കൊല്‍ക്കത്തക്ക് ജീവന്‍മരണപ്പോര്; നിര്‍ണായക മത്സരത്തില്‍ ചെന്നൈക്ക് ടോസ്

Published : Oct 29, 2020, 07:10 PM IST
കൊല്‍ക്കത്തക്ക് ജീവന്‍മരണപ്പോര്; നിര്‍ണായക മത്സരത്തില്‍ ചെന്നൈക്ക് ടോസ്

Synopsis

പഞ്ചാബിനെതിരെ കഴിഞ്ഞ മത്സരം തോറ്റ ടീമില്‍  ഒരു മാറ്റവുമായാണ് കൊല്‍ക്കത്ത ഇന്നിറങ്ങുന്നത്. പ്രസിദ്ധ് കൃഷ്ണക്ക് പകരം റിങ്കു സിംഗ് കൊല്‍ക്കത്തയുടെ അന്തിമ ഇലവനിലെത്തി.

ദുബായ്: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ നിര്‍ണായ പോരാട്ടത്തില്‍ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ കൊല്‍ക്കത്തക്ക് ഇന്ന് വിജയം അനിവാര്യമാണ്. ചെന്നൈ നേരത്തെ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു.

പഞ്ചാബിനെതിരെ കഴിഞ്ഞ മത്സരം തോറ്റ ടീമില്‍  ഒരു മാറ്റവുമായാണ് കൊല്‍ക്കത്ത ഇന്നിറങ്ങുന്നത്. പ്രസിദ്ധ് കൃഷ്ണക്ക് പകരം റിങ്കു സിംഗ് കൊല്‍ക്കത്തയുടെ അന്തിമ ഇലവനിലെത്തി. ആന്ദ്രെ റസല്‍ ഇന്നും കൊല്‍ക്കത്ത ടീമിലില്ല.

ബാംഗ്ലൂരിനെതിരെ കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ ചെന്നൈയും  മാറ്റങ്ങള്‍  വരുത്തി. ഫാഫ് ഡൂപ്ലെസിക്ക് പകരം ഷെയ്ന്‍ വാട്സണും ഇമ്രാന്‍ താഹിറിന് പകരം ലുങ്കി എങ്കിഡിയും മോനു കുമാറിന് പകരം കാണ്‍ ശര്‍മയും ചെന്നൈ ടീമിലെത്തി.

പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ വിജയം മാത്രമല്ല നെറ്റ് റണ്‍റേറ്റും കൊല്‍ക്കത്തക്ക് പ്രധാനമാണ്. പ്ലേ ഓഫ് സാധ്യതയുള്ള ടീമുകളില്‍ മോശം നെറ്റ് റൺറേറ്റ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനാണ്. ചെന്നൈക്കെതിരായ
ഇന്നത്തെ മത്സരം കഴിഞ്ഞാൽ കൊല്‍ക്കത്തക്ക് നേരിടാനുള്ളത് രാജസ്ഥാന്‍ റോയൽസിനെയാണ്.

Chennai Super Kings (Playing XI): Ruturaj Gaikwad, Shane Watson, Ambati Rayudu, MS Dhoni(w/c), N Jagadeesan, Sam Curran, Ravindra Jadeja, Mitchell Santner, Karn Sharma, Deepak Chahar, Lungi Ngidi.

Kolkata Knight Riders (Playing XI): Shubman Gill, Nitish Rana, Rahul Tripathi, Dinesh Karthik(w), Eoin Morgan(c), Sunil Narine, Rinku Singh, Pat Cummins, Lockie Ferguson, Kamlesh Nagarkoti, Varun Chakravarthy.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍