കണക്കുതീര്‍ക്കാന്‍ രാജസ്ഥാന്‍, തലപ്പത്ത് തിരിച്ചെത്താന്‍ ഡൽഹി; ടോസും ഇലവനും അറിയാം

Published : Oct 14, 2020, 07:05 PM ISTUpdated : Oct 14, 2020, 07:08 PM IST
കണക്കുതീര്‍ക്കാന്‍ രാജസ്ഥാന്‍, തലപ്പത്ത് തിരിച്ചെത്താന്‍ ഡൽഹി; ടോസും ഇലവനും അറിയാം

Synopsis

ഷെയ്‌ന്‍ വോണിന്‍റെയും റിക്കി പോണ്ടിംഗിന്‍റെയും തന്ത്രങ്ങള്‍ കൂടിയാണ് ദുബായിൽ നേര്‍ക്കുനേര്‍ വരുന്നത് എന്നതും പ്രത്യേകതയാണ്

ദുബായ്: ഐപിഎല്ലില്‍ ഡൽഹി കാപിറ്റല്‍സ്- രാജസ്ഥാന്‍ റോയല്‍സ് പോരാട്ടം അല്‍പസമയത്തിനകം. ടോസ് നേടിയ കാപിറ്റല്‍സ് നായകന്‍ ശ്രേയസ് അയ്യര്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഡല്‍ഹി പ്ലേയിംഗ് ഇലവനില്‍ ഹര്‍ഷാല്‍ പട്ടേലിന് പകരം തുഷാര്‍ ദേശ്‌പാണ്ഡെ ഇടംപിടിച്ചു. പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ റിഷഭ് പന്ത് ഇന്നും കളിക്കുന്നില്ല. മാറ്റമില്ലാതെ രാജസ്ഥാന്‍ ഇറങ്ങുമ്പോള്‍ ബെന്‍ സ്റ്റോക്‌സ് തന്നെ ഓപ്പണ്‍ ചെയ്യുമെന്ന് നായകന്‍ സ്റ്റീവ് സ്‌മിത്ത് വ്യക്തമാക്കി. 

ഡല്‍ഹി ഇലവന്‍: Prithvi Shaw, Shikhar Dhawan, Ajinkya Rahane, Shreyas Iyer(c), Marcus Stoinis, Alex Carey(w), Axar Patel, Tushar Deshpande, Ravichandran Ashwin, Kagiso Rabada, Anrich Nortje

രാജസ്ഥാന്‍ ഇലവന്‍: Ben Stokes, Jos Buttler(w), Steven Smith(c), Sanju Samson, Robin Uthappa, Riyan Parag, Rahul Tewatia, Jofra Archer, Shreyas Gopal, Jaydev Unadkat, Kartik Tyagi

ദുബായിയിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. ഇരുടീമിനും സീസണിലെ എട്ടാം മത്സരമാണിത്. ഗ്രൂപ്പ്ഘട്ടത്തിലെ രണ്ടാം പകുതിക്ക് തുടക്കമാകുമ്പോള്‍ ഡൽഹിക്ക് അഞ്ചും രാജസ്ഥാന് മൂന്നും ജയം വീതമാണുള്ളത്. മുംബൈ ഇന്ത്യന്‍സിന് മുന്നിൽ തകര്‍ന്നടിഞ്ഞ ഡൽഹി തിരിച്ചുവരവ് ലക്ഷ്യമിടുന്നുണ്ട്. ഷെയ്‌ന്‍ വോണിന്‍റെയും റിക്കി പോണ്ടിംഗിന്‍റെയും തന്ത്രങ്ങള്‍ കൂടിയാണ് ദുബായിൽ നേര്‍ക്കുനേര്‍ വരുന്നത് എന്നതും പ്രത്യേകതയാണ്. 

Powered by

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍