മുംബൈക്കെതിരെ കൊല്‍ക്കത്തക്ക് ടോസ്, മലയാളി താരം കൊല്‍ക്കത്ത ടീമില്‍

By Web TeamFirst Published Sep 23, 2020, 7:20 PM IST
Highlights

ആദ്യ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് മുംബൈ ഇത്തവണയും ഇറങ്ങുന്നത്. ജെയിംസ് പാറ്റിന്‍സണ്‍, ക്വിന്റണ്‍ ഡീകോക്ക്, കീറോണ്‍ പൊള്ളാര്‍ഡ്, ട്രെന്റ് ബോള്‍ട്ട് എന്നിവരാണ് മുംബൈയുടെ വിദേശതാരങ്ങള്‍. സൗരഭ് തിവാരി മധ്യനിരയില്‍ തുടരും.

അബുദാബി: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ ആദ്യ മത്സരത്തില്‍ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഫീല്‍ഡിംഗ് തെര‍ഞ്ഞെടുത്തു. ടൂര്‍ണമെന്റില്‍ കൊല്‍ക്കത്തയുടെ ആദ്യമത്സരമാണിത്. മുംബൈ ആദ്യ മത്സരത്തില്‍ ചെന്നൈയോട് തോറ്റിരുന്നു.

ആദ്യ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് മുംബൈ ഇത്തവണയും ഇറങ്ങുന്നത്. ജെയിംസ് പാറ്റിന്‍സണ്‍, ക്വിന്റണ്‍ ഡീകോക്ക്, കീറോണ്‍ പൊള്ളാര്‍ഡ്, ട്രെന്റ് ബോള്‍ട്ട് എന്നിവരാണ് മുംബൈയുടെ വിദേശതാരങ്ങള്‍. സൗരഭ് തിവാരി മധ്യനിരയില്‍ തുടരും.

കൊല്‍ക്കത്ത ടീമില്‍ സുനില്‍ നരെയ്ന്‍, ഓയിന്‍ മോര്‍ഗന്‍,സ ആന്ദ്രെ റസല്‍, പാറ്റ് കമിന്‍സ് എന്നിവരാണ് വിദേശതാരങ്ങളായുള്ളത്. മലയാളി താരം സന്ദീപ് വാര്യരും കൊല്‍ക്കത്തയുടെ പേസ് നിരയിലുണ്ട്. അണ്ടര്‍ 19 ലോകകപ്പ് ഹീറോ ആയ ശിവം മാവിയും കൊല്‍ക്കത്ത പേസ് നിയില്‍ ഇടം നേടി.

Mumbai Indians (Playing XI): Rohit Sharma(c), Quinton de Kock(w), Suryakumar Yadav, Saurabh Tiwary, Hardik Pandya, Kieron Pollard, Krunal Pandya, James Pattinson, Rahul Chahar, Trent Boult, Jasprit Bumrah.

Kolkata Knight Riders (Playing XI): Sunil Narine, Shubman Gill, Nitish Rana, Eoin Morgan, Andre Russell, Dinesh Karthik(w/c), Nikhil Naik, Pat Cummins, Kuldeep Yadav, Sandeep Warrier, Shivam Mavi

click me!