
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ അടുത്ത സീസണിലും തുടരുമെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ എം എസ് ധോണി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തിന് മുമ്പാണ് കമന്റേറ്റര്‍ ഡാനി മോറിസണാണ് ധോണിയുടെ വിരമിക്കലിനെ കുറച്ച് ചോദിച്ചത്. ചെന്നൈ ജേഴ്‌സിയില്‍ ഇത് താങ്കളുടെ അവസാന മത്സരമായിരിക്കുമോ എന്നായിരുന്നു മോറിസണിന്റെ ചോദ്യം. ഒരിക്കലുമായിരിക്കില്ല എന്നായിരുന്നു ധോണിയുടെ മറുപടി.
ഇപ്പോഴിതാ ചെന്നൈയുടെ വെറ്ററന്‍ താരം ഫാഫ് ഡു പ്ലെസിസും ധോണിയുടെ വിരമിക്കലിനെ കുറിച്ച് സംസാരിക്കുന്നു. ശരീരം ഫിറ്റായിരിക്കുന്നിടത്തോളം സമയം ധോണി കളിക്കണമെന്നാണ് ഫാഫ് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍. ''ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ കുറിച്ച് ചിന്തിക്കുമ്പോഴൊക്കെ ധോണിയെ കുറിച്ചും ചിന്തിക്കണം. കാരണം ഐപിഎല്ലിന് ധോണിയെ ആവശ്യമാണ്.
ആരാധകര്‍ ധോണിയെ ഒരുപാട് ഇഷ്ടപ്പെടുന്നു. അദ്ദേഹം എപ്പോഴും യുവാക്കള്‍ക്ക് പ്രചോദനമാണ്. അടുത്ത സീസണില്‍ അദ്ദേഹം ഇതിനേക്കാള്‍ ശക്തിയോടെ വരുമെന്ന് ഉറപ്പാണ്. ഈ ഐപിഎല്ലിന് ശേഷം അദ്ദേഹം വിരമിക്കുമെന്ന് വാര്‍ത്തകളുണ്ടായിരന്നു. എന്നാല്‍ അദ്ദേഹം നല്‍കിയ മറുപടി ഏറെ സന്തോഷിപ്പിക്കുന്നതാണ്.'' ഫാഫ് പറഞ്ഞുനിര്‍ത്തി.
സീസണില്‍ ഏഴാം സ്ഥാനക്കാരായിട്ടാണ് ചെന്നൈ പുറത്തുപോവുന്നത്. ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്തുപോവുന്നത്. ചെന്നൈയുടെ തുടക്കം മോശമായെങ്കിലും അവസാന മൂന്ന് മത്സരങ്ങളിലും ചെന്നൈ ജയിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!