
ഹൈദരാബാദ്: ഐപിഎല്‍ 2023ല്‍ രാജസ്ഥാന്‍ റോയല്‍സ് ബൗളിംഗ് പരിശീലകന്‍ ലസിത് മലിംഗയുടെ ട്വീറ്റ് ഏറ്റെടുത്ത് ആരാധകര്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിന് മുന്നോടിയായാണ് മലിംഗ ട്വീറ്റ് ചെയ്‌തത്. 'ഞങ്ങളുടെ കഴിവുള്ള താരങ്ങളുടെ പ്രകടനം കാണാനായി കാത്തിരിക്കുന്നു. സഞ്ജുവിനും താരങ്ങള്‍ക്കും ആശംസകള്‍ നേരുന്നു ഓര്‍മ്മിക്കപ്പെടുന്ന സീസണാക്കി മാറ്റൂ ഇത്' എന്നായിരുന്നു മലിംഗയുടെ ട്വീറ്റ്.
ലസിത് മലിംഗയുടെ ട്വീറ്റ് അര്‍ഥവത്താക്കിയുള്ള തുടക്കമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാന്‍ റോയല്‍സ് നേടിയിരിക്കുന്നത്. ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളും ജോസ് ബട്ട്‌ലറും ആദ്യ ഓവറുകളിലെ അടി തുടങ്ങിയപ്പോള്‍ പവര്‍പ്ലേയില്‍ രാജസ്ഥാന്‍ റോയല്‍സ് ഒരു വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ 85 റണ്‍സ് എടുത്തുകഴിഞ്ഞു. 22 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്‌സും സഹിതം 54 റണ്‍സെടുത്ത ജോസ് ബട്ട്‌ലറാണ് പുറത്തായത്. യശസ്വി ജയ്‌സ്വാൾ-ജോസ് ബട്ട്‌ലർ സഖ്യം ഓപ്പണിംഗില്‍ 5.5 ഓവറില്‍ 85 റണ്‍സ് ചേര്‍ത്തു. ഇപ്പോള്‍ ജയ്‌സ്വാളിനൊപ്പം സഞ്ജു സാംസണാണ് ക്രീസില്‍. മലിംഗയുടെ ട്വീറ്റ് പോലെ രാജസ്ഥാന്‍ റോയല്‍സ് മികച്ച പ്രകടനം മത്സരത്തില്‍ തുടരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
രാജസ്ഥാൻ റോയൽസ് (പ്ലേയിംഗ് ഇലവൻ): യശസ്വി ജയ്‌സ്വാൾ, ജോസ് ബട്ട്‌ലർ, സഞ്ജു സാംസൺ, ദേവ്ദത്ത് പടിക്കൽ, റിയാൻ പരാഗ്, ഷിമ്രോൺ ഹെറ്റ്‌മെയർ, രവിചന്ദ്രൻ അശ്വിൻ, ജേസൺ ഹോൾഡർ, ട്രെന്‍റ് ബോൾട്ട്, കെഎം ആസിഫ്, യുസ്‌വേന്ദ്ര ചാഹൽ.
സൺറൈസേഴ്‌സ് ഹൈദരാബാദ് (പ്ലേയിംഗ് ഇലവൻ): മായങ്ക് അഗർവാൾ, അഭിഷേക് ശർമ്മ, രാഹുൽ ത്രിപാഠി, ഹാരി ബ്രൂക്ക്, വാഷിംഗ്ടൺ സുന്ദർ, ഗ്ലെൻ ഫിലിപ്‌സ്, ഉമ്രാൻ മാലിക്, ആദിൽ റഷീദ്, ഭുവനേശ്വര് കുമാർ, ടി നടരാജൻ, ഫസൽഹഖ് ഫാറൂഖി.
തന്ത്രങ്ങളുടെ തമ്പുരാനായി സഞ്ജു; രാജസ്ഥാന്‍റെ ഇംപാക്‌ട് പ്ലെയറായി പവര്‍പ്ലേ ജീനിയസ് വരാനിട
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!