ജയം തുടരാന്‍ കൊല്‍ക്കത്ത; ആദ്യ ജയത്തിന് മുംബൈ, ടീമിന് ആശ്വാസ വാര്‍ത്ത

Published : Apr 13, 2021, 09:24 AM ISTUpdated : Apr 13, 2021, 10:45 AM IST
ജയം തുടരാന്‍ കൊല്‍ക്കത്ത; ആദ്യ ജയത്തിന് മുംബൈ, ടീമിന് ആശ്വാസ വാര്‍ത്ത

Synopsis

ക്വാറന്‍റീൻ പൂർത്തിയാക്കിയ ദക്ഷിണാഫ്രിക്കൻ താരം ക്വിന്‍റണ്‍ ഡി കോക്കാകും രോഹിത്തിനൊപ്പം മുംബൈ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനെത്തുക. 

ചെന്നൈ: ഐപിഎല്ലില്‍ ആദ്യ ജയം തേടി മുംബൈ ഇന്ത്യൻസ് ഇന്നിറങ്ങും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് എതിരാളികള്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് കൊല്‍ക്കത്ത. രാത്രി 7.30ന് ചെന്നൈയിലാണ് മത്സരം. 

ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് തോറ്റെങ്കിലും മുംബൈ ഇന്ത്യൻസിന്‍റെ ആരാധകർക്ക് കാര്യമായ സങ്കടമില്ല. തോറ്റ് തുടങ്ങുന്നതാണ് ഞങ്ങളുടെ പതിവെന്ന് അവർ ആവർത്തിക്കുന്നു. പക്ഷേ ഇന്ന് കൊല്‍ക്കത്തയെ നേരിടുമ്പോള്‍ വമ്പൻ ജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നുമില്ല. 

ക്വാറന്‍റീൻ പൂർത്തിയാക്കിയ ദക്ഷിണാഫ്രിക്കൻ താരം ക്വിന്‍റണ്‍ ഡി കോക്കാകും രോഹിത്തിനൊപ്പം മുംബൈ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനെത്തുക. പിന്നാലെ ഇഷാൻ കിഷനും സൂര്യകുമാർ യാദവും ഹർദിക് പാണ്ഡ്യയും കീറോണ്‍ പൊള്ളാർഡും എത്തുമ്പോള്‍ ബാറ്റിംഗില്‍ പൂർണ്ണ ആത്മവിശ്വാസമാണ് മുംബൈക്ക്. ബുമ്രയും ബോള്‍ട്ടും നയിക്കുന്ന ബൗളിംഗ് ഡിപ്പാർട്ട്മെന്റും ഗംഭീരം. 

അതേസമയം ആദ്യ കളിയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ചാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ വരവ്. നിതീഷ് റാണ മികച്ച ഫോമിലാണെങ്കിലും സ്ഥിരതയില്ലായ്‌മ കൊല്‍ക്കത്തയെ ആശങ്കപ്പെടുത്തുന്നുണ്ടാകും. ഹൈദരാബാദിനെതിരെ വമ്പനടികളുമായി ദിനേശ് കാര്‍ത്തിക് കളംനിറഞ്ഞത് ഓയിൻ മോർഗനും സംഘത്തിന്‍റേയും ആത്മവിശ്വാസം കൂട്ടുന്ന ഘടകമാണ്. 

നേട്ടങ്ങളുടെ പെരുമഴ; മൂന്നാം സെഞ്ചുറിയോടെ സഞ്ജു എലൈറ്റ് പട്ടികയില്‍

ഐപിഎല്‍ ചരിത്രത്തിലാദ്യം! സഞ്ജുവിന്‍റെ മാസ് സെഞ്ചുറി റെക്കോര്‍ഡ് ബുക്കില്‍

ക്യാപ്റ്റനായുള്ള അരങ്ങേറ്റം സെഞ്ചുറിയോടെ, വിജയത്തിനടുത്തെത്തിച്ച് സഞ്ജു മടങ്ങി; പഞ്ചാബിന് ജയം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍