
അബുദാബി: ഐപിഎല്ലില്‍ (IPL 2021) രാത്രി 7.30ന് തുടങ്ങുന്ന മത്സരം മുബൈ ഇന്ത്യന്‍സിന് (Mumbai Indians) ഏറെ നിര്‍ണായകം. പഞ്ചാബ് കിംഗ്‌സാണ് (Punjab Kings) എതിരാളികള്‍. മധ്യനിരയുടെ മോശം പ്രകടനമാണ് മുംബൈയെ വലയ്ക്കുന്നത്. ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിന് കൂടി ആശങ്കയാവുകയാണ് മുംബൈ ബാറ്റര്‍മാര്‍. ആര്‍സിബിക്കെതിരെ (RCB) പുറത്തായ ഈ ഷോട്ട് മാത്രം മതി സൂര്യകുമാര്‍ യാദവിന്റ (Suryakumar Yadav) ആത്മവിശ്വാസക്കുറവ് മനസ്സിലാക്കാന്‍.
സീസണിലെ 10 കളിയിലായി നേടിയത് 189 റണ്‍സ് മാത്രം. 2018ലെ സീസണില്‍ 512ഉം 2019ല്‍ 424ഉം കഴിഞ്ഞ വര്‍ഷം 480ഉം റണ്‍സ് നേടിയ സൂര്യകുമാറിന്റെ സ്‌ട്രൈക്ക് റേറ്റ് ഇക്കുറി 130ലും താഴെയാണ്. സൂര്യകുമാറിനേക്കാള്‍ ആശങ്ക ഉയരുന്നത് ഇഷാന്‍ കിഷന്റെ ഫോമില്‍. രോഹിത്തിന്റെ ഉറച്ച പിന്തുണ ഉള്ള ഇഷാന്‍ എട്ട് ഇന്നിംഗ്‌സില്‍ നേടിയത് 107 റണ്‍സ് മാത്രം. ഒരിക്കല്‍ പോലും 30 കടന്നില്ല. മൂന്നാമായി കീസിലെത്തുന്ന ഇഷാന്റെ സ്‌ട്രൈക്ക് റേറ്റ് ഞെട്ടിക്കും. 86.99.
ആര്‍സിബിയുമായുള്ള മത്സരത്തിന് ശേഷം ദീര്‍ഘസമയം കോലിയുമായി സംസാരിക്കുമ്പോള്‍ ഇഷാന്‍ സമ്മര്‍ദ്ദത്തിലെന്ന് തോന്നിക്കയും ചെയ്തു. പണ്ഡ്യ സഹോദരന്മാരുടെ പ്രകടനവും ശരാശരിയിലും താഴെ. കൃണാല്‍ 10 ഇന്നിംഗ്‌സില്‍ 121ഉം ഹാര്‍ദിക്ക് 8 കളിയില്‍ 55ഉം റണ്‍സ് മാത്രമാണ് എടുത്തിട്ടുള്ളത്.
പഞ്ചാബ് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. പത്ത് മത്സരങ്ങളില്‍ എട്ട് പോയിന്റാണ് അവര്‍ക്കുള്ളത്. ഇന്ന് പരാജയപ്പെട്ടാല്‍ പ്ലേഓഫ് സാധ്യതകള്‍ക്ക് വിള്ളല്‍ വീഴും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!