ഷാര്‍ജയില്‍ കോലി-ധോണി തീപ്പോര്; ടോസ് അറിയാം, രണ്ട് മാറ്റങ്ങളുമായി ആര്‍സിബി

Published : Sep 24, 2021, 07:36 PM ISTUpdated : Mar 22, 2022, 05:44 PM IST
ഷാര്‍ജയില്‍ കോലി-ധോണി തീപ്പോര്; ടോസ് അറിയാം, രണ്ട് മാറ്റങ്ങളുമായി ആര്‍സിബി

Synopsis

ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മണല്‍ക്കാറ്റ് മൂലം വൈകിയാണ് മത്സരം ആരംഭിക്കുന്നത്. മുംബൈ ഇന്ത്യന്‍സിനെതിരെ അത്ഭുത വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ചെന്നൈ.

ഷാര്‍ജ: ഐപിഎല്‍ പതിനാലാം സീസണിന്‍റെ(IPL 2021) രണ്ടാം ഘട്ടത്തിലെ ആവേശപ്പോരില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ(Royal Challengers Bangalore) ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്(Chennai Super Kings) ടോസ്. ടോസ് നേടിയ സിഎസ്‌കെ നായകന്‍ എം എസ് ധോണി ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. മുംബൈ ഇന്ത്യന്‍സിനെതിരായ വിജയ ടീമിനെ ചെന്നൈ നിലനിര്‍ത്തിയപ്പോള്‍ ബാംഗ്ലൂര്‍ സച്ചിന്‍ ബേബിക്ക് പകരം നവ്‌ദീപ് സെയ്‌നിയെ(Navdeep Saini) പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തി. ഓള്‍റൗണ്ടര്‍ കെയ്‌ല്‍ ജാമീസണും(Kyle Jamieson) ഇന്ന് കളിക്കുന്നില്ല. ടിം ഡേവിഡാണ്(Tim David) പകരക്കാരന്‍. ആര്‍സിബിക്കായി ഡേവിഡിന്‍റെ അരങ്ങേറ്റ മത്സരമാണിത്. 

വിരാട് കോലിയും(Virat Kohli) എം എസ് ധോണിയും(MS Dhoni) നേര്‍ക്കുനേര്‍ വരുന്ന മത്സരമാണിത്. 

ചെന്നൈ ഇലവന്‍: Ruturaj Gaikwad, Faf du Plessis, Moeen Ali, Ambati Rayudu, Suresh Raina, MS Dhoni(w/c), Ravindra Jadeja, Dwayne Bravo, Shardul Thakur, Deepak Chahar, Josh Hazlewood

ബാംഗ്ലൂര്‍ ഇലവന്‍: Virat Kohli(c), Devdutt Padikkal, Srikar Bharat(w), Glenn Maxwell, AB de Villiers, Tim David, Wanindu Hasaranga, Harshal Patel, Mohammed Siraj, Navdeep Saini, Yuzvendra Chahal

ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മണല്‍ക്കാറ്റ് മൂലം വൈകിയാണ് മത്സരം ആരംഭിക്കുന്നത്. മുംബൈ ഇന്ത്യന്‍സിനെതിരെ അത്ഭുത വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ചെന്നൈ. അതേസമയം കൊല്‍ക്കത്ത നൈറ്റ് റൈഡഴ്‌സിനെതിരെ നാണംകെട്ട് തോറ്റതിന്റെ ക്ഷീണം ആര്‍സിബിക്ക് മാറ്റണം. നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ആധിപത്യം മഞ്ഞപ്പടയ്‌ക്ക് തന്നെയാണ്. 27 മത്സരങ്ങളില്‍ 17ലും ആര്‍സിബിയെ വീഴ്‌ത്താന്‍ സിഎസ്‌ക്കെയ്‌ക്കായി. 

കൂടുതല്‍ ഐപിഎല്‍ വാര്‍ത്തകള്‍

മുംബൈയുടെ വിധി ദയനീയമാകാം; ഐപിഎല്‍ പ്ലേ ഓഫ് ടീമുകളെ പ്രവചിച്ച് ആകാശ് ചോപ്ര

ചരിത്രമെഴുതാന്‍ കോലിയും ധോണിയും; ഷാര്‍ജയില്‍ ഇന്ന് റെക്കോര്‍ഡുകള്‍ പെയ്‌തിറങ്ങിയേക്കും

ഐപിഎല്‍: നടരജാന്‍റെ പകരക്കാരനെ പ്രഖ്യാപിച്ച് ഹൈദരാബാദ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍