
ഷാര്‍ജ: ഐപിഎല്ലിലെ(IPL 2021) രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിസ്(Delhi Capitals) ഉയര്‍ത്തിയ 136 രണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്(Kolkata Knight Riders) ഗംഭീര തുടക്കം. പവര്‍ പ്ലേയില്‍ 51 റണ്‍സടിച്ച കൊല്‍ക്കത്ത ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 56 റണ്‍സടിച്ചിട്ടുണ്ട്. 20 റണ്‍സോടെ ശുഭ്മാന്‍ ഗില്ലും 33 റണ്‍സോടെ വെങ്കടേഷ് അയ്യരും ക്രീസില്‍.
തുടക്കം ശുഭം
പവര്‍ പ്ലേയിലെ ആദ്യ ഓവറില്‍ ആറ് റണ്‍സ് മാത്രമടിച്ച കൊല്‍ക്കത്ത അശ്വിന്‍ എറിഞ്ഞ രണ്ടാം ഓവറില്‍ ഒമ്പത് റണ്‍സടിച്ച് ടോപ് ഗിയറിലായി. മൂന്നാം ഓവറില്‍ ആവേശ് ഖാന്‍ റണ്ണൊഴുക്ക് നിയന്ത്രിച്ചെങ്കിലും അക്സര്‍ പട്ടേലിനെതിരെ നാലാം ഓവറില്‍ ഒമ്പത് റണ്‍സടിച്ച് സ്കോറിംഗ് വേഗം കൂട്ടി. റബാഡക്കെതിരെ 12 റണ്‍സടിച്ച കൊല്‍ക്കത്ത പവര്‍പ്ലേയിലെ അവസാന ഓവറില്‍ ആവേശ് ഖാനെതിരെ ഒമ്പത് റണ്‍സടിച്ച് തുടക്കം ശുഭമാക്കി.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിയെ ഷാര്‍ജയിലെ സ്ലോ പിച്ചില്‍ കൊല്‍ക്കത്ത ബൗളര്‍മാര്‍ കെട്ടിയിട്ടപ്പോള്‍ ഡല്‍ഹി സ്കോര്‍ 20 ഓവറില്‍ 135 റണ്‍സിലൊതുങ്ങി. 36 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍. 27 പന്തില്‍ 30 റണ്‍സുമായി പുറത്താകാതെ നിന്ന ശ്രേയസ് അയ്യരുടെ പോരാട്ടവും നിര്‍ണായകമായി. കൊല്‍ക്കത്തക്കായി വരുണ്‍ ചക്രവര്‍ത്തി രണ്ട് വിക്കറ്റ് വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!