
ലഖ്നൗ: ഐപിഎല്ലില്‍ മോശം ഫോം തുടരുന്ന ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് താരം ദീപക് ഹൂഡയെ വിമര്‍ശനം കൊണ്ട് പൊതിഞ്ഞ് ആരാധകര്‍. ഫ്ലോപ്പ് ഓഫ് ദി ഇയറിന് അര്‍ഹൻ ദീപക് ഹൂഡയാണെന്നാണ് ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കുറിക്കുന്നത്. തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് ദീപക് ഹൂഡ ഈ സീസണില്‍ കാഴ്ചവെച്ചത്. 11 മത്സരങ്ങളില്‍ നിന്ന് വെറും 69 റണ്‍സാണ് താരത്തിന്‍റെ സമ്പാദ്യം. ആവറേജ് 6.90 ആണ്. പ്രഹരശേഷി ട്വന്‍റി 20ക്ക് ഒട്ടും അനുയോജ്യമല്ലാത്ത 89.61 ആണ്.
ആകെ മൂന്ന് ഫോറും ഒരു സിക്സും മാത്രമാണ് താരത്തിന് അടിക്കാൻ സാധിച്ചിട്ടുള്ളത്. ഇങ്ങനെയൊരു താരത്തിന് എന്തിന് 11 മത്സരങ്ങളില്‍ അവസരം കൊടുത്തു എന്നാണ് ലഖ്നൗ മാനേജ്മെന്‍റിനോട് ആരാധകര്‍ ചോദിക്കുന്നത്. ഈ സമയത്ത് മറ്റ് യുവതാരങ്ങളെ പരീക്ഷിച്ച് നോക്കാമായിരുന്നുവെന്നും ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങള്‍ അഭിപ്രായപ്പെടുന്നുണ്ട്. ഫിനിഷറായും മധ്യനിരയിലും ഒടുവില്‍ ഓപ്പണറായി വരെ പരീക്ഷിച്ചിട്ടും എവിടെയും മികവ് പുറത്തെടുക്കാൻ ദീപക് ഹൂഡയ്ക്ക് സാധിച്ചില്ല.
അതേസമയം, ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനോട് മുംബൈ ഇന്ത്യന്‍സ് തോല്‍വി വഴങ്ങിയതോടെ 18 പോയന്‍റുമായി ഒന്നാം സ്ഥാനം നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് ഉറപ്പിച്ചു. 13 മത്സരങ്ങളില്‍ 18 പോയന്‍റുള്ള ഗുജറാത്തിനെ മറികടക്കാന്‍ ഇനി മറ്റ് ടീമുകള്‍ക്കൊന്നും കഴിയില്ല. രണ്ടും മൂന്നും സ്ഥാനത്തുള്ള ചെന്നൈക്കും ലഖ്നൗവിനും പരമാവധി നേടാനാവുക 17 പോയന്‍റ് മാത്രമാണ്.
അതേസമയം രണ്ടാമന്‍മാരായി ആദ്യ ക്വാളിഫയറില്‍ ഗുജറാത്തിനെ നേരിടാന്‍ മൂന്ന് ടീമുകള്‍ക്ക് ഒരുപോലെ അവസരമുണ്ട്. രണ്ടാമതുള്ള ചെന്നൈക്കും മൂന്നാമതുള്ള ലഖ്നൗവിനും നാലാമതുള്ള മുംബൈക്കും. ചെന്നൈയും ലഖ്നൗവും അവസാന മത്സരം ജയിച്ചാല്‍ നിലവിലെ സാഹചര്യത്തില്‍ നെറ്റ് റണ്‍റേറ്റില്‍ നേരിയ മുന്‍തൂക്കമുള്ള ചെന്നൈ രണ്ടാമന്‍മാരായി ആദ്യ ക്വാളിഫയറിന് യോഗ്യത നേടും. ലഖ്നൗ മൂന്നാമന്‍മാരായി നാലാം സ്ഥാനക്കാരുമായി എലിമിനേറ്റര്‍ കളിക്കേണ്ടിവരും.
എല്ലാം നഷ്ടമായി തകര്‍ന്ന അവസ്ഥയില്‍ ഒറ്റ ആളിക്കത്തല്‍! ഇത് കണ്ട് കരയണോ ചിരിക്കണോ എന്നറിയാതെ ആരാധകര്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!