
കേപ്ടൗണ്‍: ഐപിഎല്‍ (IPL) ചരിത്രത്തില്‍ ഒരിക്കല്‍ പോലും കിരീടം നേടാത്ത ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (Royal Challengers Bangalore). മൂന്ന് തവണ ഫൈനലില്‍ പ്രവേശിച്ചിട്ടും അവര്‍ക്ക് ജയിക്കാനായില്ല. 2009ല്‍ അനില്‍ കുംബ്ലെയ്ക്ക് (Anil Kumble) കീഴിലാണ് ആദ്യമായി ഫൈനലിലെത്തുന്നത്. അന്ന് ഡെക്കാണ്‍ ചാര്‍ജേഴ്‌സിനോട് തോല്‍ക്കുകയായിരുന്നു.
2011ല്‍ ഒരിക്കല്‍കൂടി ഫൈനലിലെത്തി. മുന്‍ ന്യൂസിലന്‍ഡ് നായകന്‍ ഡാനിയേല്‍ വെട്ടോറിയാണ് അന്ന് ടീമിനെ നയിച്ചിരുന്നത്. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് 58 റണ്‍സിന് പരാജയപ്പെട്ടു. 2016ല്‍ വിരാട് കോലിക്ക് (Virat Kohli) കീഴില്‍ വീണ്ടും ഫൈനലില്‍ പ്രവേശിച്ചു. ഇത്തവണ വില്ലനായത് സണ്‍റൈസേഴ്‌സ് ഹൈദരാബാദായിരുന്നു.
ഇത്തവണ (IPL 2021) ആദ്യ നാലില്‍ ഇടം നേടാന്‍ ആര്‍സിബിക്കായി. പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് അവര്‍. 14 മത്സരങ്ങളില്‍ 18 പോയിന്റാണ് ആര്‍സിബിക്കുള്ളത്. അവസാനം കളിച്ച അഞ്ച് മത്സരങ്ങളില്‍ നാലിലും കോലിയും സംഘവും ജയിച്ചു. ഈ സീസണിന് ശേഷം കോലി ആര്‍സിബിയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നൊഴിയും. അതുകൊണ്ട് ഒരു കിരീടം കോലിയും ആഗ്രഹിച്ച് കാണും.
ഐപിഎല്‍ 2021: ബാറ്റിംഗിലും ബൗളിംഗിലും പരാജയം; എന്നിട്ടും മുഹമ്മദ് നബിക്ക് റെക്കോഡ്
ഇന്ത്യന്‍ ക്യാപ്റ്റന് ആത്മവിശ്വാസം നല്‍കുന്ന വാക്കുകളാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ലാന്‍സ് ക്ലൂസ്‌നര്‍ പറയുന്നത്. സീസണില്‍ ആര്‍സിബി ഐപിഎല്‍ കിരീടം നേടുമെന്ന് ക്ലൂസ്‌നര്‍ വ്യക്തമാക്കി. ''എന്തുകൊണ്ടാണ് ബാംഗ്ലൂര്‍ ഇതുവരെ കിരീടം നേടാത്തത് എന്ന് മനസ്സിലാവുന്നില്ല. കോലി കിരീടം നേടണം എന്നാണ് ആഗ്രഹം. ഇത്തവണ ബാംഗ്ലൂര്‍ പ്രതിസന്ധികള്‍ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.'' ക്ലൂസ്‌നര്‍ വ്യക്തമാക്കി.
ഇന്ത്യന്‍ പ്രധാനമന്ത്രി തീരുമാനിച്ചാല്‍ പാക് ക്രിക്കറ്റ് അവിടെ തീരും: റമീസ് രാജ
നിലവില്‍ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനാണ് ക്ലൂസ്‌നര്‍. കോച്ചിംഗില്‍ ലെവല്‍-4 സര്‍ട്ടിഫിക്കറ്റുള്ള ക്ലൂസ്‌നര്‍ മുമ്പ് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ബൗളിംഗ് കോച്ചായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയുടെ നാഷണല്‍ അക്കാദമി കണ്‍സള്‍ട്ടന്റ്, ടെസ്റ്റ്- ടി20 ടീമുകളുടെ ബാറ്റിംഗ് കോച്ച്, ഡോള്‍ഫിന്‍സിന്റെ മുഖ്യ പരിശീലകന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!