ഐപിഎല്‍ 2021: പഞ്ചാബ് കിംഗ്‌സിന് നിര്‍ണായകം; പ്ലേ ഓഫ് ഉറപ്പിക്കാന്‍ ആര്‍സിബി

By Web TeamFirst Published Oct 3, 2021, 9:39 AM IST
Highlights

ഇന്ത്യന്‍ സമയം വെകീട്ട് മൂന്നരയ്ക്ക് ഷാര്‍ജയിലാണ് മത്സരം. 11 കളിയില്‍ 14 പോയിന്റുള്ള ആര്‍സിബി (RCB) മൂന്നാം സ്ഥാനത്താണ്. 10 പോയിന്റുള്ള പഞ്ചാബ് (PBKS) അഞ്ചും സ്ഥാനത്താണ്.
 

ഷാര്‍ജ: ഐപിഎല്ലിലെ (IPL 2021) ആദ്യ മത്സരത്തില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (Royal Challengers Bangalore) പഞ്ചാബ് കിംഗ്‌സിനെ (Punjab Kings) നേരിടും. ഇന്ത്യന്‍ സമയം വെകീട്ട് മൂന്നരയ്ക്ക് ഷാര്‍ജയിലാണ് മത്സരം. 11 കളിയില്‍ 14 പോയിന്റുള്ള ആര്‍സിബി (RCB) മൂന്നാം സ്ഥാനത്താണ്. 10 പോയിന്റുള്ള പഞ്ചാബ് (PBKS) അഞ്ചും സ്ഥാനത്താണ്.

പഞ്ചാബിനെ തോല്‍പിച്ച് പ്ലേ ഓഫില്‍ സ്ഥാനം ഉറപ്പാക്കുകയാണ് വിരാട് കോലി (Virat Kohli) നയിക്കുന്ന ബാംഗ്ലൂരിന്റെ ലക്ഷ്യം. പ്ലേ ഓഫ്
പ്രതീക്ഷ നിലനിര്‍ത്താന്‍ കെ എല്‍ രാഹുലിന്റെ (KL Rahul) പഞ്ചാബിന് ജയം അനിവാര്യമാണ്. പഞ്ചാബ് ഉള്‍പ്പെടെ നാല് ടീമുകള്‍ക്ക് പത്ത് പോയിന്റ് വീതമുണ്ട്. ഇന്ന് പഞ്ചാബ് പരാജയപ്പെട്ടാല്‍ രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals), കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (KKR), മുംബൈ ഇന്ത്യന്‍സ് (Mumbai Indians) എന്നിവരുടെ സാധ്യത വര്‍ധിക്കും.

ആര്‍സിബി ഇന്ന് ജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പിക്കാം. അവസാന രണ്ട് മത്സരങ്ങളിലും അവര്‍ ജയിച്ചിരുന്നു. കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ആര്‍സിബി. പഞ്ചാബ് കഴിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്തയേയും മറികടന്നു.

നേര്‍ക്കുനേര്‍ മത്സരങ്ങളില്‍ പഞ്ചാബിന് നേരിയ മുന്‍തൂക്കമുണ്ട്. 27 മത്സരങ്ങളില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ പഞ്ചാബ് 15 മത്സരങ്ങള്‍ ജയിച്ചു. 12 മത്സരങ്ങള്‍ ആര്‍സിബിക്കൊപ്പം നിന്നു. ഇന്ത്യക്ക് പുറത്ത് അഞ്ച് മത്സരങ്ങളില്‍ ഇരുവരും മുഖാമുഖം വന്നു. ഒന്നില്‍ മാത്രമാണ് ആര്‍സിബി ജയിച്ചത്. നാല് മത്സരങ്ങള്‍ പഞ്ചാബ് സ്വന്തമാക്കി.

click me!