ഐപിഎല്‍ 2021: ആര്‍സിബിയുടെ ലക്ഷ്യം ക്വാളിഫയര്‍ ബെര്‍ത്ത്; ആരാധകരെ തൃപ്തിപ്പെടുത്താന്‍ ഹൈദരാബാദ്

By Web TeamFirst Published Oct 6, 2021, 9:41 AM IST
Highlights

ഫൈനലിലേക്കുള്ള വഴിയില്‍ ഒരു തോല്‍വി നേരിട്ടാലും വീണ്ടും അവസരമുണ്ടെന്ന സാധ്യത പ്രധാനം. തോറ്റ് തോറ്റ് പുറത്തായ ഹൈദരാബാദിന് (SRH) അവസാന മത്സരങ്ങില്‍ ആശ്വാസജയം മാത്രമാണ് ലക്ഷ്യം.

അബുദാബി: ഐപിഎല്ലില്‍ (IPL 2021) ഇന്ന് പ്ലേഓഫ് ഉറപ്പാക്കിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും (Royal Challengers Bangalore) അവസാന സ്ഥാനക്കാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദും (Sunrisers Hyderabad) നേര്‍ക്കുനേര്‍. അബുദാബിയില്‍ രാത്രി 7.30നാണ് മത്സരം. ആദ്യം കിരീടം ലക്ഷ്യമിടുന്ന ബാംഗ്ലൂര്‍ (RCB) കണ്ണുവയ്ക്കുന്നത് ക്വാളിഫയര്‍ ബെര്‍ത്താണ്. 

ഫൈനലിലേക്കുള്ള വഴിയില്‍ ഒരു തോല്‍വി നേരിട്ടാലും വീണ്ടും അവസരമുണ്ടെന്ന സാധ്യത പ്രധാനം. തോറ്റ് തോറ്റ് പുറത്തായ ഹൈദരാബാദിന് (SRH) അവസാന മത്സരങ്ങില്‍ ആശ്വാസജയം മാത്രമാണ് ലക്ഷ്യം. രണ്ടാം ഘട്ടത്തില്‍ ആദ്യ രണ്ട് മത്സരങ്ങള്‍ തോറ്റെങ്കിലും
ഹാട്രിക് ജയത്തോടെ പ്ലേഓഫിലെത്തിയ ആത്മവിശ്വാസം വിരാട് കോലിക്കും (Virat Kohli) കൂട്ടര്‍ക്കുമുണ്ട്.

ഹൈദരാബാദിനെയും വെള്ളിയാഴ്ച ഡല്‍ഹി കാപിറ്റല്‍സിനേയും തോല്‍പ്പിച്ചാല്‍ ബാംഗ്ലൂരിന് ക്വാളിഫയറിലേക്ക് യോഗ്യത നേടാം. ഗ്ലെന്‍ മാക്‌സ്‌വെല്‍ മിന്നും ഫോമിലേക്കെത്തിയത് ബാംഗ്ലൂരിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. തുടരെ മൂന്ന് അര്‍ധസെഞ്ച്വറികള്‍ സ്വന്തമാക്കാന്‍ മാക്‌സ്‌വെല്ലിനായിരുന്നു. 

നായകന്‍ കോലിയും ദേവ്ദത്ത് പടിക്കലും മികച്ചതുടക്കം നല്‍കിയാല്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകും. സീസണില്‍ രണ്ടേരണ്ട് ജയം മാത്രമുള്ള ഹൈദരാബാദിന് ആരാധകരെ തൃപ്തിപ്പെടുത്താന്‍ തുടര്‍ജയത്തോടെ സീസണ്‍ അവസാനിപ്പിക്കുകയാണ് ലക്ഷ്യം. എന്നാല്‍ ഡേവിഡ് വാര്‍ണറെ പുറത്താക്കി നായകസ്ഥാനം നല്‍കിയ കെയ്ന്‍ വില്യംസണിനും പ്രതീക്ഷ നിലനിര്‍ത്താനാവുന്നില്ല.

ജോണി ബെയ്ര്‍‌സ്റ്റോയുടെ അഭാവത്തില്‍ ബാറ്റിങ് തന്നെയാണ് ഇപ്പോഴും ഹൈദരാബാദിന്റെ തലവേദന. പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കാനും ടീം തയ്യാറായേക്കും. പരസ്പരമുള്ള പോരാട്ടത്തില്‍ നേരിയ മുന്‍തൂക്കം ഹൈദരാബാദിനുണ്ട്. 18 മത്സരങ്ങളില്‍ 10 തവണയും ജയിച്ചത് ഹൈദരാബാദ്.

click me!