മുംബൈ ഇന്ത്യന്‍സിന് ആദ്യ വിക്കറ്റ് നഷ്ടം; പവര്‍പ്ലേയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആധിപത്യം

By Web TeamFirst Published Apr 13, 2021, 8:06 PM IST
Highlights

ക്വിന്റണ്‍ ഡി കോക്കിന്റെ (2) വിക്കറ്റാണ് മുംബൈക്ക് നഷ്ടമായത്. വരുണ്‍ ചക്രവര്‍ത്തിക്കാണ് വിക്കറ്റ്. സൂര്യകുമാര്‍ യാദവ് (25), രോഹിത് ശര്‍മ (19) എന്നിവരാണ് ക്രീസില്‍. ലൈവ് സ്‌കോര്‍. 

ചെന്നൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് പതിഞ്ഞ തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ചെന്നൈയില്‍ നടക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് ഓവറില്‍ ഒന്നിന് 48 എന്ന നിലയിലണ് മുംബൈ. ക്വിന്റണ്‍ ഡി കോക്കിന്റെ (2) വിക്കറ്റാണ് മുംബൈക്ക് നഷ്ടമായത്. വരുണ്‍ ചക്രവര്‍ത്തിക്കാണ് വിക്കറ്റ്. സൂര്യകുമാര്‍ യാദവ് (25), രോഹിത് ശര്‍മ (19) എന്നിവരാണ് ക്രീസില്‍. ലൈവ് സ്‌കോര്‍. 

രണ്ടാം ഓവറിന്റെ അവസാന പന്തിലാണ് ഡി കോക്കിനെ നഷ്ടമായത്. ലെഗ് സൈഡിലേക്ക് വലിയ ഷോട്ട് കളിക്കാനുള്ള ശ്രമത്തില്‍ ഡി കോക്ക് രാഹുല്‍ ത്രിപാഠിയുടെ കയ്യില്‍ ഒതുങ്ങുകയായിരുന്നു. ക്രിസ് ലിന്നിന് പകരം ടീമിലെത്തിയ ഡി കോക്ക് നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. പിന്നീട് രോഹിത്തിനൊപ്പം ഒത്തുചേര്‍ന്ന സൂര്യകുമാര്‍ 39 റണ്‍സ് കൂട്ടിചേര്‍ത്തിണ്ട്.

നേരത്തെ, ആര്‍സിബിക്കെതിരെ കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായിട്ടാണ് മുംബൈ ഇന്നിറങ്ങുന്നത്. ലിന്നിന് പകരം ഡി കോക്ക് ടീമിലെത്തി. കൊല്‍ക്കത്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കളിച്ച ടീമിനെ നിലനിര്‍ത്തിുകയായിരുന്നു.  

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: നിതീഷ് റാണ, ശുഭ്മാന്‍ ഗില്‍, രാഹുല്‍ ത്രിപാഠി, ഓയിന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), ആന്ദ്രേ റസ്സല്‍, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഷാക്കിബ് അല്‍ ഹസന്‍, പാറ്റ് കമ്മിന്‍സ്, ഹര്‍ഭജന്‍ സിംഗ്, പ്രസിദ്ധ് കൃഷ്ണ, വരുണ്‍ ചക്രവര്‍ത്തി. 

മുംബൈ ഇന്ത്യന്‍സ്: ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, കീറണ്‍ പൊള്ളാര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, മാര്‍കോ ജന്‍സന്‍, രാഹുല്‍ ചാഹര്‍, ട്രന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുമ്ര.

click me!