മുംബൈയും ഹൈദരാബാദും അങ്കത്തട്ടില്‍; ടോസറിയാം, മാറ്റങ്ങളുമായി ടീമുകള്‍

Published : Apr 17, 2021, 07:07 PM ISTUpdated : Apr 17, 2021, 07:16 PM IST
മുംബൈയും ഹൈദരാബാദും അങ്കത്തട്ടില്‍; ടോസറിയാം, മാറ്റങ്ങളുമായി ടീമുകള്‍

Synopsis

ആദ്യ മത്സരത്തിൽ തോറ്റെങ്കിലും കൊൽക്കത്തയ്‌ക്കെതിരെ ശക്തമായി തിരിച്ചെത്തിയ ആത്മവിശ്വാസത്തോടെയാണ് രോഹിത് ശര്‍മ്മ നയിക്കുന്ന മുംബൈ ഇറങ്ങുന്നത്. 

ചെന്നൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യന്‍സ്-സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പോരാട്ടം അല്‍പസമയത്തിനകം. ടോസ് നേടിയ മുംബൈ നായകന്‍ രോഹിത് ശര്‍മ്മ ബാറ്റിംഗ് തെര‌ഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തില്‍ നിന്ന് മാറ്റങ്ങളുമായാണ് ഇരു ടീമും ഇറങ്ങുന്നത്. മുംബൈ പേസര്‍ മാര്‍ക്കോ ജെന്‍സന് പകരം ആദം മില്‍നയെ ഉള്‍പ്പെടുത്തിയപ്പോള്‍ നാല് മാറ്റങ്ങള്‍ വരുത്തി ഹൈദരാബാദ്. 

മുംബൈ ഇലവന്‍: Rohit Sharma(c), Quinton de Kock(w), Suryakumar Yadav, Ishan Kishan, Hardik Pandya, Kieron Pollard, Krunal Pandya, Rahul Chahar, Adam Milne, Jasprit Bumrah, Trent Boult

ഹൈദരാബാദ് ഇലവന്‍: David Warner(c), Jonny Bairstow(w), Manish Pandey, Virat Singh, Vijay Shankar, Abhishek Sharma, Abdul Samad, Rashid Khan, Bhuvneshwar Kumar, Mujeeb Ur Rahman, Khaleel Ahmed

ആദ്യ മത്സരത്തിൽ തോറ്റെങ്കിലും കൊൽക്കത്തയ്‌ക്കെതിരെ ശക്തമായി തിരിച്ചെത്തിയ ആത്മവിശ്വാസത്തോടെയാണ് രോഹിത് ശര്‍മ്മ നയിക്കുന്ന മുംബൈ ഇറങ്ങുന്നത്. എന്നാല്‍ പതിനാലാം സീസണിലെ ആദ്യ ജയമാണ് ഡേവിഡ് വാര്‍ണറുടേയും കൂട്ടരുടേയും ലക്ഷ്യം. നേർക്കുനേർ കണക്കുകളിൽ ഇരു ടീമും തുല്യ ശക്തികളാണ്. 16 മത്സരങ്ങളിൽ വീതം ജയിക്കാന്‍ ടീമുകള്‍ക്കായി. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍