായകമാവും. 

യുഎഇയില്‍ (UAE) എത്തിയശേഷം അടിമുടി മാറിയ കൊല്‍ക്കത്ത ഏഴ് കളിയില്‍ അഞ്ചിലും ജയിച്ചു. ശുഭ്മാന്‍ ഗില്ലിനൊപ്പം (Shubman Gill) വെങ്കടേഷ് അയ്യരെ (Venkatesh Iyer) പരീക്ഷിച്ച നീക്കം വിജയിച്ചത് നിര്‍ണായകമായി. മധ്യനിരയില്‍ ആശങ്ക നായകന്‍ ഓയിന്‍ മോര്‍ഗന്റെ (Eion Morgan) ബാറ്റില്‍ മാത്രം. 

ലോക്കി ഫെര്‍ഗ്യൂസണ്‍ (Lockie Ferguson), ശിവം മാവി (Shivam Mavi), വരുണ്‍ ചക്രവര്‍ത്തി (Varun Chakravarthy), സുനില്‍ നരൈന്‍ (Sunil Narine) എന്നിവര്‍ക്കൊപ്പം ഓള്‍റൗണ്ടര്‍ ഷാകിബ് അല്‍ ഹസന്റെ (Shakib Al Hasan) സാന്നിധ്യം ബൗളിംഗ് നിരയെ കൂടുതല്‍ മാരകമാക്കും. ഷാര്‍ജയിലെ പിച്ചില്‍ കരുതലോടെയേ ബാറ്റര്‍മാര്‍ക്ക് ആക്രമിച്ച് കളിക്കാനാവൂ. ബൗളര്‍മാരുടെ പ്രകടനം തന്നെയാവും കളിയുടെ ഗതിനിശ്ചയിക്കുക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍