പഴംപൊരി, ബോണ്ട, ലാസ്റ്റ് ഡേറ്റിന് പോയതെപ്പോള്‍?; ചൂടേറിയ ചായ ചര്‍ച്ചയുമായി സഞ്ജുവും ദേവ്‌ദത്തും ആസിഫും-വീഡിയോ

Published : May 11, 2023, 09:09 AM ISTUpdated : May 11, 2023, 09:29 AM IST
പഴംപൊരി, ബോണ്ട, ലാസ്റ്റ് ഡേറ്റിന് പോയതെപ്പോള്‍?; ചൂടേറിയ ചായ ചര്‍ച്ചയുമായി സഞ്ജുവും ദേവ്‌ദത്തും ആസിഫും-വീഡിയോ

Synopsis

ചോദ്യകര്‍ത്താവായി പടിക്കലും മലയാളത്തിലും ഇംഗ്ലീഷിലുമായി രസകരമായ മറുപടികള്‍ നല്‍കുന്ന സഞ്ജുവും ആസിഫുമുള്ള വീഡിയോ രാജസ്ഥാൻ റോയൽസാണ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ജീവന്‍മരണപ്പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈ‍ഡേഴ്സിനെ നേരിടാനിറങ്ങുകയാണ് സഞ്ജു സാംസണിന്‍റെ രാജസ്ഥാന്‍ റോയല്‍സ്. ഇതിനിടെ നിർണായക മത്സരത്തിന് മുൻപ് സമ്മർദ്ധം ഒഴിവാക്കാൻ ഒത്തുചേർന്നിരിക്കുകയാണ് രാജസ്ഥാൻ റോയൽസിലെ മലയാളിക്കൂട്ടമായ നായകന്‍ സഞ്ജു സാംസണും ദേവ്ദത്ത് പടിക്കലും കെ എം ആസിഫും.

ചോദ്യകര്‍ത്താവായി പടിക്കലും മലയാളത്തിലും ഇംഗ്ലീഷിലുമായി രസകരമായ മറുപടികള്‍ നല്‍കുന്ന സഞ്ജുവും ആസിഫുമുള്ള വീഡിയോ രാജസ്ഥാൻ റോയൽസാണ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. അവസാനമായി ഡേറ്റിന് പോയത് എപ്പോഴാണ് എന്നാണ് പടിക്കല്‍ റാപ്പിഡ് ഫയര്‍ റൗണ്ടില്‍ ആദ്യ ചോദ്യമായി സഞ്ജുവിനോട് ചോദിക്കുന്നത്. കഴിഞ്ഞ ആഴ്ച, ഭാര്യക്കൊപ്പം എന്നായിരുന്നു സഞ്ജുവിന്‍റെ മറുപടി. ഇതുകേട്ട് നന്നായി അതെന്ന്... ആസിഫ് മലയാളത്തില്‍ മറുപടി നല്‍കി.

പിന്നീട് സഞ്ജുവിനെ നോക്കി കളിയാക്കി ചിരിച്ച ആസിഫിനോട് എന്താണ് ചിരിക്കുന്നത്, ദേ ആങ്ങോട്ട് ചോദിക്കേണ്ടതല്ലെ എന്ന് പടിക്കലിനോട് സഞ്ജു മലയാളത്തില്‍ ചോദിച്ചു. നിങ്ങളാണല്ലോ കല്യാണം കഴിഞ്ഞത്, അതുകൊണ്ടാണ് ചോദിച്ചതെന്ന് ആസിഫ് അതിന് മറുപടി നല്‍കി. ശരിയാണ് കല്യാണം കഴിഞ്ഞാല്‍ വേറെ ആരുടെയെങ്കിലും കൂടെ ഡേറ്റിന് പോവാന്‍ ബുദ്ധിമുട്ടാണെന്ന് പടിക്കല്‍ ആത്മഗതം നടത്തുമ്പോള്‍ അത് നന്നായി ഇവനറിയാം എന്ന് സഞ്ജു പടിക്കലിനോട് പറഞ്ഞു.

ആസിഫിന്‍റെ ഇഷ്ടപ്പെട്ട സോഷ്യല്‍ മീഡിയ പോസ്റ്റ് ഏതാണെന്ന പടിക്കലിന്‍റെ ചോദ്യത്തിന് പഴംപൊരിയും ബോണ്ടയും എന്ന് സഞ്ജുവാണ് മറുപടി നല്‍കുന്നത്. ചായ കപ്പിന്‍റെ ചിത്രമാണ് തനിക്ക് ഇഷ്ടപ്പെട്ട സോഷ്യല്‍ മീഡിയ പോസ്റ്റെന്നും ചായ തനിക്കേറെ ഇഷ്ടമാണെന്നും ആസിഫ് പറയുന്നു. പുറത്താര്‍ക്കും അറിയാത്ത ചെല്ലപ്പേര് എന്താണെന്ന് ആസിഫിനോട് പടിക്കല്‍ ചോദിച്ചപ്പോള്‍ കുഞ്ഞാനി എന്നാണെന്ന് ആസിഫ് പറഞ്ഞു. കുഞ്ഞാനിയോ, അതെന്താ എന്ന് സഞ്ജു ചോദിച്ചപ്പോള്‍ കുഞ്ഞുങ്ങളെ ഒക്കെ വിളിക്കുന്ന പേരാണെന്ന് ആസിഫ് മറുപടി നല്‍കി-വീഡിയോ കാണാം.

തിരിച്ചുവരവിന് ഇനി അവസരമില്ല; ജീവന്‍മരണപ്പോരില്‍ സഞ്ജുവിന്‍റെ രാജസ്ഥാന്‍ ഇന്ന് കൊല്‍ക്കത്തക്കെതിരെ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍