കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 2014 ആവര്‍ത്തികുമോ.? തിരിച്ചുവരവില്‍ ടീം അഴിച്ചുപണിത് മോര്‍ഗനും സംഘവും

By Web TeamFirst Published Sep 20, 2021, 1:47 PM IST
Highlights

ഏഴ് മത്സരങ്ങിള്‍ നാല് പോയിന്റുമായി ഏഴാം സ്ഥാനത്താണ് അവര്‍. ആര്‍സിബി മൂന്നാമതും. കൊല്‍ക്കത്തയ്ക്ക ജയിച്ചാല്‍ മാത്രമെ മുന്നോട്ടുള്ള പോക്ക് സുഗമമാവൂ.

അബുദാബി: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഇന്ന് നിലനില്‍പ്പിന്റെ പോരാട്ടാണ്. ഇന്ന് എട്ടാം മത്സരത്തില്‍ അവര്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടുമ്പോള്‍ പോയിന്റ് പട്ടിക ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ഏഴ് മത്സരങ്ങിള്‍ നാല് പോയിന്റുമായി ഏഴാം സ്ഥാനത്താണ് അവര്‍. ആര്‍സിബി മൂന്നാമതും. കൊല്‍ക്കത്തയ്ക്ക ജയിച്ചാല്‍ മാത്രമെ മുന്നോട്ടുള്ള പോക്ക് സുഗമമാവൂ. കൊവിഡ് കാരണം കിട്ടിയ ഇടവേള ഗുണം ചെയ്യുമെന്നാണ് ഓയിന്‍ മോര്‍ഗന്‍ നയിക്കുന്ന കൊല്‍ക്കത്ത കണക്കൂകൂട്ടുന്നത്. 

2014 തുടര്‍ച്ചയായി ഒമ്പത് മത്സരങ്ങള്‍ തുടര്‍ച്ചയായി ജയിച്ച് കപ്പുകൊണ്ടുപോയ ചരിത്രമുണ്ട് കൊല്‍ക്കത്തയ്ക്ക്. ഇന്ത്യയില്‍ നടന്ന ആദ്യപാദത്തില്‍ ആര്‍സിബിക്കായിരുന്നു ജയം. കൊല്‍ക്കത്തയുടെ ബാറ്റ്‌സ്മാന്‍ ആവശ്യഘട്ടത്തില്‍ കളിക്കുന്നില്ലെന്നുള്ളതാണ് പ്രധാന പോരായ്മ. ശുഭ്മാന്‍ ഗില്‍ മാത്രമാണ് തമ്മില്‍ ഭേദം. എന്നാല്‍ മെല്ലപ്പോക്കിനെ പലരം വിമര്‍ശിച്ചുകണ്ടിട്ടുണ്ട്. രാഹുല്‍ ത്രിപാഠിയുടെ ഫോം ടീമിന് ഉണര്‍വ് നല്‍കിയിട്ടുണ്ട്. നിതീഷ് റാണയ്ക്കും ടീമിനെ സഹായിക്കാനാവുന്നില്ല. 

എന്നാല്‍ മധ്യനിര വേണ്ടവിധത്തില്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ല. ഓയിന്‍ മോര്‍ഗന്‍, ദിനേശ് കാര്‍ത്തിക്, ഷാക്കിബ് അല്‍ ഹസന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന മധ്യനിരയുടെ പ്രകടനം ശരാശരിയിലും താഴെയായിയിരുന്നു. ആന്ദ്രേ റസ്സല്‍ ഒറ്റപ്പെട്ട പ്രകടനം പുറത്തെടുക്കുന്നതാണ് ടീമിന്റെ ആശ്രയമം. പാറ്റ് കമ്മിന്‍സും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. എന്നാല്‍ കമ്മിന്‍സ് രണ്ടാംപാദത്തിനില്ലെന്നുള്ളത് കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാക്കും.

കമ്മിന്‍സിന്റെ അഭാവത്തില്‍ ന്യൂസിലന്‍ഡ് പേസര്‍ ടിം സൗത്തിക്കായിരിക്കും ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് നയിക്കേണ്ട ചുമതല. കമ്മിന്‍സിന് പകരമാണ് താരത്തെ കൊല്‍ക്കത്ത ടീമിലെത്തിച്ചത്. പ്രസിദ്ധ് കൃഷ്ണ, കമലേഷ് നാഗര്‍കോട്ടി എന്നിവര്‍ അദ്ദേഹത്തിന് കൂട്ടുണ്ടാവും. സ്പിന്നര്‍മാരായി വരുണ്‍ ചക്രവര്‍ത്തിയും സുനില്‍ നരെയ്‌നും. എന്നാല്‍ ഷാക്കിബ് ടീമിലെത്തിയാല്‍ നരെയ്്ന്‍ കളിക്കുമെന്നുള്ള കാര്യത്തില്‍ ഉറപ്പില്ല. സാധ്യത ഇലവന്‍ ഇങ്ങനെ... 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: ശുഭ്മാന്‍ ഗില്‍, രാഹുല്‍ ത്രിപാടി, നിതീഷ് റാണ, ഓയിന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ആന്ദ്രേ റസ്സല്‍, സുനില്‍ നരെയ്ന്‍, ടിം സൗത്തി, പ്രസിദ്ധ് കൃഷ്ണ, വരുണ്‍ ചക്രവര്‍ത്തി, കമലേഷ് നാഗര്‍കോട്ടി.

click me!