ഐപിഎല്‍ 2021: ധോണിയുടെ ചെന്നൈ, മോര്‍ഗന്റെ കൊല്‍ക്കത്ത; പതിനാലാം സീസണിലെ ചാംപ്യന്മാരെ ഇന്നറിയാം

Published : Oct 15, 2021, 09:38 AM ISTUpdated : Oct 15, 2021, 04:09 PM IST
ഐപിഎല്‍ 2021: ധോണിയുടെ ചെന്നൈ, മോര്‍ഗന്റെ കൊല്‍ക്കത്ത; പതിനാലാം സീസണിലെ ചാംപ്യന്മാരെ ഇന്നറിയാം

Synopsis

മിന്നും ഫോമിലുള്ള ഓപ്പണര്‍മാരും സ്ഥിരത പുലര്‍ത്താത്ത മധ്യനിരയുമാണ് ഇരുടീമിന്റേയും പ്രത്യേകത. ചെന്നൈ (CSK) ഓപ്പണര്‍മാരായ റിതുരാജ് ഗെയ്കവാദും (Rituraj Gaikwad) ഫാഫ് ഡുപ്ലെസിയും (Faf Du Plessis) ഇതുവരെ 1150 റണ്‍സ് നേടി.

ദുബായ്: ഐപിഎല്‍ (IPL 2021) പതിന്നാലാം സീസണിലെ ചാംപ്യന്മാരെ ഇന്നറിയാം. ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (Chennai Super Kings) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ (Kolkata Knight Riders) നേരിടും. ദുബായില്‍ (Dubai) ഇന്ത്യന്‍ സമയം രാത്രി 7.30നാണ് ഫൈനല്‍.

മിന്നും ഫോമിലുള്ള ഓപ്പണര്‍മാരും സ്ഥിരത പുലര്‍ത്താത്ത മധ്യനിരയുമാണ് ഇരുടീമിന്റേയും പ്രത്യേകത. ചെന്നൈ (CSK) ഓപ്പണര്‍മാരായ റിതുരാജ് ഗെയ്കവാദും (Rituraj Gaikwad) ഫാഫ് ഡുപ്ലെസിയും (Faf Du Plessis) ഇതുവരെ 1150 റണ്‍സ് നേടി. കൊല്‍ക്കത്തയുടെ ശുഭ്മാന്‍ ഗില്‍ (Shubman Gill)- വെങ്കടേഷ് അയ്യര്‍ (Venkatesh Iyer)  ഓപ്പണിംഗ് സഖ്യം 747 റണ്‍സ് നേടി. 

ഫിനിഷിംഗില്‍ രവീന്ദ്ര ജഡേജയുടെ (Ravindra Jajeja) സാന്നിധ്യം ചെന്നൈയ്ക്ക് നേരിയ മേല്‍ക്കൈ നല്‍കുന്നുണ്ട്. ആന്ദ്രേ റസല്‍ ശാരീരികക്ഷമത വീണ്ടെടുത്താല്‍ ആരെ ഒഴിവാക്കും എന്നുള്ളതാണ് കൊല്‍ക്കത്തയുടെ തലവേദന. വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍, ഷാക്കിബ് അല്‍ ഹസ്സന്‍ സ്പിന്‍ ത്രയത്തിന്റെ കെണിയില്‍ കുരുങ്ങാതിരിക്കുക ചെന്നൈക്ക് വെല്ലുവിളിയാകും.

പേസ് ഡിപ്പാര്‍ട്‌മെന്റില്‍ കൂടുതല്‍ വൈവിധ്യം ചെന്നൈക്കെങ്കില്‍ ലോക്കി ഫെര്‍ഗ്യൂസന്റെ (Lockie Ferguson) അതിവേഗ പന്തുകളിലാണ് കൊല്‍ക്കത്തയുടെ പ്രതീക്ഷ. ദുബായിലെ വിജയശതമാനത്തില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പം. ഫൈനലിലെത്തിയ രണ്ട് വട്ടവും കൊല്‍ക്കത്ത ചാംപ്യന്മാരായെങ്കില്‍ ഒമ്പതാം ഫൈനലില്‍  നാലാം കിരീടമാണ് ചെന്നൈയുടെ ലക്ഷ്യം.

ഒറ്റനോട്ടത്തില്‍ പിച്ചിലെ ചതിക്കുഴികള്‍ തിരിച്ചറിയുന്ന എം എസ് ധോണിയും (MS Dhoni) നായകമികവു കൊണ്ട് മാത്രം ടീമില്‍ തുടരുന്ന ഓയിന്‍ മോര്‍ഗനും (Eion Morgan) കൊമ്പുകോര്‍ക്കുമ്പോള്‍ പതിന്നാലാം സീസണിലെ കിരീടപ്പോരാട്ടം പ്രവചനാതീതം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍