
അബുദാബി: ഐപിഎല്ലില്‍(IPL 2021) ഓപ്പണര്‍ ഇഷാന്‍ കിഷന്‍റെയും(Ishan Kishan) സൂര്യകുമാര്‍ യാദവിന്‍റെയും(Suryakumar Ydav)വെടിക്കെട്ട് ഇന്നിംഗ്സുകളുടെ കരുത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ(Sunrisers Hyderabad) മുംബൈ ഇന്ത്യന്‍സിന്(Mumbai Indians) കൂറ്റന്‍ സ്കോര്‍. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഇഷാന്‍ കിഷന്‍റെയും സൂര്യകുമാര്‍ യാദവിന്‍റെയും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സെടുത്തു.
32 പന്തില്‍ 84 റണ്‍സടിച്ച ഇഷാന്‍ കിഷനാണ് മുംബൈയുടെ ടോപ് സ്കോറര്‍. സൂര്യകുമാര്‍ യാദവ് 40 പന്തില്‍ 82 റണ്‍സടിച്ചു. ഹൈദരാബാദിനായി ജേസണ്‍ ഹോള്‍ഡര്‍ നാലു വിക്കറ്റെടുത്തു.
അടിയുടെ പൊടിപൂരവുമായി ഇഷാന്‍ കിഷന്‍
പ്ലേ ഓഫിലെത്താന്‍ 171 റണ്‍സില്‍ കുറയാത്ത കൂറ്റന്‍ വിജയമെന്ന ലക്ഷ്യവുമായി ക്രീസിലിറങ്ങിയ മുംബൈ ഇന്ത്യന്‍സിനായി ഇഷാന്‍ കിഷന്‍ ആദ്യ ഓവറില്‍ തന്നെ വെടിക്കെട്ടിന് തിരികൊളുത്തി. മുഹമ്മദ് നബി എരിഞ്ഞ ആദ്യ ഓവറിലെ നേരിട്ട ആദ്യ പന്ത് തന്നെ സിക്സിന് പറത്തിയാണ് കിഷന്‍ തുടങ്ങിയത്. ആദ്യ ഓവറില്‍ എട്ട് റണ്‍സടിച്ച മുംബൈ സിദ്ധാര്‍ത്ഥ് കൗള്‍ എറിഞ്ഞ രണ്ടാം ഓവറില്‍ 18 റണ്‍സടിച്ചു. നബി എറിഞ്ഞ മൂന്നാം ഓവറിലും പിറന്നും 15 റണ്‍സ്. ജേസണ്‍ ഹോള്‍ഡര്‍ എറിഞ്ഞ നാലാം ഓവറില്‍ 22 റണ്‍സടിച്ച് മുംബൈയും കിഷനും 50 തികച്ചു. ഉമ്രാന്‍ മാലിക്ക് എറിഞ്ഞ അഞ്ചാം ഓവറില്‍ മൂന്ന ബൗണ്ടറിയടക്കം 15 റണ്‍സാണ് മുംബൈ അടിച്ചെടുത്തത്. റാഷിദ് ഖാന്‍ എറിഞ്ഞ പവര്‍പ്ലേയിലെ അവസാന ഓവറില്‍ അഞ്ച് റണ്‍സ് നേടാനെ മുംബൈക്കായുള്ളു. രോഹിത്തിന്‍റെ വിക്കറ്റ് നഷ്ടമാകുകയും ചെയ്തു.
പവര്‍ പ്ലേക്കുശേഷവും അടി തുടര്‍ന്ന് ഇഷാനും സൂര്യകുമാറും
പവര്‍ പ്ലേക്കുശേഷവും അടി തുടര്‍ന്ന് ഇഷാന്‍ എട്ടാം ഓവറില്‍ മുംബൈ സ്കോര്‍ 100 കടത്തി. ഇതിനിടെ രോഹിത് ശര്‍മയെയും(18), ഹാര്‍ദ്ദിക് പാണ്ഡ്യയയെയും(10) നഷ്ടമായെങ്കിലും ഇഷാന്‍ അടി തുടര്‍ന്നു. ഒടുവില്‍ പത്താം ഓവറില്‍ ഉമ്രാന്‍ മലിക്കിന്‍റെ പന്തില്‍ വൃദ്ധിമാന്‍ സാഹകക്ക് പിടികൊടുത്ത് ഇഷാന്‍ കിഷന്‍(32 പന്തില്‍ 84)മടങ്ങുമ്പോള്‍ മുംബൈ സ്കോര്‍ 124 റണ്‍സിലെത്തിയിരുന്നു. 11 ഫോറും നാല് സിക്സും പറത്തിയാണ് ഇഷാന്‍ 84 റണ്‍സടിച്ചത്.
ഇഷാന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറി കാണാം-വീഡിയോ
മധ്യനിരയില്‍ കീറോണ്‍ പൊള്ളാര്‍ഡും(12 പന്തില്‍ 13) ക്രുനാല്‍ പാണ്ഡ്യയും(9), ജിമ്മി നീഷാമും(0) നിരാശപ്പെടുത്തിയെങ്കിലും ഒരറ്റത്ത് സ്കോറിംഗ് നിരക്ക് താഴാതെ കാത്ത സൂര്യകുമാര്‍ യാദവ്(40 പന്തില്‍ 82) മുംബൈയെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചു. ഹൈദരാബാദിനായി ജേസണ്‍ ഹോള്‍ഡര്‍ നാലും റാഷിദ് ഖാനും അഭിഷേക് ശര്‍മയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി
കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് മുംബൈ ഇന്നിറങ്ങുന്നത്. സൗരഭ് തിവാരിക്ക് ക്രുനാല്‍ പാണ്ഡ്യ തിരിച്ചെത്തിയപ്പോള്‍ ജയന്ത് യാദവിന് പകരം പിയൂഷ് ചൗള സീസണില്‍ ആദ്യമായി മുംബൈ ജേഴ്സിയല്‍ അരങ്ങേറ്റം കുറിക്കുന്നു.
അതേസമയം, പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ച സണ്‍റൈസേഴ്സ് ഹൈദരാബാദ് നായകന്‍ കെയ്ന്‍ വില്യംസണില്ലാതെയാണ് ഇന്നിറങ്ങുന്നത്. കൈമുട്ടിന് നേരിയ പരിക്കുള്ള വില്യംസണ് പകരം മനീഷ് പാണ്ഡെ ആണ് ഇന്ന് ഹൈദരാബാദിനെ നയിക്കുന്നത്. ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ഇന്നത്തെ മത്സരത്തിലും ഹൈദരാബാദ് ടീമിലില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!