കണക്കുകളില്‍ മുന്നില്‍ ധോണിപ്പട; രാജസ്ഥാന്‍റെ റെക്കോര്‍ഡും അത്ര മോശമല്ല

By Web TeamFirst Published Apr 19, 2021, 12:55 PM IST
Highlights

മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് രാജസ്ഥാൻ റോയൽസ്-ചെന്നൈ സൂപ്പർ കിംഗ്‌സ് മത്സരം തുടങ്ങുന്നത്. 

മുംബൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-രാജസ്ഥാന്‍ റോയല്‍സ് നേര്‍ക്കുനേര്‍ പോരുകളില്‍ മുന്‍തൂക്കം സിഎസ്‌കെയ്‌ക്ക്. ഇരു ടീമുകളും 24 മത്സരങ്ങളില്‍ മുഖാമുഖം വന്നപ്പോള്‍ 14 എണ്ണത്തില്‍ ചെന്നൈയും പത്തില്‍ രാജസ്ഥാനും വിജയിച്ചു. എന്നാല്‍ കഴിഞ്ഞ സീസണില്‍ അവസാനം ഏറ്റുമുട്ടിയപ്പോള്‍ ജോസ് ബട്‌ലറുടെ വെടിക്കെട്ടില്‍(പുറത്താകാതെ 48 പന്തില്‍ 70) അഞ്ച് വിക്കറ്റിന്‍റെ ജയം രാജസ്ഥാന് ഒപ്പം നിന്നു. 

മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് രാജസ്ഥാൻ റോയൽസ്-ചെന്നൈ സൂപ്പർ കിംഗ്‌സ് മത്സരം തുടങ്ങുന്നത്. ചെന്നൈയെ എം എസ് ധോണിയും രാജസ്ഥാനെ മലയാളി താരം സഞ്ജു സാംസണുമാണ് നയിക്കുന്നത്. ഐപിഎല്‍ പതിനാലാം സീസണില്‍ കളിച്ച രണ്ട് വീതം മത്സരങ്ങളില്‍ ഇരു ടീമും ഓരോ കളികള്‍ ജയിച്ചപ്പോള്‍ സിഎസ്‌കെ നാലാംസ്ഥാനക്കാരും രാജസ്ഥാന്‍ അഞ്ചാമതുമാണ്. 

തോറ്റ് തുടങ്ങിയ രണ്ട് ടീമുകളും അവസാന കളികളില്‍ ജയം നേടിയതിന്‍റെ ആത്മവിശ്വാസത്തോടെയാണ് ഇന്നിറങ്ങുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ 147 റണ്‍സ് രണ്ട് പന്ത് ബാക്കിനില്‍ക്കേ ഡേവിഡ് മില്ലറുടേയും ക്രിസ് മോറിസിന്‍റെയും ബാറ്റിംഗ് മികവില്‍ രാജസ്ഥാന്‍ മറികടക്കുകയായിരുന്നു. അതേസമയം പഞ്ചാബ് കിംഗ്‌സിനെ ആറ് വിക്കറ്റിന് ധോണിപ്പട തോല്‍പിച്ചു. നാല് വിക്കറ്റ് വീഴ്‌ത്തിയ ദീപക് ചഹാറിന്‍റെ മികവിലായിരുന്നു ജയം. 

ഇതുവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും മോശം ക്യാപ്റ്റൻ, മോർ‌ഗനെതിരെ തുറന്നടിച്ച്​ഗംഭീർ

മുത്തയ്യ മുരളീധരൻ ഇന്ന് ആശുപത്രി വിടും; മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത്

ഇതാണ് പഞ്ചാബിന്റെ തന്ത്രമെങ്കിൽ അടുത്ത കളിയിൽ ഷമി ഓപ്പണറാകട്ടെ; രാഹുലിനെതിരെ വിമർശനവുമായി നെഹ്റ
 

click me!