അടുത്ത സീസണിലും മഞ്ഞക്കുപ്പായത്തില്‍ കാണാം, കളിക്കുമോ എന്ന് ഉറപ്പില്ലെന്ന് ധോണി

By Web TeamFirst Published Oct 7, 2021, 6:24 PM IST
Highlights

അടുത്ത സീസണിന് മുന്‍പായി ഏറെ ആശയക്കുഴപ്പങ്ങളുണ്ട്. രണ്ട് പുതിയ ടീമുകള്‍ എത്തുമ്പോള്‍ കളിക്കാരെ നിലനിര്‍ത്തുന്നത് സംബന്ധിച്ച നിയമങ്ങളില്‍ അടക്കം അവ്യക്തത ഉണ്ടെന്നും ധോണി പറഞ്ഞു. എത്ര, ഇത്ന്ത്യന്‍, വിദേശ കളിക്കാരെ നിലനിര്‍ത്താമെന്ന കാര്യത്തിലും വ്യക്തതയായിട്ടില്ല.

ദുബായ്: ഐപിഎല്ലിന്‍റെ(IPL 2021) അടുത്ത സീസണിലും മഞ്ഞക്കുപ്പായത്തിൽ തന്നെ കാണാനാകുമെന്ന് എം എസ് ധോണി(MS Dhoni). എന്നാൽ ചെന്നൈ(Chennai Super Kings) ടീമിൽ കളിക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും ധോണി പറഞ്ഞു. പഞ്ചാബ് കിംഗ്സിനെതിരായ(Punjab Kings) മത്സരത്തിന് മുന്നോടിയായി ടോസ് സമയത്താണ് ധോണിയുടെ ശ്രദ്ധേയമായ പ്രസ്താവന.

Also Read:'ധോണിയില്ലാതെ സിഎസ്‌കെയില്ല'; ചെന്നൈയില്‍ തുടരുമെന്ന 'തല'യുടെ പ്രഖ്യാപനത്തോട് മുന്‍താരങ്ങള്‍

അടുത്ത സീസണിന് മുന്‍പായി ഏറെ ആശയക്കുഴപ്പങ്ങളുണ്ട്. രണ്ട് പുതിയ ടീമുകള്‍ എത്തുമ്പോള്‍ കളിക്കാരെ നിലനിര്‍ത്തുന്നത് സംബന്ധിച്ച നിയമങ്ങളില്‍ അടക്കം അവ്യക്തത ഉണ്ടെന്നും ധോണി പറഞ്ഞു. എത്ര, ഇത്ന്ത്യന്‍, വിദേശ കളിക്കാരെ നിലനിര്‍ത്താമെന്ന കാര്യത്തിലും വ്യക്തതയായിട്ടില്ല. ഓരോ കലിക്കാരനും വേണ്ടി ചെലവഴിക്കാവുന്ന തുകയുടെ കാര്യത്തിലും വ്യക്തത ആയിട്ടില്ല. അതുകൊണ്ടുതന്നെ ഇക്കാര്യങ്ങളിലെല്ലാം തീരുമാനമാകുന്നതുവരെ തീരുമാനം എടുക്കാനാവില്ലെന്നും നല്ല തീരുമാനങ്ങള്‍ക്കായി കാത്തിരിക്കാമെന്നും ധോണി പറഞ്ഞു.

"You'll see me in yellow next season but whether I'll be playing for CSK you never know. There are a lot of uncertainties coming up, two new teams are coming, we don't know what the retention rules are and so on." - THALA 🦁💛 pic.twitter.com/FwfctwMSNo

— Chennai Super Kings - Mask P😷du Whistle P🥳du! (@ChennaiIPL)

ചെന്നൈയിൽ ആരാധകര്‍ക്ക് മുന്നിൽ വിടവാങ്ങൽ മത്സരം കളിക്കുമെന്ന് കഴി‍ഞ്ഞ ദിവസം ധോണി പറഞ്ഞിരുന്നു. അടുത്ത സീസണിലും ധോണിയെ ടീമില്‍ നിലനിര്‍ത്തുമെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീം വൃത്തങ്ങളും ഇന്നലെ പറഞ്ഞിരുന്നു. സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് പ്ലേ ഓഫിലെത്തിയെങ്കിലും ബാറ്ററെന്ന നിലയിലും ഫിനിഷറെന്ന നിലയിലും ധോണി നിരാശപ്പെടുത്ത പ്രകടനമാണ് പുറത്തെടുത്തത്. 14 കളിയിൽ 96 റണ്‍സ് മാത്രമാണ് ധോണിക്ക് ഈ സീസണില്‍ നേടാനായത്.

Also Read:'തല'യെടുത്ത ഗൂഗ്ലി; ബിഷ്‌ണോയിക്ക് മുന്നില്‍ ധോണിയുടെ നാണംകെട്ട പുറത്താകല്‍- വീഡിയോ

click me!