ഐപിഎല്‍: മൂന്നാം ജയം തേടി സഞ്ജുവും രോഹിത്തും; രാജസ്ഥാനെതിരെ മുംബൈക്ക് ടോസ്

Published : Apr 29, 2021, 03:08 PM IST
ഐപിഎല്‍: മൂന്നാം ജയം തേടി സഞ്ജുവും രോഹിത്തും;  രാജസ്ഥാനെതിരെ മുംബൈക്ക് ടോസ്

Synopsis

പരസ്‌പരം ഏറ്റുമുട്ടിയ 22 കളികളിൽ 11 ജയങ്ങള്‍ വീതമായി കണക്കുകളില്‍ ഒപ്പത്തിനൊപ്പമാണ് ഇരു ടീമുകളും. അതുകൊണ്ടുതന്നെ ഇന്നത്തെ പോരാട്ടം തീ പാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദില്ലി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. സീസണില്‍ മൂന്നാം ജയം തേടിയാണ് ഇരു ടീമുകളും ഇറങ്ങുന്നത്. മുംബൈയുടെ കരുത്തിനെ എക്കാലത്തും വെല്ലുവിളിച്ച ടീമുകളിലൊന്നാണ് രാജസ്ഥാന്‍ റോയല്‍സ്. പരസ്‌പരം ഏറ്റുമുട്ടിയ 22 കളികളിൽ 11 ജയങ്ങള്‍ വീതമായി കണക്കുകളില്‍ ഒപ്പത്തിനൊപ്പമാണ് ഇരു ടീമുകളും. അതുകൊണ്ടുതന്നെ ഇന്നത്തെ പോരാട്ടം തീ പാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അഞ്ച് കളികളില്‍ രണ്ട് ജയവുമായി മുംബൈ പോയന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ രാജസ്ഥാന്‍ ഏഴാം സ്ഥാനത്താണ്. നെറ്റ് റണ്‍റേറ്റാണ് രാജസ്ഥാനെ പിന്നിലാക്കിയത്.

മുംബൈ ഇന്ത്യന്‍സ് പ്ലേയിംഗ് ഇലവന്‍: Quinton de Kock(w), Rohit Sharma(c), Suryakumar Yadav, Hardik Pandya, Kieron Pollard, Krunal Pandya, Nathan Coulter-Nile, Jayant Yadav, Rahul Chahar, Jasprit Bumrah, Trent Boult

രാജസ്ഥാന്‍ റോയല്‍സ് പ്ലേയിംഗ് ഇലവന്‍: Jos Buttler, Yashasvi Jaiswal, Sanju Samson(w/c), Shivam Dube, David Miller, Rahul Tewatia, Riyan Parag, Chris Morris, Jaydev Unadkat, Chetan Sakariya, Mustafizur Rahman.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍