ആര്‍ക്കും വ്യക്തമായ ആധിപത്യമില്ല;  ആര്‍സിബി- കൊല്‍ക്കത്ത നേര്‍ക്കുനേര്‍ കണക്ക് ഇങ്ങനെ

By Web TeamFirst Published Sep 20, 2021, 12:20 PM IST
Highlights

ഏഴ് മത്സരങ്ങളില്‍ 10 പോയിന്റുള്ള ആര്‍സിബി മൂന്നാം സ്ഥാനത്താണ്. നാല് പോയിന്റ് മാത്രമുള്ള കൊല്‍ക്കത്ത ഏഴാം സ്ഥാനത്തും.

അബുദാബി: ഐപിഎല്ലിന്റെ രണ്ടാംപാദത്തില്‍ വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. ഓയിന്‍ മോര്‍ഗന്‍ നയിക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് ആര്‍സിബിയുടെ എതിരാളി. ഏഴ് മത്സരങ്ങളില്‍ 10 പോയിന്റുള്ള ആര്‍സിബി മൂന്നാം സ്ഥാനത്താണ്. നാല് പോയിന്റ് മാത്രമുള്ള കൊല്‍ക്കത്ത ഏഴാം സ്ഥാനത്തും.

ഇവര്‍ നേര്‍ക്കുനേര്‍ വന്നപ്പോഴുള്ള പോരാട്ടക്കണക്ക് എങ്ങനെയെന്ന് നോക്കാം. ഇന്ത്യയില്‍ നടന്ന ആദ്യപാദത്തില്‍ ആര്‍സിബി കൊല്‍ക്കത്തയെ തോല്‍പ്പിച്ചിരുന്നു. അന്ന്് 38 റണ്‍സിനായിരുന്നു കൊല്‍ക്കത്തയുടെ ജയം. എന്നാല്‍ മൊത്തത്തിലെടുത്താല്‍ ഇരുടീമിനും ഇതുവരെ വ്യക്തമായ ആധിപത്യം സ്ഥാപിക്കാനായിട്ടില്ല. 

ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും നേര്‍ക്കുനേര്‍ വന്നത് ഇരുപത്തിയേഴ് മത്സരങ്ങളില്‍. ഒറ്റജയത്തിന്റെ മുന്‍തൂക്കം നൈറ്റ് റൈഡേഴ്‌സിന്. കൊല്‍ക്കത്ത പതിനാലിലും ബാംഗ്ലൂര്‍ പതിമൂന്നിലും ജയിച്ചു. 

കൊല്‍ക്കത്തയുടെ ഉയര്‍ന്ന സ്‌കോര്‍ 222. കുറഞ്ഞ സ്‌കോര്‍ 84. ആര്‍സിബിയുടെ ഉയര്‍ന്ന സ്‌കോര്‍ 213. കുറഞ്ഞ സ്‌കോര്‍ 49 റണ്‍സ്.

click me!