കാലുറപ്പിച്ച് രാഹുലും മായങ്കും; ആര്‍സിബിക്കെതിരെ പഞ്ചാബിന് മികച്ച തുടക്കം

Published : Oct 03, 2021, 06:02 PM ISTUpdated : Oct 03, 2021, 06:41 PM IST
കാലുറപ്പിച്ച് രാഹുലും മായങ്കും; ആര്‍സിബിക്കെതിരെ പഞ്ചാബിന് മികച്ച തുടക്കം

Synopsis

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി മികച്ച തുടക്കത്തിന് ശേഷം ഗ്ലെന്‍ മാക്‌സ്‌വെല്ലിന്‍റെ വെടിക്കെട്ടില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 164  റണ്‍സ് നേടി

ഷാര്‍ജ: ഐപിഎല്ലില്‍(IPL 2021) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍(Royal Challengers Bangalore) മുന്നോട്ടുവെച്ച 165 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന പഞ്ചാബ് കിംഗ്‌സിന്(Punjab Kings) മികച്ച തുടക്കം. പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ 49-0 എന്ന നിലയിലാണ് പഞ്ചാബ്. നായകന്‍ കെ എല്‍ രാഹുലും(KL Rahul) 26*, മായങ്ക് അഗര്‍വാളുമാണ്(Mayank Agarwal) 19* ക്രീസില്‍. 

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി മികച്ച തുടക്കത്തിന് ശേഷം ഗ്ലെന്‍ മാക്‌സ്‌വെല്ലിന്‍റെ(Glenn Maxwell) വെടിക്കെട്ടില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 164  റണ്‍സ് നേടി. പഞ്ചാബിനായി മൊയ്‌സസ് ഹെന്‍‌റിക്വസും(Moises Henriques), മുഹമ്മദ് ഷമിയും(Mohammed Shami) മൂന്ന് വിക്കറ്റ് വീതം നേടി. 

തുടക്കം ഗംഭീരം, പിടിയിട്ട് ഹെന്‍‌റിക്വസ്

പവര്‍പ്ലേയില്‍ മിന്നും തുടക്കമാണ് വിരാട് കോലിയും ദേവ്‌ദത്ത് പടിക്കലും ആര്‍സിബിക്ക് നല്‍കിയത്. പവര്‍പ്ലേയില്‍ ആര്‍സിബി വിക്കറ്റ് നഷ്‌ടമില്ലാതെ 55 റണ്‍സെടുത്തു. എന്നാല്‍ ടീമിലിടം കിട്ടിയ മൊയ്‌സസ് ഹെന്‍‌റിക്വസ് ആര്‍സിബിക്ക് കനത്ത തിരിച്ചടി നല്‍കി. 10-ാം ഓവറിലെ നാലാം പന്തില്‍ വിരാട് കോലിയും(24 പന്തില്‍ 25), അഞ്ചാം പന്തില്‍ ഡാനിയേല്‍ ക്രിസ്റ്റ്യനും(1 പന്തില്‍ 0) പുറത്ത്. കോലി ബൗള്‍ഡായപ്പോള്‍ സര്‍ഫറാസിനായിരുന്നു ക്രിസ്റ്റ്യന്‍റെ ക്യാച്ച്. ഒരോവറിന്‍റെ ഇടവേളയില്‍ വീണ്ടും പന്തെറിയാനെത്തിയപ്പോള്‍ ദേവ്‌‌ദത്ത് പടിക്കിലിനെ(38 പന്തില്‍ 40) രാഹുലിന്‍റെ കൈകളിലെത്തിച്ചു. ഒരുവേള 68-1 എന്ന നിലയിലായിരുന്ന ആര്‍സിബി ഇതോടെ 73-3. 

മാക്‌സി വെടിക്കെട്ട്, ഷമിയുടെ തിരിച്ചുവരവ്

എന്നാല്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലും എ ബി ഡിവില്ലിയേഴ്‌സും ക്രീസിലൊന്നിച്ചതോടെ ആര്‍സിബി ശക്തമായി തിരിച്ചെത്തി. 29 പന്തില്‍ മാക്‌സി അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. എന്നാല്‍ 19-ാം ഓവറിലെ ആദ്യ പന്തില്‍ സര്‍ഫറാസിന്‍റെ നേരിട്ടുള്ള ത്രോ എബിഡിയുടെ(18 പന്തില്‍ 23) വിക്കറ്റ് തെറിപ്പിച്ചു. ഷമിയുടെ അവസാന ഓവറില്‍ മാക്‌സ്‌വെല്ലും(33 പന്തില്‍ 57), ഷെഹ്‌ബാസും(4 പന്തില്‍ 8), ഗാര്‍ട്ടണും(1 പന്തില്‍ 0) പുറത്തായി. ശ്രീകറും(0*), ഹര്‍ഷാലും(1*) പുറത്താകാതെ നിന്നു. 

മൂന്ന് മാറ്റങ്ങളുമായി പഞ്ചാബ്

ടോസ് നേടിയ ആര്‍സിബി നായകന്‍ വിരാട് കോലി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ ടീമിനെ ആര്‍സിബി നിലനിര്‍ത്തി. അതേസമയം പഞ്ചാബ് മൂന്ന് മാറ്റങ്ങള്‍ വരുത്തി. പരിക്കേറ്റ ഫാബിയന്‍ അലന്‍ പകരം ഹര്‍പ്രീത് ബ്രാറും ദീപക് ഹുഡയ്‌ക്ക് പകരം സര്‍ഫറാസ് ഖാനും നേഥന്‍ എല്ലിസിന് പകരം മൊയ്‌സസ് ഹെന്‍‌റിക്വസും പ്ലേയിംഗ് ഇലവനിലെത്തി. 

ബാംഗ്ലൂര്‍: വിരാട് കോലി(ക്യാപ്റ്റന്‍), ദേവ്‌ദത്ത് പടിക്കല്‍, ശ്രീകര്‍ ഭരത്, ഗ്ലെന്‍ മാക്‌സ്‌വെല്‍, എ ബി ഡിവില്ലിയേഴ്‌സ്, ഡാനിയേല്‍ ക്രിസ്റ്റ്യന്‍, ജോര്‍ജ് ഗാര്‍ട്ടന്‍, ഷെഹ്‌ബാസ് അഹമ്മദ്, ഹര്‍ഷാല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, യുസ്‌വേന്ദ്ര ചാഹല്‍. 

പഞ്ചാബ്: കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, എയ്‌ഡന്‍ മര്‍ക്രാം, നിക്കോളസ് പുരാന്‍, സര്‍ഫറാസ് ഖാന്‍, ഷാരൂഖ് ഖാന്‍, മൊയ്‌സസ് ഹെന്‍‌റിക്വസ്, ഹര്‍പ്രീത് ബ്രാര്‍, മുഹമ്മദ് ഷമി, രവി ബിഷ്‌ണോയ്, അര്‍ഷ്‌ദീപ് സിംഗ്. 

വെടിക്കെട്ട് ബാറ്റിംഗിന് ധോണിയുടെ തകര്‍പ്പന്‍ സമ്മാനം; ത്രില്ലടിച്ച് യശ്വസി ജയ്‌സ്വാള്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍