ബാഗ്ലൂരിനെതിരെ പഞ്ചാബിന് നല്ലതുടക്കം

By Web TeamFirst Published Sep 24, 2020, 8:04 PM IST
Highlights

ഉമേഷ് യാദവ് എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ എട്ട് റണ്‍സടിച്ച പഞ്ചാബ് ഡെയ്ല്‍ സ്റ്റെയിനിന്റെ രണ്ടാം ഓവറില്‍ ഒമ്പത് റണ്‍സടിച്ചു. മൂന്നാം ഓവറില്‍ ഉമേഷിനെതിരെ രണ്ട് ബൗണ്ടറിയടിച്ച് മായങ്ക് പഞ്ചാബ് ഇന്നിംഗ്സിന് ഗതിവേഗം നല്‍കി.

ദുബായ്: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ നല്ല തുടക്കമിട്ട് കിംഗ്സ് ഇലവന്‍ പഞ്ചാബ്. ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ പഞ്ചാബിനായി കെ എല്‍ രാഹുലും മായങ്ക് അഗര്‍വാളുമാണ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ പഞ്ചാബ് ആറോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 50 റണ്‍സെടുത്തിട്ടുണ്ട്. 23 റണ്‍സുമായി രാഹുലും 25 റണ്‍സുമായി മായങ്കും ക്രീസില്‍.

ഉമേഷ് യാദവ് എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ എട്ട് റണ്‍സടിച്ച പഞ്ചാബ് ഡെയ്ല്‍ സ്റ്റെയിനിന്റെ രണ്ടാം ഓവറില്‍ ഒമ്പത് റണ്‍സടിച്ചു. മൂന്നാം ഓവറില്‍ ഉമേഷിനെതിരെ രണ്ട് ബൗണ്ടറിയടിച്ച് മായങ്ക് പഞ്ചാബ് ഇന്നിംഗ്സിന് ഗതിവേഗം നല്‍കി.

ആദ്യ മത്സരം ജയിച്ച ബാംഗ്ലൂര്‍ ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ബാംഗ്ലൂര്‍ ഇന്നിറങ്ങിയത്. മലയാളി താരം ദേവ്ദത്ത് പടിക്കല്‍ തന്നെയാണ് ആരോണ്‍ ഫിഞ്ചിനൊപ്പം ഓപ്പണറായി എത്തുന്നത്. എന്നാല്‍ സൂപ്പര്‍ ഓവറില്‍ ആദ്യ മത്സരം തോറ്റ പഞ്ചാബ് ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്. ഇംഗ്ലണ്ട് താരം ക്രിസ് ജോര്‍ദാനും കൃഷ്ണപ്പ ഗൗതമും ഇന്നത്തെ മത്സരത്തിനില്ല.

ന്യൂസിലന്‍ഡ് ഓള്‍ റൗണ്ടര്‍ ജിമ്മി നീഷാമും മുരുഗന്‍ അശ്വിനുമാണ് ഇരുവര്‍ക്കും പകരക്കാരായി അന്തിമ ഇലവനിലെത്തിയത്. പഞ്ചാബ് ടീമിലെ മലയാളി താരം കരുണ്‍ നായര്‍ക്കും ഇന്നത്തെ മത്സരത്തില്‍ തിളങ്ങേണ്ടത് അനിവാര്യമാണ്.

click me!