
ദുബായ്: ഐപിഎല്‍ രണ്ടാംഘട്ടത്തിലെ ആദ്യ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നാളെ മുംബൈ ഇന്ത്യന്‍സിനെ നേരിടാനിറങ്ങുകയാണ്. ആദ്യഘട്ടം പൂര്‍ത്തിയായപ്പോള്‍ പോയന്‍റ് പട്ടികയില്‍ ചെന്നൈ രണ്ടാമതും മുംബൈ നാലാമതുമാണ്. അതുകൊണ്ടുതന്നെ പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഇനിയുള്ള മത്സരങ്ങള്‍ മുംബൈക്ക് നിര്‍ണായകമാണ്.
എന്നാല്‍ മുംബൈക്ക് കാര്യങ്ങള്‍ അത്ര എളുപ്പമാവില്ലെന്ന മുന്നറിയിപ്പാണ് ചെന്നൈ നല്‍കുന്നത്. പരിശീലന മത്സരത്തിനിടെ ചെന്നൈ നായകന്‍ എം എസ് ധോണി പേസര്‍മാര്‍ക്കെതിരെയും സ്പിന്നര്‍മാര്‍ക്കെതിരെയും പടുകൂറ്റന്‍ സിക്സുകള്‍ പറത്തുന്ന വീഡിയോ ആണ് ചെന്നൈ പങ്കുവെച്ചിരിക്കുന്നത്.
2020ലെ നിരാശാജനകമായ പ്രകടനത്തിനുശേഷം വയസ്സന്‍ പടയെന്ന പേരുദോഷവുമായി എത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഈ സീസണില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. യുവതാരങ്ങളായ റിതുരാജ് ഗെയ്ക്‌വാദ്, സാം കറന്‍ എന്നിവര്‍ ആദ്യപകുതിയില്‍ മികവ് കാട്ടിയപ്പോള്‍ സ്പിന്നര്‍മാരായ ഇമ്രാന്‍ താഹിറും രവീന്ദ്ര ജഡേജയും മൊയീന്‍ അലിയും യുഎഇയിലെ സ്പിന്‍ പിച്ചുകളില്‍ തിളങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!