ചെന്നൈയിലെ സ്ലോ പിച്ചില്‍ പ‍ഞ്ചാബിനെ പിടിച്ചുകെട്ടി ഹൈദരാബാദ്

By Web TeamFirst Published Apr 21, 2021, 5:14 PM IST
Highlights

സ്പിന്നിനെ തുണക്കുന്ന പിച്ചില്‍ സ്പിന്നര്‍ അഭിഷേക് ശര്‍മയാണ് ഹൈദരാബാദിനായി ബൗളിംഗ് ഓപ്പണ്‍ ചെയ്തത്. ആദ്യ ഓവറില്‍ തന്നെ പന്ത് കുത്തിത്തിരിഞ്ഞ പിച്ചില്‍ പഞ്ചാബിനെ കാത്തിരിക്കുന്നത് എന്താണെന്ന് വ്യക്തമായിരുന്നു.

ചെന്നൈ: ഐപിഎല്ലില്‍ ആദ്യ ജയം തേടിയിറങ്ങുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദിന് പഞ്ചാബ് കിംഗ്സിനെതിരെ റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് കിംഗ്സ് 19.4 ഓവറില്‍ 120 റണ്‍സിന് ഓള്‍ ഔട്ടായി. 22 റണ്‍സ് വീതമെടുത്ത ഷാരൂഖ് ഖാനും മായങ്ക് അഗര്‍വാളുമാണ് പഞ്ചാബിന്‍റെ ടോപ് സ്കോറര്‍മാര്‍.  ഹൈദരാബാദിനായി ഖലീല്‍ അഹമ്മദ് മൂന്നും അഭിഷേക് ശര്‍മ രണ്ടും വിക്കറ്റ് വീഴ്ത്തി.

സ്ലോ പിച്ചില്‍ ഇഴഞ്ഞു നീങ്ങി പ‍ഞ്ചാബ്

സ്പിന്നിനെ തുണക്കുന്ന പിച്ചില്‍ സ്പിന്നര്‍ അഭിഷേക് ശര്‍മയാണ് ഹൈദരാബാദിനായി ബൗളിംഗ് ഓപ്പണ്‍ ചെയ്തത്. ആദ്യ ഓവറില്‍ തന്നെ പന്ത് കുത്തിത്തിരിഞ്ഞ പിച്ചില്‍ പഞ്ചാബിനെ കാത്തിരിക്കുന്നത് എന്താണെന്ന് വ്യക്തമായിരുന്നു. ആദ്യ ഓവറിലെ അവസാന പന്തില്‍ മായങ്ക് നല്‍കിയ ക്യാച്ച് ബൗണ്ടറിയില്‍ റാഷിദ് ഖാന്‍ നിലത്തിട്ടു. എന്നാല്‍ നാലാം ഓവറില്‍ പഞ്ചാബ് നായകന്‍ കെ എല്‍ രാഹുലിനെ(4) കേദാര്‍ ജാദവിന്‍റെ കൈകളിലെത്തിച്ച് ഭുവനേശ്വര്‍ കുമാര്‍ പഞ്ചാബിന് ആദ്യ പ്രഹരമേല്‍പ്പിച്ചു.

പവര്‍ പ്ലേയില്‍ ബൗണ്ടറികള്‍ വിരളമായതോടെ സിംഗിളുകളിലൂടെയും ഡബിളുകളിലൂടെയും റണ്ണുയര്‍ത്താനാണ് ക്രിസ് ഗെയ്‌ലും മായങ്കും പിന്നീട് ശ്രമിച്ചത്. എന്നാല്‍ പവര്‍ പ്ലേ പൂര്‍ത്തിയായതിന് പിന്നാലെ പഞ്ചാബിന് കനത്ത പ്രഹരമേറ്റു. എട്ടാം ഓവറില്‍ നിലയുറപ്പിച്ച മായങ്കിനെ(22) ഖലീല്‍ വീഴ്ത്തിയപ്പോള്‍ നിക്കോളാസ് പുരാന്‍ ആദ്യ പന്ത് നേരിടും മുമ്പെ റണ്ണൗട്ടായി. തൊട്ടുപിന്നാലെ അപകടകാരിയായ ക്രിസ് ഗെയ്‌ലിനെ(15) റാഷിദ് ഖാന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ പഞ്ചാബ് കൂട്ടത്തകര്‍ച്ചയിലായി.

നടുവൊടിച്ച് അഭിഷേക്

47/4ലേക്ക് കൂപ്പുകുത്തിയ പഞ്ചാബിനെ പിടിച്ചുകയറ്റാന്‍ ദീപക് ഹൂഡയും(11 പന്തില്‍ 13), ഹെന്‍റിക്കസും(17 പന്തില്‍ 14)ഇരുവരെയും വീഴ്ത്തി അഭിഷേക് ശര്‍മ പഞ്ചാബിന്‍റെ നടുവൊടിച്ചു. ഷാരൂഖ് ഖാന്‍ രണ്ട് സിക്സുമായി പൊരുതി നോക്കിയെങ്കിലും അവസാന ഓവറുകളിലെ റണ്‍നിരക്ക് ഉയര്‍ത്താനുള്ള ശ്രമത്തില്‍ 17 പന്തില്‍ 22 റണ്‍സുമായി ഖലീല്‍ അഹമ്മദിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയതോടെ പഞ്ചാബിന്‍റെ അവസാന പ്രതീക്ഷയും അസ്തമിച്ചു. ഹൈദരാബാദിനായി ഖലീല്‍ അഹമ്മദ് നാലോവറില്‍ 21 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ അഭിഷേക് ശര്‍മ നാലോവറില്‍ 24 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.

പഞ്ചാബ് ടീമില്‍ ഫാബിയന്‍ അലനും മോയിസ് ഹെന്‍റിക്കസും ഇന്ന് അരങ്ങേറ്റം കുറിച്ചു. കഴിഞ്ഞ മത്സരത്തില്‍ കളിച്ച ലെ മെറിഡിത്തും ജെ റിച്ചാര്‍ഡ്സണുമാണ് ഇന്ന് പുറത്തായത്. ഹൈദരാബാദ് ടീമില്‍ മനീഷ് പാണ്ഡെക്ക് പകരം സിദ്ധാര്‍ത്ഥ് കൗള്‍ എത്തിയപ്പോള്‍ അഫ്ഗാന്‍ സ്പിന്നല്‍ മുജീബ് ഉര്‍ റഹ്മാന് പകരം കെയ്ന്‍ വില്യംസണ്‍ ടീമിലെത്തി. ഐപിഎല്ലില്‍ ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിലും ഹൈദരാബാദ് തോറ്റപ്പോള്‍ പഞ്ചാബിന് മൂന്ന് കളികളില്‍ ഒരു ജയം മാത്രമാണ് നേടാനായത്.

Sunrisers Hyderabad (Playing XI): David Warner(c), Jonny Bairstow(w), Kane Williamson, Virat Singh, Vijay Shankar, Abhishek Sharma, Kedar Jadhav, Rashid Khan, Bhuvneshwar Kumar, Khaleel Ahmed, Siddarth Kaul

Punjab Kings (Playing XI): KL Rahul(w/c), Mayank Agarwal, Chris Gayle, Moises Henriques, Nicholas Pooran, Deepak Hooda, Shahrukh Khan, Fabian Allen, Murugan Ashwin, Mohammed Shami, Arshdeep Singh

click me!