
അബുദാബി: ഐപിഎല്ലില്‍(IPL 2021) ചരിത്രനേട്ടവുമായി മുംബൈ ഇന്ത്യന്‍സ്(Mumbai Indians) നായകന്‍ രോഹിത് ശര്‍മ(Rohit Sharma). കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ(Kolkata Knight Riders) മത്സരത്തില്‍ 12 റണ്‍സ് പിന്നിട്ടപ്പോള്‍ ഐപിഎല്ലില്‍ കൊല്‍ക്കത്തക്കെതിരെ മാത്രം 1000 റണ്‍സെന്ന നാഴികക്കല്ല് രോഹിത് പിന്നിട്ടു.
ഐപിഎല്‍ ചരിത്രത്തില്‍ ഏതെങ്കിലും ഒരു ടീമിനെതിരെ ഒരു ബാറ്റര്‍ 1000 റണ്‍സ് തികക്കുന്നത് ഇതാദ്യമാണ്. കൊല്‍ക്കത്തക്കെതിരെ കളിച്ച 34 മത്സരങ്ങളില്‍ നിന്നാണ് രോഹിത്തിന്‍റെ നേട്ടം. ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ കളിക്കാതിരുന്ന രോഹിത് കൊല്‍ക്കത്തക്കെതിരെ നിതീഷ് റാണ എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയാണ് തുടങ്ങിയത്.
പഞ്ചാബ് കിംഗ്സിനെതിരെ(Punjab Kings) 943 റണ്‍സ് നേടിയിട്ടുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദ് മുന്‍ നായകന്‍ ഡേവിഡ് വാര്‍ണറാണ് (David Warner)ഏതെങ്കിലും ഒരു ടീമിനെതിരായ റണ്‍വേട്ടയില്‍ രോഹിത്തിന് പിന്നില്‍ രണ്ടാം സ്ഥാനത്ത്. കൊല്‍ക്കത്തക്കെതിരെ വാര്‍ണര്‍ക്ക് 915 റണ്‍സുണ്ട്.
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 909 റണ്‍സ് നേടിയിട്ടുള്ള റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിയാണ് വാര്‍ണര്‍ക്ക് പിന്നിലുള്ളത്. ചെന്നൈ സൂപ്പര്‍ കിംസ്ഗിനെതിരെ കോലി 895 റണ്‍സടിച്ചിട്ടുണ്ട്. പഞ്ചാബ് കിംഗ്സിനെതിരെ ശിഖര്‍ ധവാന്‍ 894 റണ്‍സ് നേടിയിട്ടുണ്ട്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ 823 റണ്‍സടിച്ചിട്ടുള്ള എം എസ് ധോണി ഇവര്‍ക്ക് പിന്നിലുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!