പവര്‍ പ്ലേയില്‍ പവറോടെ രാജസ്ഥാന്‍, ബാംഗ്ലൂരിനെതിരെ മികച്ച തുടക്കം

Published : Sep 29, 2021, 08:12 PM IST
പവര്‍ പ്ലേയില്‍ പവറോടെ രാജസ്ഥാന്‍, ബാംഗ്ലൂരിനെതിരെ മികച്ച തുടക്കം

Synopsis

ഗ്ലെന്‍ മാക്സ്‌വെല്‍ എറിഞ്ഞ മൂന്നാം ഓവറില്‍ ജയ്‌സ്വാള്‍ ഇന്നിംഗ്സിലെ ആദ്യ സിക്സ്  നേടിയതിന് പിന്നാലെ ആക്രമണം ഏറ്റെടുത്ത ലൂയിസ് ഗാര്‍ട്ടന്‍ എറിഞ്ഞ നാലാം ഓവറില്‍ 18 റണ്‍സടിച്ചു.

ദുബായ്: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ നിര്‍ണായക പോരാട്ടത്തില്‍ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് മികച്ച തുടക്കമിട്ട് ഓപ്പണര്‍മാരായ എവിന്‍ ലൂയിസും യശസ്വി ജയ്‌സ്വാളും. പവര്‍ പ്ലേ പൂര്‍ത്തായിവുമ്പോള്‍ ഇരുവരും ചേര്‍ന്ന് രാജസ്ഥാനെ വിക്കറ്റ് നഷ്ടമില്ലാതെ 56 റണ്‍സിലെത്തിച്ചു.  ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രാജസ്ഥാന്‍ എട്ടോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 71 റണ്‍സെടുത്തിട്ടുണ്ട്. 28 പന്തില്‍ 46 റണ്‍സുമായി ലൂയിസും 20 പന്തില്‍ 25 റണ്‍സുമായി ജയ്‌സ്വാളും ക്രീസില്‍.

പവര്‍ പ്ലേയില്‍ അരങ്ങേറ്റക്കാരന്‍ ജോര്‍ജ് ഗാര്‍ട്ടണ്‍ എറിഞ്ഞ ആദ്യ ഓവറില്‍ മൂന്ന് റണ്‍സ് മാത്രമെടുത്ത രാജസ്ഥാന്‍ മുഹമ്മദ് സിറാജിന്‍റെ രണ്ടാം ഓവറില്‍ അഞ്ച് റണ്‍സ് മാത്രമാണ് നേടിയത്. എന്നല്‍ ഗ്ലെന്‍ മാക്സ്‌വെല്‍ എറിഞ്ഞ മൂന്നാം ഓവറില്‍ ജയ്‌സ്വാള്‍ ഇന്നിംഗ്സിലെ ആദ്യ സിക്സ്  നേടിയതിന് പിന്നാലെ ആക്രമണം ഏറ്റെടുത്ത ലൂയിസ് ഗാര്‍ട്ടന്‍ എറിഞ്ഞ നാലാം ഓവറില്‍ 18 റണ്‍സടിച്ചു.

അഞ്ചാം ഓവറില്‍ ഹര്‍ഷല്‍ പട്ടേലിനെയെും സിക്സിനും ഫോറിനും പറത്തി ലൂയിസ് 13 റണ്‍സടിച്ചതോടെ രാജസ്ഥാന്‍ സ്കോര്‍ കുതിച്ചു. മൂന്ന് സിക്സും മൂന്ന് ഫോറും പറത്തിയാണ് ലൂയിസ് 41 റണ്‍സെടുത്തത്. മുംബൈ ഇന്ത്യന്‍സിനെതിരെ(Mumbai Indians) ജയം നേടിയ ടീമില്‍ ബാംഗ്ലൂര്‍ ഒരു മാറ്റം വരുത്തി. കെയ്ല്‍ ജമൈയ്സണ് പകരം ജോര്‍ജ് ഗാര്‍ട്ടണ്‍(George Garton) ബാംഗ്ലൂര്‍ ടീമിലെത്തി.

ഹൈദരാബാദിനെതിരെ കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ രാജസ്ഥാനും ഒരു മാറ്റം വരുത്തിയിട്ടുണ്ട്. ജയദേവ് ഉനദ്ഘട്ടിന് പകരം കാര്‍ത്തിക് ത്യാഗി(Kartik Tyagi) രാജസ്ഥാന്‍ ടീമില്‍ തിരിച്ചെത്തി. ജയത്തോടെ പ്ലേ ഓഫ് ഉറപ്പിക്കാനാണ് ബാംഗ്ലൂര്‍ ഇറങ്ങുന്നതെങ്കില്‍ വിജയവഴിയില്‍ തിരിച്ചെത്തി പ്ലേ ഓഫ് സാധ്യത സജീവമാക്കാനാണ് സഞ്ജു സാംസണിന്‍റെ നേതൃത്വിത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഇറങ്ങുന്നത്.

രാജസ്ഥാന്‍ റോയല്‍സ് ടീം: Evin Lewis, Yashasvi Jaiswal, Sanju Samson(w/c), Liam Livingstone, Mahipal Lomror, Riyan Parag, Rahul Tewatia, Chris Morris, Kartik Tyagi, Chetan Sakariya, Mustafizur Rahman

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീം: Virat Kohli(c), Devdutt Padikkal, Srikar Bharat(w), Glenn Maxwell, AB de Villiers, Daniel Christian, George Garton, Shahbaz Ahmed, Harshal Patel, Mohammed Siraj, Yuzvendra Chahal

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍