Latest Videos

സെന്‍സിബിള്‍ സഞ്ജു, രാജസ്ഥാന്‍ വിജയവഴിയില്‍; കൊല്‍ക്കത്തയ്ക്ക നാലാം തോല്‍വി

By Web TeamFirst Published Apr 24, 2021, 11:32 PM IST
Highlights

മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ രാജസ്ഥാന്‍ 18.4 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
 

മുംബൈ: മുംബൈ: ഐപിഎല്ലില്‍ സഞ്ജു സാംസണും സംഘവും വിജയവഴിയില്‍ തിരിച്ചെത്തി. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ... ആറ് വിക്കറ്റിനാണ് ജയിച്ചത്. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ രാജസ്ഥാന്‍ 18.4 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 41 പന്തില്‍ പുറത്താവാതെ 42 റണ്‍സ് നേടിയ സഞ്ജുവാണ് വിജയത്തിലേക്കുള്ള വഴി തെളിയിച്ചതും. ജയത്തോടെ അഞ്ച് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റായി രാജസ്ഥാന്‍. ആറാം സ്ഥാനത്തേക്ക് കയറയാനും അവര്‍ക്കായി. അഞ്ച് മത്സരങ്ങളില്‍ നാല് തോല്‍വിയുള്ള കൊല്‍ക്കത്ത അവസാന സ്ഥാനത്താണ്. ലൈവ് സ്കോര്‍.

സെന്‍സിബിള്‍ സഞ്ജു

കഴിഞ്ഞ നാല് മത്സങ്ങളില്‍ കണ്ട സഞ്ജുവിനെയല്ല ഇന്ന് കണ്ടത്. ദൂഷ്‌കരമായ പിച്ചില്‍ സൂക്ഷമതയോടെയും സാഹചര്യം മനസിലാക്കിയുമാണ് സഞ്ജു കളിച്ചത്. അതിന്റെ ഫലം ടീമിന് ലഭിക്കുകയും. ഒന്നും രണ്ടും റണ്‍സ് ഓടിയെടുത്തായിരുന്നു സഞ്ജുവിന്റെ പ്രകടനം. കേവലം ഒരു സിക്‌സും രണ്ട് ഫോറുമാണ് ഇന്നിഹ്‌സില്‍ ഉണ്ടായിരുന്നത്. ആറാമനായി ക്രീസിലെത്തിയ ഡേവിഡ് മില്ലര്‍ വിജയം അനായാസമാക്കി. 23 പന്തില്‍ 24 റണ്‍സ് നേടിയ മില്ലര്‍ ക്യാപ്റ്റനൊപ്പം പുറത്താവാതെ നിന്നു. ശിവം ദുബെ (22), രാഹുല്‍ തിവാട്ടിയ (5) എന്നിവരാണ് ഇവര്‍ക്ക് രണ്ട് പേര്‍ക്കുമിടെ പുറത്തായ താരങ്ങള്‍. 


തുടക്കം നല്‍കി ജയ്‌സ്വാള്‍ മടങ്ങി

പതിനാലാം സീസണില്‍ ആദ്യമായി അവസരം കിട്ടിയ ജയ്‌സ്വാള്‍ രാജസ്ഥാന് പ്രതീക്ഷ നല്‍കുന്ന തുടക്കമാണ് നല്‍കിയത്. ആദ്യ ഓവറില്‍ തന്നെ ശിവം മാവിയുടെ ഓവറില്‍ താരം നല്‍കിയ അവസരം പോയിന്റില്‍ ശുഭ്മാന്‍ ഗില്‍ നഷ്ടമാക്കിയിരുന്നു. പാറ്റ് കമ്മിന്‍സിന്റെ ഒരോവറില്‍ രണ്ട് ബൗണ്ടറികള്‍ നേടി താരം ആത്മവിശ്വാസം വീണ്ടെടുത്തു. എന്നാല്‍ നാലാം ഓവറില്‍ ബട്‌ലര്‍ മടങ്ങി. വരുണിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു ബട്‌ലര്‍. അടുത്ത ഓവറില്‍ ജയ്‌സ്വാളും വിക്കറ്റ് കളഞ്ഞു. മാവിയെ കവറിലൂടെ കളിക്കാനുള്ള ശ്രമത്തില്‍ പകരക്കാരനായി ഫീല്‍ഡിങ്ങിനെത്തിയ നാഗര്‍കോട്ടിക്ക് ക്യാച്ച്. വരുണ്‍ ചക്രവര്‍ത്ത് കൊല്‍ക്കത്തയ്ക്കായി രണ്ട് വിക്കറ്റ് നേടി. പ്രസിദ്ധ് കൃഷണ്, ശിവം മാവി എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. 

നിരാശപ്പെടുത്തി ഗില്‍- റാണ സഖ്യം

നിരാശപ്പെടുത്തുന്ന തുടക്കമാണ് നിതീഷ് റാണ (22)- ശുഭ്മാന്‍ ഗില്‍ (11) സഖ്യം കൊല്‍ക്കത്തയ്ക്ക് നല്‍കിയത്. 5.4 ഓവറില്‍ 24 റണ്‍സ് മാത്രമാണ് ഇരുവര്‍ക്കും കൂട്ടിച്ചേര്‍ക്കാനായത്. ഗില്‍ റണ്ണൗട്ടായതോടെ കൂട്ടുകെട്ട് പൊളിഞ്ഞു. ത്രിപാഠി ഒറ്റത്ത് പിടിച്ചുനിന്നെങ്കിലും പിന്നാലെ ക്രീസിലെത്തിയ സുനില്‍ നരെയ്ന്‍ (6), ഓയിന്‍ മോര്‍ഗന്‍ (0) എന്നിവര്‍ നിരാശപ്പെടുത്തി. റാണ, സക്കറിയയുടെ ബൗണ്‍സറില്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ് ക്യാച്ച് നല്‍കി.

മോറിസിന്റെ നാല് വിക്കറ്റ് നേട്ടം

അഞ്ചിന് 94 നിലയിലേക്ക് വീണ കൊല്‍ക്കത്തയെ ത്രിപാഠിയും ദിനേശ് കാര്‍ത്തികുമാണ് (25) നൂറ് കടത്തിയത്. ഇതിനിടെ ത്രിപാഠിയെ മുസ്്തഫിസുര്‍ മടക്കിയയച്ചു. ശേഷം ക്രീസിലെത്തിയ ആേ്രന്ദ റസ്സല്‍ (9) പാടേ നിരാശപ്പെടുത്തി. മോറിസിന്റെ ആദ്യ വിക്കറ്റായിരുന്നു അത്. കാര്‍ത്തികിനെ സക്കറിയയുടെ കയ്യിലെത്തിച്ച് മോറിസ് വിക്കറ്റ് നേട്ടം രണ്ടാക്കി. പാറ്റ് കമ്മിന്‍സ് (10) സിക്‌സ് നേടി ആത്മവിശ്വാസത്തോടെ തുടങ്ങിയെങ്കിലും മോറിസിനുതന്നെ വിക്കറ്റ് സമ്മാനിച്ചു. അവസാന പന്തില്‍ ശിവം മാവിയേയും (5) ബൗള്‍ഡാക്കി മോറിസ് പട്ടിക പൂര്‍ത്തിയാക്കി. പ്രസിദ്ധ് കൃഷണ് (0) പുറത്താവാതെ നിന്നു.

ജയ്‌സ്വാള്‍ ഇന്‍, വോഹ്‌റ ഔട്ട്

നേരത്തെ ഇരുടീമും അവസാനം കളിച്ച ടീമില്‍ നിന്ന് മാറ്റവുമായിട്ടാണ് അഞ്ചാം മത്സരത്തിനിറങ്ങിയത്. ഇന്ത്യയുടെ മുന്‍ അണ്ടര്‍ 19 താരം യശ്വസി ജയ്‌സ്വാള്‍ ഇന്ന് ഓപ്പണായെത്തും മോശം ഫോമില്‍ കളിക്കുന്ന മനന്‍ വോഹ്‌റയ്ക്ക് പകരമാണ് ജയ്‌സ്വാള്‍ എത്തുന്നത്. ശ്രേയസ് ഗോപാലിന് പകരം ജയദേവ് ഉനദ്ഘടും ടീമിലെത്തി. കൊല്‍ക്കത്ത ഒരു മാറ്റം വരുത്തി. കമലേഷ് നാഗര്‍കോട്ടിക്ക് പകരം ശിവം മാവി ടീമിത്തെി.   

ടീമുകള്‍

പോയിന്റ് പട്ടികയില്‍ അവസാന രണ്ട് സ്ഥാനത്ത് നില്‍ക്കുന്ന ടീമുകളാണ് കൊല്‍ക്കത്തയും രാജസ്ഥാനും. ഇരു ടീമുകളും നാല് മത്സരങ്ങല്‍ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ഒരു ജയം മാത്രമാണ് ഇരുവര്‍ക്കും നേടാന്‍ സാധിച്ചത്. കൊല്‍ക്കത്ത ഏഴാമതും രാജസ്ഥാന്‍ എട്ടാം സ്ഥാനത്തുമാണ്. 

രാജസ്ഥാന്‍ റോയല്‍സ്: ജോസ് ബട്ലര്‍, യശസ്വി ജയ്സ്വാള്‍, സഞ്ജു സാംസണ്‍, ശിവം ദുബെ, ഡേവിഡ് മില്ലര്‍, റിയാന്‍ പരാഗ്, രാഹുല്‍ തിവാട്ടിയ, ക്രിസ് മോറിസ്, ചേതന്‍ സക്കറിയ, ജയദേവ് ഉനദ്ഘട്, മുസ്തഫിസുര്‍ റഹ്‌മാന്‍.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: നിതീഷ് റാണ, ശുഭ്മാന്‍ ഗില്‍, രാഹുല്‍ ത്രിപാഠി, ആന്ദ്രേ റസ്സല്‍, ഓയിന്‍ മോര്‍ഗന്‍, ദിനേശ് കാര്‍ത്തിക്, പാറ്റ് കമ്മിന്‍സ്, ശിവം മാവി, സുനില്‍ നരെയ്ന്‍, പ്രസിദ്ധ് കൃഷ്ണ, വരുണ്‍ ചക്രവര്‍ത്തി.

click me!