
ദുബായ്: ഐപിഎല്ലില്‍(IPL 2021) യുഎഇയിലെ സ്ലോ പിച്ചുകളില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി(Delhi Capitals) ആന്‍റിച്ച് നോര്‍ട്യയും(Anrich Nortje) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി(Kolkata Knight Riders) ലോക്കി ഫെര്‍ഗൂസനും(Lockie Ferguson) എറിയുന്ന തീയുണ്ടകള്‍ കണ്ട് അന്തം വിട്ടവര്‍ക്ക് ഇനി ഇന്ത്യന്‍ പേസറായ ഉമ്രാന്‍ മാലിക്കിനായി(Umran Malik) കൈയടിക്കാം. ഐപിഎല്‍ പതിനാലാം സീസണിലെ ഏറ്റവും വേഗമേറിയ പന്തിന് അവകാശിയായിരിക്കുകയാണ് സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ യുവ വിസ്മയമായ ഉമ്രാന്‍ മാലിക്ക് എന്ന 21കാരന്‍. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയാണ് ഉമ്രാന്‍ മാലിക്ക് 153 കീലോ മീറ്റര്‍ വേഗത്തില്‍ എറിഞ്ഞ് ഈ ഐപിഎല്ലിലെ ഇതുവരെയുള്ള ഏറ്റവും വേഗമേറിയ പന്തിന് ഉടമയായത്.
മത്സരത്തിന്‍റെ ഒമ്പതാം ഓവറിലായിരുന്നു ഉമ്രാന്‍ മാലിക്കിന്‍റെ വേഗമേറിയ പന്ത് പിറന്നത്. ഓവറിലെ ആദ്യ പന്ത് 147 വേഗത്തിലായിരുന്നു. രണ്ടാം പന്താകട്ടെ 151 കിലോ മീറ്റര്‍ വേഗത്തിലും. 152 കിലോ മീറ്റര്‍ വേഗത്തിലെറിഞ്ഞ മൂന്നാം പന്തിനുശേഷമാണ് ഉമ്രാന്‍ മാലിക്ക് നാലാം പന്ത് 153 കിലോ മീറ്റര്‍ വേഗത്തിലെറിഞ്ഞ് റെക്കോര്‍ഡിട്ടത്. മലയാളി താരം ദേവ്ദത്ത് പടിക്കലിനുനേരെയെറിഞ്ഞ ഫുള്‍ടോസായിരുന്നു 153 കിലോ മീറ്റര്‍ വേഗം രേഖപ്പെടുത്തിയത്.
152.75 കിലോ മീറ്റര്‍ വേഗത്തലെറിഞ്ഞ കൊല്‍ക്കത്തയുടെ ലോക്കി ഫെര്‍ഗൂസനെയാണ് ഉമ്രാന്‍ മാലിക്ക് ഇന്ന് മറികടന്നത്. 152.74 കിലോ മീറ്റര്‍ വേഗത്തിലെറിഞ്ഞ ഫെര്‍ഗൂസന്‍ തന്നെയാണ് മൂന്നാം സ്ഥാനത്തും. നാലും(151.71), അഞ്ചും(151.71), ആറും(151.37) സ്ഥാനങ്ങളില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ആന്‍റിച്ച് നോര്‍ട്യയാണ്. ഏഴും(151.33), എട്ടും(151.20) സ്ഥാനങ്ങളില്‍ വീണ്ടും ഫെര്‍ഗൂസന്‍ വരുമ്പോള്‍ ഒമ്പതാം സ്ഥാനത്ത്(151.03) വീണ്ടും ഉമ്രാന്‍ മാലിക്കാണ്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരെ ഐപിഎല്‍ അരങ്ങേറ്റത്തില്‍ തന്നെ പേസ് കൊണ്ട് ഉമ്രാന്‍ മാലിക് അമ്പരപ്പിച്ചിരുന്നു . മാലിക്കിന്‍റെ എല്ലാ പന്തുകള്‍ക്കും 145 കി.മിയിലേറെ വേഗമുണ്ടായിരുന്നു. മത്സരത്തില്‍ രണ്ട് പന്തുകള്‍ 150 കിലോ മീറ്ററിലേറെ വേഗം കണ്ടെത്തി. വേഗമേറിയ 10 പന്തുകളില്‍ രണ്ടെണ്ണം ഇന്ത്യന്‍ താരങ്ങളിലെ വേഗമേറിയ പന്തും 21 വയസുകാരനായ മാലിക്കിന്‍റെ ഈ ബോളിനാണ്.
കൊവിഡ് ബാധിതനായ പേസര്‍ ടി നടരാജന് പകരമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഉമ്രാന്‍ മാലിക്കിനെ പരിമിത കാലത്തേക്ക് ടീമിലെടുത്തത്. ഹൈദരാബാദ് ടീമിനൊപ്പം നെറ്റ് ബൗളറായി കൂടെയുണ്ടായിരുന്ന മാലിക്ക് ഇതുവരെ ജമ്മു കശ്മീരിനായി ഒരു ടി20 മത്സരം മാത്രമാണ് കളിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!