പ്ലേ ഓഫ് പോരാട്ടം കനക്കുന്നു; കൊല്‍ക്കത്ത ഇന്ന് പഞ്ചാബിനെതിരെ

Published : May 08, 2023, 10:18 AM IST
 പ്ലേ ഓഫ് പോരാട്ടം കനക്കുന്നു; കൊല്‍ക്കത്ത ഇന്ന് പഞ്ചാബിനെതിരെ

Synopsis

പത്ത് പോയിന്‍റുമായി ഏഴാംസ്ഥാനത്തുള്ള പഞ്ചാബിനും അവസാന നാലിലെത്താൻ ജയം അനിവാര്യമാണ്. ക്യാപ്റ്റൻ ശിഖർ ധവാന്‍റെ ബാറ്റിനെ അമിതമായി ആശ്രയിക്കുന്ന പഞ്ചാബിന് ലിയാം ലിവിംഗ്സ്റ്റന്‍റെയും ജിതേഷ് ശർമ്മയും ഫോം ആശ്വാസം നല്‍കുന്നു.

കൊല്‍ക്കത്ത: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഇന്ന് പഞ്ചാബ് കിംഗ്സിനെ നേരിടും. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡൻ ഗാർഡൻസിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം തുടങ്ങുക. പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ കൊല്‍ക്കത്തക്കും പഞ്ചാബിനും ജയം അനിവാര്യം. തോറ്റാല്‍ പ്ലേ ഓഫ് സാധ്യത അവസാനിക്കുമെന്ന മുൾമുനയിലാണ് കൊൽക്കത്ത. പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ ഇനിയുള്ള നാല് കളിയും ജയിക്കണം. ഹോംഗ്രൗണ്ടിൽ അവസാന മൂന്ന് കളിയും തോറ്റ കൊൽക്കത്ത എട്ട് പോയിന്‍റുമായി എട്ടാംസ്ഥാനത്ത്.

പത്ത് പോയിന്‍റുമായി ഏഴാംസ്ഥാനത്തുള്ള പഞ്ചാബിനും അവസാന നാലിലെത്താൻ ജയം അനിവാര്യമാണ്. ക്യാപ്റ്റൻ ശിഖർ ധവാന്‍റെ ബാറ്റിനെ അമിതമായി ആശ്രയിക്കുന്ന പഞ്ചാബിന് ലിയാം ലിവിംഗ്സ്റ്റന്‍റെയും ജിതേഷ് ശർമ്മയും ഫോം ആശ്വാസം നല്‍കുന്നു. സാം കറനും ഷാരൂഖ് ഖാനും അവസരത്തിനൊത്ത് ഉയർന്നാൽ പഞ്ചാബിന് പിടിമുറുക്കാം. തുടര്‍ച്ചയായി നാലു കളികളില്‍ 200 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്ത ബാറ്റിംഗ് നിരയിലാണ് പഞ്ചാബ് വിശ്വാസമര്‍പ്പിക്കുന്നത്. എന്നാല്‍ ഈ നാലു കളികളിലും എതിരാളികളും പഞ്ചാബിനെതിരെ 200ന് മുകളില്‍ സ്കോര്‍ ചെയ്തുവെന്നത് ബൗളിംഗ് നിരയിലെ ദൗര്‍ബല്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.

അനായാസ റണ്‍ ഔട്ട് തുലച്ച് സഞ്ജു, വിശ്വസിക്കാനാവാതെ തലയില്‍ കൈവെച്ച് ഹെറ്റ്മെയര്‍-വീഡിയോ

മറുവശത്ത് സ്ഥിരതയില്ലായ്മയാണ് കൊൽക്കത്തയുടെ പ്രധാന പ്രതിസന്ധി. ഓപ്പണർമാരെ മാറിമാറി പരീക്ഷിച്ചിട്ടും കൊൽക്കത്തയ്ക്ക് ഇതുവരെ നല്ല തുടക്കം കിട്ടിയിട്ടില്ല. ആന്ദ്രേ റസലിനും സുനിൽ നരൈനും പഴയ മികവിലേക്ക് എത്താനാവാത്തതും പ്രതിസന്ധിയാണ്. ഇന്നത്തെ മത്സരത്തില്‍ വെങ്കടേഷ് അയ്യർ, നിതീഷ് റാണ, റിങ്കു സിംഗ് എന്നിവരുടെ പ്രകടനം നിർണായകമാവും. മൊഹാലിയിൽ കഴിഞ്ഞമാസം ഏറ്റുമുട്ടിയപ്പോൾ ജയം പഞ്ചാബിനൊപ്പമായിരുന്നു. മഴ തടസ്സപ്പെടുത്തിയ കളിയിൽ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു പഞ്ചാബിന്‍റെ ജയം. ഇരുടീമും ഇതുവരെ 31 കളിയിൽ ഏറ്റുമുട്ടി. ഇരുപതിൽ കൊൽക്കത്തയും പതിനൊന്നിൽ പഞ്ചാബും ജയിച്ചു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍