ഐപിഎല്‍ 2021: ഷാര്‍ജയില്‍ തീ പാറും; കോലിയും ധോണിയും ഇന്ന് നേര്‍ക്കുന്നേര്‍

Published : Sep 24, 2021, 08:30 AM IST
ഐപിഎല്‍ 2021: ഷാര്‍ജയില്‍ തീ പാറും; കോലിയും ധോണിയും ഇന്ന് നേര്‍ക്കുന്നേര്‍

Synopsis

വൈകിട്ട് ഏഴയ്ക്ക് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് (Sharjah Cricket Stadium) ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (Chennai Super Kings) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (Royal Challengers Bangalore) മത്സരം. 

ഷാര്‍ജ: ഐപിഎല്ലില്‍ (IPL 2021) ഇന്ന് എം എസ് ധോണിയും (MS Dhoni) വിരാട് കോലിയും നേര്‍ക്കുനേര്‍. വൈകിട്ട് ഏഴയ്ക്ക് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് (Sharjah Cricket Stadium) ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (Chennai Super Kings) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (Royal Challengers Bangalore) മത്സരം. 

മുംബൈ ഇന്ത്യന്‍സിനെതിരെ (Mumbai Indians) അത്ഭുത വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ചെന്നൈ (CSK). അതേസമയം ആര്‍സിബിക്ക് (RCB) കൊല്‍ക്കത്ത നൈറ്റ് റൈഡഴ്‌സിനെതിരെ (Kolkata Knight Riders) നാണംകെട്ട് തോറ്റതിന്റെ ക്ഷീണം മാറ്റണം. ക്യാപ്റ്റന്‍സി വിവാദങ്ങളും കഴിഞ്ഞ കളിയിലെ പരാജയവും ഒക്കെ ഉണ്ടെങ്കിലും കോലി ഓപ്പണിംഗില്‍ നിന്ന് തുടരും. 

എ ബി ഡിവിലിയേഴ്‌സ് (AB De Villiers) വിക്കറ്റ് കീപ്പര്‍ ആകേണ്ടെന്ന തീരുമാനം ബാറ്റിംഗ് നിരയില്‍ ചില വിട്ടുവീഴ്ചകള്‍ക്ക് കാരണമാകുന്നത് ആര്‍സിബിക്ക് തലവേദനയാണ്. മുഹമ്മദ് അസ്ഹറുദ്ദീന്റെ ഐപിഎല്‍ അരങ്ങേറ്റം ഇന്നുണ്ടാകുമോയെന്നതില്‍ കേരളത്തിനും ആകാംക്ഷ. 

ക്യാപ്റ്റന്‍സിക്ക് കയ്യടിക്ക് കിട്ടുന്നുണ്ടെങ്കിലും എട്ട് ഇന്നിംഗ്‌സില്‍ 40 റണ്‍സ് മാത്രമെടുത്ത ധോണിയില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കും ആരാധകര്‍. അമ്പാട്ടി റായുഡുവിന്റെയും ദീപക് ചഹറിന്റെയും പരിക്കില്‍ വലിയ ആശങ്ക വേണ്ടെന്നാണ് റിപ്പോര്‍ട്ട്. ഫാഫ് ഡുപ്ലെസി, മോയിന്‍ അലി, ജോഷ് ഹെയ്‌സല്‍വുഡ്, ഡ്വെയിന്‍ ബ്രാവോ എന്നിവരായിരിക്കും വിദേശങ്ങള്‍. 

നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ആധിപത്യം മഞ്ഞപ്പടയ്ക്കുതന്നെയാണ്. 27 മത്സരങ്ങളില്‍ 17ലും ആര്‍സിബിയെ വീഴ്ത്താന്‍ സിഎസ്‌ക്കെയ്ക്കായി. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍