
ചെന്നൈ: ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങള്‍. ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. വൈകിട്ട് മൂന്നരയ്‌ക്ക് ചെന്നൈയിലാണ് മത്സരം. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ചാണ് ബാംഗ്ലൂരിന്‍റെ വരവ്. അതേസമയം മുംബൈക്കെതിരായ ഞെട്ടിക്കുന്ന തോൽവിയിൽ നിന്ന് മടങ്ങി വരാനാവും കൊൽക്കത്തയുടെ ശ്രമം. നേർക്കുനേർ കണക്കുകളിൽ ബാംഗ്ലൂർ 12ഉം കൊൽക്കത്ത 14ഉം മത്സരങ്ങളാണ് ജയിച്ചതാണ്.
രണ്ടാം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ്, പഞ്ചാബ് കിംഗ്‌സിനെ നേരിടും. മുംബൈയിൽ വൈകിട്ട് 7.30നാണ് മത്സരം. ചെന്നൈക്കെതിരായ ദയനീയ തോൽവിക്ക് ശേഷമാണ് പഞ്ചാബ് ഇറങ്ങുന്നത്. രാജസ്ഥാനെതിരെ പൊരുതി തോറ്റാണ് ഡൽഹിയുടെ വരവ്.
മെസി ഇരട്ടച്ചങ്കന്‍; സ്‌പാനിഷ് കിംഗ്‌സ് കപ്പ് ബാഴ്‌സയ്‌ക്ക്
ഐപിഎല്ലിൽ ഇന്നലെ നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യൻസ് മിന്നും ജയം സ്വന്തമാക്കി. അവസാന ഓവറുകളിൽ ഹൈദരാബാദ് ബാറ്റ്സ്‌മാൻമാരെ വരിഞ്ഞുമുറുക്കിയ മുംബൈ 13 റൺസ് ജയമാണ് സ്വന്തമാക്കിയത്. ജയത്തോടെ മുംബൈ പോയിന്‍റ് പട്ടികയിൽ ഒന്നാമതായി. അവസാനസ്ഥാനക്കാരാണ് ഹൈദരാബാദ്.
മുംബൈയുടെ ക്ലാസിക് ജയം: വിശദമായ റിപ്പോര്‍ട്ട് വായിക്കാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!