Latest Videos

'പറയാന്‍ എനിക്ക് മടിയില്ല', ലോകത്തിലെ ഏറ്റവും മികച്ച പേസറുടെ പേരുമായി മൈക്കല്‍ വോണ്‍

By Web TeamFirst Published Nov 7, 2020, 8:16 PM IST
Highlights

വിക്കറ്റെടുക്കുന്ന പന്തുകളറിയാനുള്ള കഴിവും ചെറിയ റണ്ണപ്പ് ആയതിനാല്‍ ബാറ്റ്സ്മാന്‍റെ ചലനങ്ങള്‍ അവസാന സെക്കന്‍ഡ് വരെ നിരീക്ഷിക്കാന്‍ കഴിയുന്നതുമാണ് ബുമ്രയെ വ്യത്യസ്തനാക്കുന്നത്.

ദുബായ്: ഐപിഎല്ലില്‍  മിന്നുന്ന ഫോമിലാണ് മുംബൈ ഇന്ത്യന്‍സ് പേസര്‍ ജസ്പ്രീത് ബുമ്ര. 27 വിക്കറ്റുമായി  വിക്കറ്റ് വേട്ടയില്‍ ഒന്നാമതാമ് ബുമ്രയിപ്പോള്‍. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ശിഖര്‍ ധവാനെ പുറത്താക്കാനെറിഞ്ഞ യോര്‍ക്കര്‍ ക്രിക്കറ്റ് ലോകത്തിന്‍റെയാകെ പ്രശംസ പിടിച്ചുപറ്റുന്നതിനിടെ ലോകത്തിലെ ഏറ്റവും മികച്ച പേസര്‍ ബുമ്ര തന്നെയാണെന്ന് തുറന്നു പറയുകയാണ് ഇംഗ്ലീഷ് ബാറ്റിംഗ് ഇതിഹാസം മൈക്കല്‍ വോണ്‍.

ലോകത്തിലെ ഏറ്റവും മികച്ച പേസര്‍ ബുമ്രയാണെന്ന് പറയാന്‍ തനിക്ക് യാതൊരു മടിയുമില്ലെന്ന് വോണ്‍ പറഞ്ഞു. ഈ വര്‍ഷം അവസാന കളിച്ച മൂന്ന് ഐപിഎല്‍ മത്സരങ്ങളില്‍ 45 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 10 വിക്കറ്റാണ് ബുമ്ര എറിഞ്ഞിട്ടത്. 45 റണ്‍സിന് 10 വിക്കറ്റ് എന്നത് ഒരു ഐപിഎല്‍ മത്സരത്തില്‍ കാണാനാവുന്ന കാര്യമല്ല. അതുകൊണ്ടുതന്നെ ബുമ്രയാണ് ലോകത്തിലെ ഏറ്റവും മികച്ച സീം ബൗളറെന്ന് പറഞ്ഞാല്‍ ആരും തര്‍ക്കിക്കുമെന്ന് ഞാന്‍ കരുതുന്നില്ല.

വിക്കറ്റെടുക്കുന്ന പന്തുകളറിയാനുള്ള കഴിവും ചെറിയ റണ്ണപ്പ് ആയതിനാല്‍ ബാറ്റ്സ്മാന്‍റെ ചലനങ്ങള്‍ അവസാന സെക്കന്‍ഡ് വരെ നിരീക്ഷിക്കാന്‍ കഴിയുന്നതുമാണ് ബുമ്രയെ വ്യത്യസ്തനാക്കുന്നത്. ബാറ്റ്സ്മാന്‍റെ അവസാന നീക്കം വരെ ശ്രദ്ധയോടെ നിരീക്ഷിച്ച് കാത്തിരുന്ന് കാത്തിരുന്ന് ആണ് അദ്ദേഹം പന്ത് റിലീസ് ചെയ്യുന്നത്.

ഡല്‍ഹിക്കെതിരായ മത്സരത്തില്‍ സ്റ്റോയിനസിനെ ബൗല്‍ഡാക്കിയ പന്ത് തന്നെ ഇതിന് വലിയ ഉദാഹരണമാണ്. സ്റ്റോയിനസ് തിരിച്ചറിയും മുമ്പെ അതിവേഗം പന്ത് വിക്കറ്റുംകൊണ്ട് പോയി-വോണ്‍ പറഞ്ഞു. നേരത്തെ മുംബൈയുടെ ബൗളിംഗ് പരിശീലകനായ ഷെ.യ്ന്‍ ബോണ്ടും ബുമ്രയുടെ മികവിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

click me!