2011നുശേഷം ആദ്യം; ചെന്നൈക്കുശേഷം നാണക്കേടിന്‍റെ ആ റെക്കോര്‍ഡ് രാജസഥാന്

By Web TeamFirst Published Sep 25, 2021, 6:59 PM IST
Highlights

ഡല്‍ഹിക്കെതിരെ പവര്‍ പ്ലേ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 21 റണ്‍സ് മാത്രമായിരുന്നു രാജസ്ഥാന്‍റെ സ്കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്. ഈ ഐപിഎല്ലിലെ ഏറ്റവും കുറഞ്ഞ പവര്‍ പ്ലേ സ്കോറുമാണിത്. മുംബൈ ഇന്ത്യന്‍സിനെതിരെ പഞ്ചാബ് കിംഗ്സും പവര്‍ പ്ലേയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 21 റണ്‍സെടുത്തിരുന്നു.

അബുദാബി: ഐപിഎല്ലില്‍ (IPL 2021)  ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ(Delhi Capitals)  മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് (Rajasthan Royals) നാണക്കേടിന്‍റെ റെക്കോര്‍ഡ്. പവര്‍ പ്ലേയില്‍ ബൗണ്ടറികളൊന്നും നേടാതിരുന്ന ഐപിഎല്‍ ചരിത്രത്തിലെ രണ്ടാമത്തെ മാത്രം ടീമെന്ന നാണക്കേടാണ് രാജസ്ഥാന്‍റെ പേരിലായത്. 2011ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സാണ് ഇതിന് മുമ്പ് ഐപിഎല്ലില്‍ ബൗണ്ടറികളൊന്നും നേടാതിരുന്ന ഒരേയൊരു ടീം.

ഡല്‍ഹിക്കെതിരെ പവര്‍ പ്ലേ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 21 റണ്‍സ് മാത്രമായിരുന്നു രാജസ്ഥാന്‍റെ സ്കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്. ഈ ഐപിഎല്ലിലെ ഏറ്റവും കുറഞ്ഞ പവര്‍ പ്ലേ സ്കോറുമാണിത്. മുംബൈ ഇന്ത്യന്‍സിനെതിരെ പഞ്ചാബ് കിംഗ്സും പവര്‍ പ്ലേയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 21 റണ്‍സെടുത്തിരുന്നു.

are chipping away! 👌 👌 lose Mahipal Lomror & Riyan Parag as & strike. 👍 👍

Follow the match 👉 https://t.co/SKdByWvPFO pic.twitter.com/BUyVogVuN7

— IndianPremierLeague (@IPL)

ഡല്‍ഹിക്കെതിരെ ആവേശ് ഖാന്‍ എറിഞ്ഞ ആദ്യ ഓവറിലെ രാജസ്ഥാന് ഓപ്പണര്‍ ലിയാം ലിവിംഗ്സ്റ്റണെ നഷ്ടമായി. ആവേശ് ഖാന്‍റെ സ്ലോ ഷോര്‍ട്ട് ബോളില്‍ വമ്പനടിക്ക് ശ്രമിച്ച ലിവിംഗ്സ്റ്റണ്‍ റിഷഭ് പന്തിന്‍റെ കൈകളിലൊതുങ്ങി. ആദ്യ ഓവറില്‍ ആറ് റണ്‍സടിച്ചെങ്കിലും ഒരു ബൗണ്ടറി പോലുമില്ലായിരുന്നു.

ആന്‍റിച്ച് നോര്‍ട്യ എറിഞ്ഞ രണ്ടാം ഓവറില്‍ യശസ്വി ജയ്‌സ്വാളും മടങ്ങിയതോടെ രാജസ്ഥാന്‍ ബാക്ക് ഫൂട്ടിലായി. ആ ഓവറിലും ബൗണ്ടറിയൊന്നും പിറന്നില്ല. ആവേശ് ഖാനെറിഞ്ഞ മൂന്നാം ഓവറില്‍ നാലു റണ്‍സും നോര്‍ട്യ എറിഞ്ഞ നാലാം ഓവറില്‍ രണ്ട് റണ്‍സും മാത്രമാണ് രാജസ്ഥാന് നേടാനായത്. അശ്വിന്‍ എറിഞ്ഞ അഞ്ചാം ഓവറില്‍ ഡേവിഡ് മില്ലര്‍ പുറത്തായതോടെ ആ ഓവറിലും ബൗണ്ടറികളൊന്നും പിറന്നില്ല.

റബാഡ എറിഞ്ഞ ആറാം ഓവറില്‍ രണ്ട് രണ്‍സ് മാത്രമാണ് രാജസ്ഥാന്‍ നേടിയത്. ഏഴാം ഓവറില്‍ അശ്വിനെതിരെ ക്യാപ്റ്റന്‍ സഞ്ജു സാംസണാണ് രാജസ്ഥാന്‍റ ആദ്യ ബൗണ്ടറി നേടിയത്.

click me!