ഈഡനില്‍ ടോസ് നേട്ടം ആഘോഷിച്ച് പഞ്ചാബ്; ആലോചിക്കാനൊന്നുമില്ല, 200 അടിക്കാൻ ആദ്യം ബാറ്റിംഗ് തന്നെയെന്ന് ധവാൻ

Published : May 08, 2023, 07:09 PM IST
ഈഡനില്‍ ടോസ് നേട്ടം ആഘോഷിച്ച് പഞ്ചാബ്; ആലോചിക്കാനൊന്നുമില്ല, 200 അടിക്കാൻ ആദ്യം ബാറ്റിംഗ് തന്നെയെന്ന് ധവാൻ

Synopsis

200ന് മുകളില്‍ സ്കോര്‍ സ്ഥിരം സ്കോര്‍ ചെയ്യുന്ന ബാറ്റിംഗ് നിരയില്‍ വിശ്വാസം അര്‍പ്പിച്ചാണ് ആദ്യം ബാറ്റ് ചെയ്യുന്നതെന്ന് ധവാൻ പറഞ്ഞു. ടീമില്‍ മാത്യൂ ഷോര്‍ട്ടിന് പകരം ഭനുക രജപക്സെ എത്തി

കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ടോസ് നേടി പഞ്ചാബ് കിംഗ്സ്. ടോസ് നേടിയ നായകൻ ശിഖര്‍ ധവാൻ ആദ്യം ബാറ്റിംഗാണ് തെരഞ്ഞെടുത്തത്. 200ന് മുകളില്‍ സ്കോര്‍ സ്ഥിരം സ്കോര്‍ ചെയ്യുന്ന ബാറ്റിംഗ് നിരയില്‍ വിശ്വാസം അര്‍പ്പിച്ചാണ് ആദ്യം ബാറ്റ് ചെയ്യുന്നതെന്ന് ധവാൻ പറഞ്ഞു. ടീമില്‍ മാത്യൂ ഷോര്‍ട്ടിന് പകരം ഭനുക രജപക്സെ എത്തി. കൊല്‍ക്കത്തൻ നിരയില്‍ മാറ്റമൊന്നുമില്ല. പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ കൊല്‍ക്കത്തക്കും പഞ്ചാബിനും ജയം അനിവാര്യമാണ്.

കൊല്‍ക്കത്ത ടീം:  Rahmanullah Gurbaz(w), Venkatesh Iyer, Nitish Rana(c), Rinku Singh, Andre Russell, Sunil Narine, Shardul Thakur, Vaibhav Arora, Harshit Rana, Suyash Sharma, Varun Chakaravarthy

പഞ്ചാബ് ടീം: Prabhsimran Singh, Shikhar Dhawan(c), Bhanuka Rajapaksa, Liam Livingstone, Jitesh Sharma(w), Sam Curran, Shahrukh Khan, Harpreet Brar, Rishi Dhawan, Rahul Chahar, Arshdeep Singh

തോറ്റാല്‍ പ്ലേ ഓഫ് സാധ്യത അവസാനിക്കുമെന്ന മുൾമുനയിലാണ് കൊൽക്കത്ത. പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ ഇനിയുള്ള നാല് കളിയും ജയിക്കണം. ഹോംഗ്രൗണ്ടിൽ അവസാന മൂന്ന് കളിയും തോറ്റ കൊൽക്കത്ത എട്ട് പോയിന്‍റുമായി എട്ടാംസ്ഥാനത്താണ്. പത്ത് പോയിന്‍റുമായി ഏഴാംസ്ഥാനത്തുള്ള പഞ്ചാബിനും അവസാന നാലിലെത്താൻ ജയം അനിവാര്യമാണ്. ക്യാപ്റ്റൻ ശിഖർ ധവാന്‍റെ ബാറ്റിനെ അമിതമായി ആശ്രയിക്കുന്ന പഞ്ചാബിന് ലിയാം ലിവിംഗ്സ്റ്റന്‍റെയും ജിതേഷ് ശർമ്മയും ഫോം ആശ്വാസം നല്‍കുന്നു.

സാം കറനും ഷാരൂഖ് ഖാനും അവസരത്തിനൊത്ത് ഉയർന്നാൽ പഞ്ചാബിന് പിടിമുറുക്കാം. തുടര്‍ച്ചയായി നാലു കളികളില്‍ 200 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്ത ബാറ്റിംഗ് നിരയിലാണ് പഞ്ചാബ് വിശ്വാസമര്‍പ്പിക്കുന്നത്. എന്നാല്‍ ഈ നാലു കളികളിലും എതിരാളികളും പഞ്ചാബിനെതിരെ 200ന് മുകളില്‍ സ്കോര്‍ ചെയ്തുവെന്നത് ബൗളിംഗ് നിരയിലെ ദൗര്‍ബല്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. മറുവശത്ത് സ്ഥിരതയില്ലായ്മയാണ് കൊൽക്കത്തയുടെ പ്രധാന പ്രതിസന്ധി. ഓപ്പണർമാരെ മാറിമാറി പരീക്ഷിച്ചിട്ടും കൊൽക്കത്തയ്ക്ക് ഇതുവരെ നല്ല തുടക്കം കിട്ടിയിട്ടില്ല. ആന്ദ്രേ റസലിനും സുനിൽ നരൈനും പഴയ മികവിലേക്ക് എത്താനാവാത്തതും പ്രതിസന്ധിയാണ്.

കെ എല്‍ രാഹുല്‍ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനില്ല; പകരക്കാരൻ വന്നു, സര്‍പ്രൈസ് പ്രഖ്യാപനം നടത്തി ബിസിസിഐ

PREV
click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍