പിറന്നാള്‍ ദിനത്തില്‍ ക്രിസ് ഗെയ്‌ലിനെ ഒഴിവാക്കിയതിനുള്ള കാരണം വ്യക്തമാക്കി കെ എല്‍ രാഹുല്‍

By Asianet MalayalamFirst Published Sep 21, 2021, 7:38 PM IST
Highlights

ഗെയ്‌ലിനെ ഒഴിവാക്കേണ്ടിവന്നത് നിര്‍ഭാഗ്യകരമാണെന്ന് പറഞ്ഞ രാഹുല്‍ ശ്രീലങ്കക്കെതിരായ പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ മാര്‍ക്രത്തെ നിലവിലെ ഫോം കണക്കിലെടുത്താണ് അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയതെന്നും വ്യക്തമാക്കി.

ദുബായ്: ഐപിഎല്ലില്‍(IPL2021) രാജസ്ഥാന്‍ റോയല്‍സിനെ(Rajasthan Royals)നെ നേരിടുന്ന പഞ്ചാബ് കിംഗ്സ് (Punjab Kings) ടീമില്‍ യൂണിവേഴ്സല്‍ ബോസ് ക്രിസ് ഗെയ്ല്‍(Chris Gayle) ഇല്ല എന്നത് ആരാധകരെ നിരാശരാക്കി. 42-ാം പിറന്നാള്‍ ആഘോഷിക്കുന്ന ഗെയ്‌ലില്‍ നിന്ന് വെടിക്കെട്ട് ഇന്നിംഗ്സ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ടോസ് നേടിയ ശേഷം പഞ്ചാബ് നായകന്‍ കെ എല്‍ രാഹുല്‍ ടീമിലെ വിദേശതാരങ്ങലെക്കുറിച്ച് പറഞ്ഞപ്പോള്‍ ഗെയ്‌ലിന്‍റെ പേരില്ലായിരുന്നു.

പകരമെത്തിയത് ദക്ഷിണാഫ്രിക്കന്‍ താരം ഏയ്ഡന്‍ മാര്‍ക്രം. ഗെയ്‌ലിനെ ഒഴിവാക്കേണ്ടിവന്നത് നിര്‍ഭാഗ്യകരമാണെന്ന് പറഞ്ഞ രാഹുല്‍ ശ്രീലങ്കക്കെതിരായ പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ മാര്‍ക്രത്തെ നിലവിലെ ഫോം കണക്കിലെടുത്താണ് അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയതെന്നും വ്യക്തമാക്കി.

's 5️⃣0️⃣th IPL game for us, 3️⃣ new faces and a lot to look forward to! 😍

Thoughts on the XI? 🤔 pic.twitter.com/cBLqS7P9R4

— Punjab Kings (@PunjabKingsIPL)

സീസണില്‍ ഇതുവരെ പഞ്ചാബ് കുപ്പായത്തില്‍ ഫോമിലേക്ക് ഉയരാന്‍ ഗെയ്‌ലിനായിട്ടില്ല. ഇതുവരെ കളിച്ച എട്ട് മത്സരങ്ങളില്‍ 25.42 ശരാശരിയില്‍ 178 റണ്‍സാണ് ഗെയ്‌ലിന്‍റെ സമ്പാദ്യം. 46 റണ്‍സാണ് സീസണിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍. 133 പ്രഹരശേഷിയില്‍ 20 ഫോറും എട്ട് സിസ്കും ഇത്തവണ ഗെയ്ല്‍ പറത്തി.

Also Read: യൂണിവേഴ്സല്‍ ബോസ് മാത്രമല്ല, യൂണിവേഴ്സല്‍ ഷോ മാനും, ഗെയ്‌ലിന്‍റെ പിറന്നാളിന് അപൂര്‍വ വീഡിയോ പങ്കുവെച്ച് ഐസിസി

എട്ട് മത്സരങ്ങളില്‍ അഞ്ചും തോറ്റ പഞ്ചാബ് പോയന്‍റ് പട്ടികയില്‍ ഏഴാമതും ഏഴ് കളികളില്‍ മൂന്ന് ജയവുമായി രാജസ്ഥാന്‍ റോയല്‍സ് പോയന്‍റ് പട്ടികയില്‍ ആറാമതുമാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!