ഐപിഎല്ലില്‍ തിളങ്ങിയെങ്കിലും കൊല്‍ക്കത്ത താരത്തെ വിന്‍ഡീസിന്‍റെ ലോകകപ്പ് ടീമില്‍ എടുക്കില്ലെന്ന് പൊള്ളാര്‍ഡ്

By Web TeamFirst Published Oct 13, 2021, 5:57 PM IST
Highlights

15 അംഗ ടീമില്‍ ഈ മാസം 15ന് മുമ്പ് മാറ്റം വരുത്താമെങ്കിലും ടീമില്‍ മാറ്റങ്ങളൊന്നും വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പൊള്ളാര്‍ഡ് പറഞ്ഞു. ഷാര്‍ജയിലെ നരെയ്ന്‍റെ പ്രകടനം കണ്ടുവെന്നും പക്ഷെ അതുകൊണ്ടുമാത്രം ലോകകപ്പ് ടീമില്‍ മാറ്റം വരുത്തേണ്ടതില്ലെന്നും പൊള്ളാര്‍ഡ്.

ദുബായ്: ഐപിഎല്ലില്‍(IPL 2021) റോയല്‍ ചലഞ്ചേഴ്സിനെതിരായ(Royal Challengers Bangalore) എലിമനേറ്റര്‍(IPL Eliminator) പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ(Kolkata Knight Riders) വിജയത്തിലെത്തിച്ചത് പന്തു കൊണ്ടും ബാറ്റു കൊണ്ടും സുനില്‍ നരെയ്ന്‍(Sunil Narine) നടത്തിയ പോരാട്ടമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ നായകന്‍ വിരാട് കോലി, ഗ്ലെന്‍ മാക്സ്‌വെല്‍, എ ബി ഡിവില്ലിയേഴ്സ്, കെ എസ് ഭരത് എന്നീ എണ്ണം പറഞ്ഞ വിക്കറ്റുകള്‍ കൊല്‍ക്കത്തക്കായി എറിഞ്ഞിട്ടത് നരെയ്നെയിരുന്നു.

Also Read: ഐപിഎല്‍ 2021: 'ക്യാപ്റ്റനാക്കാം, പക്ഷേ രാജസ്ഥാന്‍ സമ്മതിക്കണം'; ആര്‍സിബിക്ക് പുതിയ നായകനെ നിര്‍ദേശിച്ച് വോണ്‍

നരെയ്ന്‍റെ മാസ്മരിക ബൗളിംഗ് പ്രകടനമാണ് ബാംഗ്ലൂരിനെ 138 റണ്‍സിലൊതുക്കിയത്. പിന്നീട് ബാറ്റിംഗിനിറങ്ങിയപ്പോള്‍ ഓപ്പണര്‍മാരെ നഷ്ടമായി കൊല്‍ക്കത്ത പതറുന്ന ഘട്ടത്തില്‍ ക്രീസിലെത്തിയ നരെയ്ന്‍ നേരിട്ട ആദ്യ മൂന്ന് പന്തും സിക്സിന് പറത്തി ടീമിനെ സമ്മര്‍ദ്ദത്തില്‍ നിന്ന് കരകയറ്റി. ഇതൊക്കെയാണെങ്കിലും 33കാരനായ നരെയ്ന് വെസ്റ്റ് ഇന്‍ഡീസിന്‍റെ ടി20 ലോകകപ്പില്‍ ഇടമുണ്ടാകില്ലെന്ന് തറപ്പിച്ചുപറയുകയാണ് വിന്‍ഡീസ് നായകന്‍ കീറോണ്‍ പൊള്ളാര്‍ഡ്.

15 അംഗ ടീമില്‍ ഈ മാസം 15ന് മുമ്പ് മാറ്റം വരുത്താമെങ്കിലും ടീമില്‍ മാറ്റങ്ങളൊന്നും വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പൊള്ളാര്‍ഡ് പറഞ്ഞു. ഷാര്‍ജയിലെ നരെയ്ന്‍റെ പ്രകടനം കണ്ടുവെന്നും പക്ഷെ അതുകൊണ്ടുമാത്രം ലോകകപ്പ് ടീമില്‍ മാറ്റം വരുത്തേണ്ടതില്ലെന്നും ലഭിച്ച ടീമിലെ 15പേരെ കൊണ്ട് ലോകകപ്പ് നിലനിര്‍ത്താനുള്ള പോരാട്ടത്തിനിറങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നും പൊള്ളാര്‍ഡ് പറഞ്ഞതായി ക്രിക്ക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.

Also Read: ടി20 ലോകകപ്പ്: സ്‌ക്വാഡില്‍ നിര്‍ണായക മാറ്റം പ്രഖ്യാപിച്ച് ബിസിസിഐ, സഞ്ജുവിന് നിരാശ

അദ്ദേഹത്തെ ഒഴിവാക്കാനുള്ള കാരണം ഒഴിവാക്കിയപ്പോള്‍ തന്നെ ബന്ധപ്പെട്ടവര്‍ വിശദീകരിച്ചതാണ്. സുനില്‍ നരെയ്നെന്ന രാജ്യാന്തര ക്രിക്കറ്ററെ പരിചയപ്പെടും മുമ്പ് നരെയ്നെന്ന സുഹൃത്തിനെയാണ് ഞാന്‍ ആദ്യം പരിചയപ്പെട്ടത്. ഞങ്ങള്‍ ഒരുമിച്ച് കളിച്ചു വളര്‍ന്നവരാണ്. നരെയ്ന്‍ ഒരു ലോകോത്തര താരമാണെന്നും പൊള്ളാര്‍ഡ് കൂട്ടിച്ചേര്‍ത്തു. ഇത്തവണ ഐപിഎല്ലില്‍ 12 മത്സരങ്ങളില്‍ കൊല്‍ക്കത്തക്കായി കളിച്ച നരെയ്ന്‍ 14 വിക്കറ്റാണ് വീഴ്ത്തിയത്. ബാംഗ്ലൂരിനെ നേടിയ 21-4 ആണ് മികച്ച ബൗളിംഗ് പ്രകടനം.

click me!