അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് അരങ്ങേറ്റം; കൊല്‍ക്കത്തയ്‌ക്കെതിരെ മുംബൈക്ക് ടോസ്

Published : Apr 16, 2023, 03:23 PM ISTUpdated : Apr 16, 2023, 04:16 PM IST
അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് അരങ്ങേറ്റം; കൊല്‍ക്കത്തയ്‌ക്കെതിരെ മുംബൈക്ക് ടോസ്

Synopsis

മുംബൈ ഇന്ത്യന്‍സിനായി അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ അരങ്ങേറുന്ന താണ് ഇന്ന് ശ്രദ്ധേയം

മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരെ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് നായകന്‍ സൂര്യകുമാര്‍ യാദവ് ബൗളിംഗ് തെരഞ്ഞെടുത്തു. മുംബൈ ഇന്ത്യന്‍സിനായി അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ അരങ്ങേറുന്ന താണ് ഇന്ന് ശ്രദ്ധേയം. അസുഖബാധിതനായ രോഹിത് ശര്‍മ്മയ്‌ക്ക് പകരമാണ് സൂര്യ ഇന്ന് മുംബൈയെ നയിക്കുന്നത്. എന്നാല്‍ ഹിറ്റ്‌മാനെ സബ്‌സ്റ്റിറ്റ്യൂട്ട്സ് താരങ്ങളുടെ പട്ടികയില്‍ മുംബൈ ഇന്ത്യന്‍സ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയാളി താരം വിഷ്‌ണു വിനോദും മുംബൈയുടെ ഇംപാക്‌ട് താരങ്ങളുടെ നിരയിലുണ്ട്. 

ഡല്‍ഹിയെ തോല്‍പിച്ച് വിജയവഴിയില്‍ എത്തിയ ആശ്വാസത്തിലാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തം മൈതാനത്ത് ഇറങ്ങുന്നത്. സൂര്യകുമാര്‍ യാദവിന്‍റെ മോശം ഫോം ആശങ്കയായി തുടരുന്നു. സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചര്‍ ഇന്നും കളിക്കുന്നില്ല. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് തോറ്റാണ് കൊല്‍ക്കത്ത വരുന്നത്. പരിക്കിനിടയിലും കെകെആര്‍ ആന്ദ്രേ റസലിനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേയിംഗ് ഇലവന്‍: റഹ‌്‌മാനുള്ള ഗുര്‍ബാസ്(വിക്കറ്റ് കീപ്പര്‍), വെങ്കടേഷ് അയ്യര്‍, എന്‍ ജഗദീശന്‍, നിതീഷ് റാണ(ക്യാപ്റ്റന്‍), റിങ്കു സിംഗ്, ആന്ദ്രേ റസല്‍, സുനില്‍ നരെയ്‌ന്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, ഉമേഷ് യാദവ്, ലോക്കീ ഫെര്‍ഗൂസന്‍, വരുണ്‍ ചക്രവര്‍ത്തി. 

സബ്‌സ്റ്റിറ്റ്യൂട്ട്സ്: സുയാഷ് ശര്‍മ്മ, ഡേവിഡ് വീസ്, അനുകുല്‍ റോയ്, മന്ദീപ് സിംഗ്, വൈഭവ് അറോറ. 

മുംബൈ ഇന്ത്യന്‍സ് പ്ലേയിംഗ് ഇലവന്‍: ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), കാമറൂണ്‍ ഗ്രീന്‍, തിലക് വര്‍മ്മ, സൂര്യകുമാര്‍ യാദവ്(ക്യാപ്റ്റന്‍), ടിം ഡേവിഡ്, നെഹാല്‍ വധേര, അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍, ഹ്രിത്വിക് ഷൊക്കീന്‍, പീയുഷ് ചൗള, ഡ്വെയ്‌ന്‍ യാന്‍സന്‍, റിലെ മെരിഡിത്ത്. 

രോഹിത് ശര്‍മ്മ, രമന്ദീപ് സിംഗ്, അര്‍ഷാദ് ഖാന്‍, വിഷ്‌ണു വിനോദ്, കുമാര്‍ കാര്‍ത്തികേയ. 

Read more: ജസ്‌പ്രീത് ബുമ്രയുടെ ഫിറ്റ്‌നസ്; ഇന്ത്യന്‍ ടീമിന്‍റെ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍