'കിരീടം നേടാന്‍ ഞങ്ങളെക്കാള്‍ അര്‍ഹര്‍ കൊല്‍ക്കത്ത'; ആരാധക ഹൃദയം കീഴടക്കി ധോണിയുടെ മറുപടി

By Web TeamFirst Published Oct 16, 2021, 6:47 PM IST
Highlights

കിരീടപ്പോരാട്ടത്തിനുശേഷം നടന്ന സമ്മാനദാനച്ചടങ്ങില്‍ ചെന്നൈയുടെ കിരീടനേട്ടത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ധോണി നല്‍കിയ മറുപടി കൊല്‍ക്കത്ത ആരാധകരുടെ കൂടെ ഹൃദയം കീഴടക്കുന്നതായിരുന്നു.

ദുബായ്: ഐപിഎല്ലില്‍(IPL 2021) നാലാം കിരീടം നേടിയശേഷം സമ്മാനദാനച്ചടങ്ങിനിനിടെ എതിരാളികളായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ(Kolkata Knight Riders) പ്രകടനത്തെ പുകഴ്ത്തി ചെന്നൈ സൂപ്പര്‍ കിംഗ്സ്(Chennai Super Kings) നായകന്‍ എം എസ് ധോണി(MS Dhoni). ഇന്ത്യയില്‍ നടന്ന ഐപിഎല്ലിന്‍റെ ആദ്യപാദം അഴസാനിക്കുമ്പോള്‍ ഏഴാം സ്ഥാനത്തായിരുന്ന കൊല്‍ക്കത്ത(KKR) ഐപിഎല്ലിന്‍റെ യുഎഇ പാദത്തില്‍ കളിച്ച ഒമ്പത് കളികളില്‍ ഏഴും ജയിച്ച് അവിശ്വസനീയ കുതിപ്പ് നടത്തിയാണ് ഫൈനലിലേക്ക് മുന്നേറിയത്. ഫൈനലില്‍ ചെന്നൈയോട് 27 റണ്‍സിന് അടിയറവ് പറഞ്ഞ കൊല്‍ക്കത്തക്ക് മൂന്നാം കിരീടം നഷ്ടമായി.

കിരീടപ്പോരാട്ടത്തിനുശേഷം നടന്ന സമ്മാനദാനച്ചടങ്ങില്‍ ചെന്നൈയുടെ കിരീടനേട്ടത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ധോണി നല്‍കിയ മറുപടി കൊല്‍ക്കത്ത ആരാധകരുടെ കൂടെ ഹൃദയം കീഴടക്കുന്നതായിരുന്നു. ചെന്നൈ യൂപ്പര്‍ കിംഗ്സിനെക്കുറിച്ച് പറയുന്നതിന് മുുമ്പ് എനിക്ക് ആദ്യം പറയാനുള്ളത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെക്കുറിച്ചാണ്. കൊല്‍ക്കത്ത നടത്തിയതുപോലുള്ളൊരു തിരിച്ചുവരവ് ശരിക്കും ബുദ്ധിമുട്ടേറിയതാണ്. അതുകൊണ്ടുതന്നെ ഈ ഐപിഎല്ലില്‍ ഏതെങ്കിലും ടീം കിരീടം അര്‍ഹിക്കുന്നുവെങ്കില്‍ അത് കൊല്‍ക്കത്തയാണ്. അവരുടെ ടീമിനും പരിശീലകര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും എല്ലാം അവകാശപ്പെട്ടതാണ് അതിന്‍റെ ക്രെഡിറ്റ്.

MS (Class Act) Dhoni! 👏 👏

The captain lauded the -led for a fine season. 👍 👍 | | | pic.twitter.com/OAvjEhhfoi

— IndianPremierLeague (@IPL)

ആദ്യപാദത്തിനും രണ്ടാം പാദത്തിനും ഇടക്ക് ലഭിച്ച ഇടവേള അവരെ ശരിക്കും തുണച്ചു. അസാമാന്യ പ്രകടനമായിരുന്നു ഇത്തവണ കൊല്‍ക്കത്ത പുറത്തെടുത്തതെന്നും മത്സരശേഷം ധോണി പറഞ്ഞ‌ു. കഴിഞ്ഞ സീസണില്‍ ലീഗ് ഘട്ടത്തില്‍ പ്ലേ കാണാതെ പുറത്താവുന്ന ആദ്യ ടീമായശേഷം ഇത്തവണ പ്ലേ ഓഫ് ഉറപ്പിക്കുന്ന ആദ്യ ടീമാവാന്‍ ചില കളിക്കാരെ അവിടെയും ഇവിടെയുമെല്ലാം മാറ്റേണ്ടിവന്നുവെന്ന് ധോണി പറഞ്ഞു.

ഓരോ ഫൈനലും സ്പെഷലാണ്. ഐപിഎല്‍ ഫൈനലുകളുടെ ചരിത്രം പരിശോധിച്ചാല്‍ ഫൈനല്‍ തോല്‍വികളില്‍ കൂടുതല്‍ സ്ഥിരതയുള്ള ടീമാണ് ചെന്നൈയെന്നും ധോണി തമാശയായി പറഞ്ഞു. നോക്കൗട്ട് ഘട്ടത്തില്‍ ശക്തമായി തിരിച്ചുവരിക എന്നതാണ് പ്രധാനം. ടീം അംഗങ്ങെല പ്രചോദിപ്പിക്കാനായി പ്രത്യേകമായി ഒന്നും പറയാറില്ലെന്നും പരിശീലന സെഷനിലായാലും മത്സരത്തിലായാലും കളിക്കാരോട് നേരിട്ട് സംസാരിക്കുക എന്നത് മാത്രമാണ് ചെയ്യാറുള്ളതെന്നും ധോണി പറഞ്ഞു.

click me!