കെകെആറിന് കരുത്ത് കൂടും; വെടിക്കെട്ടിന് വീര്യം കൂട്ടാന്‍ ബംഗ്ലാ താരമെത്തി

Published : Apr 10, 2023, 02:45 PM ISTUpdated : Apr 10, 2023, 02:47 PM IST
കെകെആറിന് കരുത്ത് കൂടും; വെടിക്കെട്ടിന് വീര്യം കൂട്ടാന്‍ ബംഗ്ലാ താരമെത്തി

Synopsis

അടുത്തിടെ അയര്‍ലന്‍ഡിന് എതിരായ ട്വന്‍റി 20 പരമ്പരയില്‍ മികച്ച ഫോമിലായിരുന്നു ലിറ്റണ്‍ ദാസ്

കൊല്‍ക്കത്ത: ഐപിഎല്‍ പതിനാറാം സീസണിലെ രണ്ടാം ഹോം മത്സരത്തിന് മുമ്പ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് സന്തോഷ വാര്‍ത്ത. ഫോമിലുള്ള ബംഗ്ലാദേശ് വെടിക്കെട്ട് ഓപ്പണര്‍ ലിറ്റണ്‍ ദാസ് കെകെആര്‍ സ്‌ക്വാഡിനൊപ്പം ചേര്‍ന്നു. കൊല്‍ക്കത്തന്‍ ടീം അദേഹത്തെ സ്വാഗതം ചെയ്‌തു. ബംഗ്ലാദേശ് ടീമിലെ സ്ഥിരം ഓപ്പണറായ ലിറ്റണ്‍ ദാസ് ആക്രമണോത്‌സുക ബാറ്റിംഗിന് പേരുകേട്ട താരമാണ്. ആന്ദ്രേ റസല്‍, റഹ്‌മാനുള്ള ഗുര്‍ബാസ്, ജേസന്‍ റോയി തുടങ്ങിയ താരങ്ങളുള്ള ടീമിനൊപ്പം ലിറ്റണ്‍ കൂടി എത്തുന്നത് കെകെആറിന്‍റെ കരുത്ത് കൂട്ടും. 

അടുത്തിടെ അയര്‍ലന്‍ഡിന് എതിരായ ട്വന്‍റി 20 പരമ്പരയില്‍ മികച്ച ഫോമിലായിരുന്നു ലിറ്റണ്‍ ദാസ്. പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 18 പന്തില്‍ 50 തികച്ച് രാജ്യാന്തര ടി20 ക്രിക്കറ്റില്‍ ഒരു ബംഗ്ലാദേശ് താരത്തിന്‍റെ അതിവേഗ ഫിഫ്റ്റിയുടെ റെക്കോര്‍ഡ് ലിറ്റണ്‍ ദാസ് സ്വന്തമാക്കിയിരുന്നു. മത്സരത്തില്‍ 41 പന്തില്‍ 83 റണ്‍സ് താരം നേടിയിരുന്നു. മൂന്ന് ടി20കളുടെ പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം ലിറ്റണാണ്. മൂന്ന് ഇന്നിംഗ്‌സുകളില്‍ 45.00 ശരാശരിയിലും 198.53 സ്ട്രൈക്ക് റേറ്റിലും 135 റണ്‍സ് സ്വന്തമാക്കി. ആദ്യ ടി20യില്‍ ലിറ്റണ്‍ ദാസ് 23 പന്തില്‍ 47 റണ്‍സെടുത്തു. കഴിഞ്ഞ ട്വന്‍റി 20 ലോകകപ്പില്‍ ടീം ഇന്ത്യക്കെതിരെ 21 പന്തില്‍ അമ്പത് തികച്ച് ശ്രദ്ധ നേടിയ താരം കൂടിയാണ് ലിറ്റണ്‍. ഇരുപത്തിയെട്ടുകാരനായ ലിറ്റണ്‍ ദാസ് 71 രാജ്യാന്തര ട്വന്‍റി 20കളില്‍ 23.43 ശരാശരിയിലും 132.43 സ്ട്രൈക്ക് റേറ്റിലും 1617 റണ്‍സ് നേടിയിട്ടുണ്ട്. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്‌ക്വാഡ്

റഹ്‌മാനുള്ള ഗുര്‍ബാസ്(വിക്കറ്റ് കീപ്പര്‍), എന്‍ ജഗദീശന്‍, നിതീഷ് റാണ(ക്യാപ്റ്റന്‍), റിങ്കു സിംഗ്, ആന്ദ്രേ റസല്‍, സുനില്‍ നരെയ്‌ന്‍, ഷാര്‍ദ്ദുല്‍ ഠാക്കൂര്‍, സുയാഷ് ശര്‍മ്മ, ലോക്കീ ഫെര്‍ഗ്യൂസണ്‍, ഉമേഷ് യാദവ്, വരുണ്‍ ചക്രവര്‍ത്തി. അനുകുല്‍ റോയ്, വൈഭവ് അറോറ, ജേസന്‍ റോയ്, ഡേവിഡ് വീസ്, കുല്‍വന്ത് ഖെജ്രോലിയ, ഹര്‍ഷിത് റാണ, മന്ദീപ് സിംഗ്, ടിം സൗത്തി, വെങ്കടേഷ് അയ്യര്‍, ലിറ്റണ്‍ ദാസ്. 

Read more: വിജയ് ശങ്കറിന്‍റെ വെടിക്കെട്ട് കണ്ടല്ലോ അല്ലേ... 2019ല്‍ ട്രോളിയവര്‍ക്ക് മറുപടിയുമായി രവി ശാസ്‌ത്രി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍