Latest Videos

മഴ പെയ്‌ത് മത്സരം വൈകിയിട്ടും എന്തുകൊണ്ട് ചേസിംഗ്; കാരണം വ്യക്തമാക്കി രോഹിത് ശര്‍മ്മ

By Web TeamFirst Published May 26, 2023, 8:00 PM IST
Highlights

മഴ കാരണം അര മണിക്കൂര്‍ വൈകി മത്സരം ആരംഭിക്കുമ്പോഴും ബാറ്റിംഗ് രോഹിത് തെരഞ്ഞെടുത്തില്ല

അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണിലെ രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ ബൗളിംഗാണ് തെരഞ്ഞെടുത്തത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ മഴ കാരണം അര മണിക്കൂര്‍ വൈകി മത്സരം ആരംഭിക്കുമ്പോഴും ബാറ്റിംഗ് രോഹിത് തെരഞ്ഞെടുത്തില്ല. ഇതിനുള്ള കാരണം ടോസ് വേളയില്‍ ഹിറ്റ്‌മാന്‍ വ്യക്തമാക്കി. മത്സരം മഴ തടസപ്പെടുത്താന്‍ സാധ്യതയുള്ളതിനാല്‍ രോഹിത് ബാറ്റിംഗ് തെരഞ്ഞെടുക്കും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. 

'ഞങ്ങള്‍ക്ക് ചേസിംഗാണ് വേണ്ടത്. പിച്ച് നന്നായി ഉപയോഗിക്കാന്‍ കഴിയുമെന്ന് തോന്നുന്നു. മത്സരം പുരോഗമിക്കുന്നതിന് അനുസരിച്ച് പിച്ച് മെച്ചപ്പെടും. ഇത് ഞങ്ങള്‍ക്ക് സഹായകമാകും. ഈ സീസണില്‍ നന്നായി ചേസ് ചെയ്‌ത ടീമാണ് മുംബൈ ഇന്ത്യന്‍സ്. ഇതൊരു വേറിട്ട ടീമാണ്. ടീമില്‍ ഒട്ടേറെ പുതുമുഖങ്ങളുണ്ട്. ടീമെന്ന നിലയില്‍ വിവിധ സന്ദര്‍ഭങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. ടൂര്‍ണമെന്‍റിന്‍റെ തുടക്കത്തില്‍ അല്‍പം ഭയമുണ്ടായിരുന്നു. എന്നാല്‍ അതെല്ലാം മാറി. ടൈറ്റന്‍സിനെതിരായ പ്ലേയിംഗ് ഇലവനില്‍ ഒരു മാറ്റം മാത്രമുള്ളത്. ഹൃത്വിക് ഷൊക്കീന് പകരം കുമാര്‍ കാര്‍ത്തികേയ ടീമിലെത്തി' എന്നും രോഹിത് ശര്‍മ്മ പറഞ്ഞു. 

പ്ലേയിംഗ് ഇലവനുകള്‍

മുംബൈ ഇന്ത്യന്‍സ്: ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കാമറൂണ്‍ ഗ്രീന്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ടിം ഡേവിഡ്, ക്രിസ് ജോര്‍ദാന്‍, പീയുഷ് ചൗള, ജേസന്‍ ബെഹ്‌റെന്‍ഡോര്‍ഫ്, കുമാര്‍ കാര്‍ത്തികേയ, ആകാശ് മധ്‌വാള്‍. 

ഗുജറാത്ത് ടൈറ്റന്‍സ്: വൃദ്ധിമാന്‍ സാഹ(വിക്കറ്റ് കീപ്പര്‍), ശുഭ്‌മാന്‍ ഗില്‍, സായ് സുദര്‍ശന്‍, വിജയ് ശങ്കര്‍, ഹാര്‍ദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, മോഹിത് ശര്‍മ്മ, നൂര്‍ അഹമ്മദ്, മുഹമ്മദ് ഷമി. 

Read more: മുംബൈ-ഗുജറാത്ത് രണ്ടാം ക്വാളിഫയര്‍ പോരാട്ടം മഴ മുടക്കിയാല്‍ ഫൈനലില്‍ ആരെത്തും

click me!