ഐപിഎല്‍ 2021: മുംബൈക്ക് പ്ലേ ഓഫ് കളിക്കാം; ഹൈദരാബാദിനെ തോല്‍പ്പിച്ചാല്‍ മാത്രം പോര, സാധ്യതകള്‍ ഇങ്ങനെ

By Web TeamFirst Published Oct 8, 2021, 10:49 AM IST
Highlights

വൈകിട്ട് 7.30ന് തന്നെയാണ് ഈ മത്സരവും. സാധ്യതകള്‍ എല്ലാം അവസാനിച്ച ടീമാണ് ഹൈദരാബാദ്. 13 മത്സരങ്ങളില്‍ മൂന്ന് ജയം മാത്രമുള്ള അവര്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.
 

അബുദാബി: ഐപിഎല്ലില്‍ (IPL 2021) ഇന്ന് മറ്റൊരു മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് (Mumbai Indians) സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ (Sunrisers Hyderabad) നേരിടും. വൈകിട്ട് 7.30ന് തന്നെയാണ് ഈ മത്സരവും. സാധ്യതകള്‍ എല്ലാം അവസാനിച്ച ടീമാണ് ഹൈദരാബാദ്. 13 മത്സരങ്ങളില്‍ മൂന്ന് ജയം മാത്രമുള്ള അവര്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. ഇന്ന് ജയത്തോടെ സീസണ്‍ അവസാനിപ്പിക്കാനായിരിക്കും ഹൈദരബാദിന്റെ ശ്രമം.

മുംബൈ ഇന്ത്യന്‍സിന്റെ സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചെന്ന് പറയാം. വലിയ മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രമെ മുംബൈക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനേയും മറികടന്ന് പ്ലേ ഓഫില്‍ പ്രവേശിക്കാനാവൂ. 13 മത്സരങ്ങളില്‍ 12 പോയിന്റുമായി ആറാം സ്ഥാനത്താണ് അവര്‍. കൊല്‍ക്കത്തയെ മറികടക്കണമെങ്കില്‍ 171 റണ്‍സിനെങ്കിലും ഹൈദരാബാദിനോട് ജയിക്കണം. ഇനി ആദ്യം ബൗളിംഗാണ് ചെയ്യുന്നതെങ്കില്‍ മുംബൈക്ക് പ്ലേ ഓഫിലെത്താന്‍ ആവില്ല. 

കൊല്‍ക്കത്ത രാജസ്ഥാനെ തോല്‍പ്പിച്ചതാണ് മുംബൈക്ക് വിനയായത്. +0.587 ആണ് കൊല്‍ക്കത്തയുടെ നെറ്റ് റണ്‍റേറ്റ്. മുംബൈയുടേത് -0.048 ഉം. എന്നിരുന്നാലും ഒരു വലിയ മത്സരം പുറത്തെടുക്കാന്‍ മുംബൈ തയ്യാറായേക്കും. മറുവശത്ത് ഹൈദരാബാദ് അവസാന മത്സരവും ജയിച്ച് സീസണ്‍ അവസാനിപ്പിക്കാനാണ് ശ്രമിക്കുക.

അവസാന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് വില്യംസണും സംഘവും. ഡേവിഡ് വാര്‍ണര്‍ക്ക് ഇന്ന് അവസരം നല്‍കിയേക്കും. അങ്ങനെയെങ്കില്‍ ഹൈദരാബാദ് ജേഴ്‌സിയില്‍ മുന്‍ ക്യാപ്റ്റന്റെ അവസാന മത്സരമായിരിക്കും ഇത്. സീസണിന് ശേഷം ഫ്രാഞ്ചൈസിയില്‍ അഴിച്ചുപണി ഉണ്ടായേക്കും. കെയ്ന്‍ വില്യംസണ്‍, റാഷിദ് ഖാന്‍ എന്നിവരെ മാത്രമാകും ഹൈദരാബാദ് നിലനിര്‍ത്തുക.

click me!