ഹൈദരാബാദിനെതിരെ മുംബൈക്ക് ടോസ്; രണ്ട് മാറ്റങ്ങളുമായി രോഹിത്തും സംഘവും, വില്യംസണില്ലാതെ ഹൈദരാബാദ്

By Web TeamFirst Published Oct 8, 2021, 7:16 PM IST
Highlights

അതേസമയം, പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ച സണ്‍റൈസേഴ്സ് ഹൈദരാബാദ് നായകന്‍ കെയ്ന്‍ വില്യംസണില്ലാതെയാണ് ഇന്നിറങ്ങുന്നത്. കൈമുട്ടിന് നേരിയ പരിക്കുള്ള വില്യംസണ് പകരം മനീഷ് പാണ്ഡെ ആണ് ഇന്ന് ഹൈദരാബാദിനെ നയിക്കുന്നത്.

അബുദാബി: ഐപിഎല്ലില്‍(IPL 2021) സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ(Sunrisers Hyderabad) ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ്(Mumbai Indians) ബാറ്റിംഗ് തെരഞ്ഞെടുത്തു. പ്ലേ ഓഫിലെത്താന്‍ 171 റണ്‍സില്‍ കുറയാത്ത കൂറ്റന്‍ വിജയമെന്ന ലക്ഷ്യമാണ് മുംബൈ ഇന്ത്യന്‍സിന് മുന്നിലുള്ളത്. കഴിഞ്‍ മത്സരം കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് മുംബൈ ഇന്നിറങ്ങുന്നത്. സൗരഭ് തിവാരിക്ക് ക്രുനാല്‍ പാണ്ഡ്യ തിരിച്ചെത്തിയപ്പോള്‍ ജയന്ത് യാദവിന് പകരം പിയൂഷ് ചൗള സീസണില്‍ ആദ്യമായി മുംബൈ ജേഴ്സിയല്‍ അരങ്ങേറ്റം കുറിക്കുന്നു.

🚨 Toss Update from Abu Dhabi 🚨 have elected to bat against .

Follow the match 👉 https://t.co/STgnXhy0Wd pic.twitter.com/olIwIWqLmx

— IndianPremierLeague (@IPL)

അതേസമയം, പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ച സണ്‍റൈസേഴ്സ് ഹൈദരാബാദ് നായകന്‍ കെയ്ന്‍ വില്യംസണില്ലാതെയാണ് ഇന്നിറങ്ങുന്നത്. കൈമുട്ടിന് നേരിയ പരിക്കുള്ള വില്യംസണ് പകരം മനീഷ് പാണ്ഡെ ആണ് ഇന്ന് ഹൈദരാബാദിനെ നയിക്കുന്നത്. ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ഇന്നത്തെ മത്സരത്തിലും ഹൈദരാബാദ് ടീമിലില്ല.

Sunrisers Hyderabad (Playing XI): Jason Roy, Abhishek Sharma, Manish Pandey(c), Priyam Garg, Abdul Samad, Wriddhiman Saha(w), Jason Holder, Rashid Khan, Mohammad Nabi, Umran Malik, Siddarth Kaul.

Mumbai Indians (Playing XI): Rohit Sharma(c), Ishan Kishan(w), Suryakumar Yadav, Hardik Pandya, Kieron Pollard, Krunal Pandya, James Neesham, Nathan Coulter-Nile, Jasprit Bumrah, Piyush Chawla, Trent Boult.

click me!